HOME » NEWS » Corona » AMAZON PROMOTING CONSPIRACY THEORIES ABOUT THE CORONAVIRUS ALLEGATIONS GH

കോവിഡിനെക്കുറിച്ചുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങൾ പ്രോത്സാഹിപ്പിക്കുന്നു; ആമസോണിനെതിരെ പ്രതിഷേധം

കോവിഡിനെക്കുറിച്ച് വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചതിന്റെ പേരിൽ ഫെയ്‌സ്ബുക്ക്, ട്വിറ്റർ, യൂട്യൂബ്, സ്പോട്ടിഫൈ എന്നീ പ്ലാറ്റ്ഫോമുകൾ നിരോധിച്ച ഡേവിഡ് ഐക്കിന്റെ പുസ്തകങ്ങൾ ആമസോണിൽ ബെസ്റ്റ്സെല്ലിങ് പട്ടികയിൽ കാണാം.

News18 Malayalam | news18-malayalam
Updated: March 16, 2021, 1:18 PM IST
കോവിഡിനെക്കുറിച്ചുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങൾ പ്രോത്സാഹിപ്പിക്കുന്നു; ആമസോണിനെതിരെ പ്രതിഷേധം
ആമസോൺ
  • Share this:


കോവിഡ് 19 മഹാമാരിയെസംബന്ധിച്ച വ്യാജവാർത്തകളുടെ വ്യാപനം പൊതുജനാരോഗ്യ സംരക്ഷണത്തിനുതന്നെ ഒരു വെല്ലിവിളിയായി മാറിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് കോവിഡിനെക്കുറിച്ചുള്ള ഗൂഢാലോചനാസിദ്ധാന്തങ്ങൾ അടങ്ങിയ പുസ്തകങ്ങളെ ആമസോൺ പ്രോത്സാഹിപ്പിക്കുന്നത്. കോവിഡിനെക്കുറിച്ച് വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചതിന്റെ പേരിൽ ഫെയ്‌സ്ബുക്ക്, ട്വിറ്റർ, യൂട്യൂബ്, സ്പോട്ടിഫൈ എന്നീ പ്ലാറ്റ്ഫോമുകൾ നിരോധിച്ച ഡേവിഡ് ഐക്കിന്റെ പുസ്തകങ്ങൾ ആമസോണിൽ ബെസ്റ്റ്സെല്ലിങ് പട്ടികയിൽ കാണാം.

ആമസോണിന്റെ റെക്കമെന്റേഷൻ അൽഗോരിതം കൊറോണവൈറസിനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ തേടിയെത്തുന്നവർക്ക് കോവിഡിനെക്കുറിച്ചുള്ള വ്യാജവാർത്തകൾ നിറഞ്ഞ ഡേവിഡ് ഐക്കിന്റെ 'ദി ആൻസർ' പോലുള്ള പുസ്തകങ്ങളാണ് നിർദ്ദേശിക്കുന്നത്.

"കോവിഡ് 19 മഹാമാരിയെസംബന്ധിച്ച തെറ്റായ വിവരങ്ങളുടെയും വ്യാജവാർത്തകളുടെയും പ്രചരണം തടയുന്നതിന് മറ്റു പ്രധാന പ്ലാറ്റ്ഫോമുകളെയും അപേക്ഷിച്ച് ആമസോൺ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല" എന്ന് ആംസ്റ്റർഡാം യൂണിവേഴ്സിറ്റിയിലെന്യൂ മീഡിയ ആൻഡ് ഡിജിറ്റൽ കൾച്ചർ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ മാർക്ക് ട്യൂട്ടേഴ്സ് പറയുന്നതായി ബസ് ഫീഡ്ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ആമസോണിലെ സെർച്ച്, ബുക്ക് പ്രൊമോഷൻ തുടങ്ങിയ മെക്കാനിസങ്ങൾ കോവിഡിനെക്കുറിച്ച് ആധികാരികമായവിവരങ്ങൾ അറിയാൻ അവകാശമുള്ള ജനങ്ങളെ എങ്ങനെ വ്യാജവാർത്തകളിലേക്ക് എത്തിക്കുന്നു എന്നതാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. മറ്റു പ്ലാറ്റ്ഫോമുകളെപ്പോലെ ജനങ്ങൾക്ക് സത്യസന്ധവും ഔദ്യോഗികവുമായ വിവരങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കാനുള്ള ബാധ്യത ആമസോണിനുമുണ്ട്.
ഫെയ്‌സ്ബുക്ക്, ഗൂഗിൾ, പിന്ററസ്റ്റ്, ട്വിറ്റർ എന്നീ പ്ലാറ്റ്ഫോമുകളിൽ കോവിഡുമായോ വാക്സിനുമായോ ബന്ധപ്പെട്ട വിവരങ്ങൾ തിരയുമ്പോൾ ആധികാരികവും ഔദ്യോഗികവുമായ വിവരങ്ങൾ പ്രസ്തുത പേജിന്റെ മുകളിൽത്തന്നെ ഉപയോക്താക്കൾക്ക് കാണാനും വായിക്കാനും കഴിയുന്ന വിധത്തിൽ നല്കിയിട്ടുണ്ടാവും. ഏതാണ്ട് ഒരു കൊല്ലമായി ഈ സൗകര്യം ലഭ്യമാണ്. എന്നാൽ ആമസോണിലാകട്ടെ, കോവിഡിനെക്കുറിച്ചുള്ള ശാസ്ത്രീയമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകങ്ങൾ തിരഞ്ഞുവരുന്ന ഉപയോക്താക്കളെ പോലും വ്യാജവാർത്തകൾ അടങ്ങിയ പുസ്തകങ്ങളിലേക്ക് വഴി തിരിച്ചു വിടുന്ന സാഹചര്യമാണ് നിലവിലുള്ളത്.

Also Read-Explained: ഇന്ത്യയിൽ കൊറോണ വൈറസിന്റെ രണ്ടാം തരംഗമോ? വീണ്ടും ഒരു ലോക് ഡൗൺ ആവശ്യമാണോ?

വ്യാജവാർത്തകളെ കുറിച്ച് ഗവേഷണം നടത്തുന്ന ഫസ്റ്റ് ഡ്രാഫ്റ്റ് എന്ന സംഘടനയുടെ ഡയറക്റ്റർ ക്ലെയർ വാർഡ്ൽ ആമസോണും വ്യാജവാർത്തകൾ നേരിടുന്നത് സംബന്ധിച്ച് വ്യക്തമായ നയം രൂപപ്പെടുത്തണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു. വ്യാജവാർത്തകളും ഗൂഢാലോചനാ സിദ്ധാന്തങ്ങളും പ്രചരിപ്പിക്കുന്ന പുസ്തകങ്ങൾ നിരോധിക്കണമെന്ന അഭിപ്രായമില്ലെങ്കിലും അവയെ റെക്കമെന്റേഷൻ അൽഗോരിതത്തിന്റെ പരിധിയിൽ നിന്ന് നീക്കം ചെയ്യുക എന്നത് വളരെ പ്രധാനമാണെന്നും അവർ കൂട്ടിച്ചേർക്കുന്നു.

മറ്റു പല സമ്മർദ്ദങ്ങളാലും നയിക്കപ്പെടുന്ന ആമസോണിന്റെ നിലവിലെ സമീപനം ഭാവിയിൽ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് അവർ തിരിച്ചറിയേണ്ടിയിരിക്കുന്നു.

കോവിഡ് 19 വാക്സിനേഷൻ കൂടി ആരംഭിച്ച പശ്ചാത്തലത്തിൽ ഗൂഢാലോചനാ സിദ്ധാന്തങ്ങൾക്കും വ്യാജവാർത്തകൾക്കും വലിയ രീതിയിലുള്ള പ്രചാരമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അതുകൊണ്ടു തന്നെ സാമൂഹ്യ മാധ്യമങ്ങളും വിവരങ്ങൾക്കായി ജനങ്ങൾ ആശ്രയിക്കുന്ന മറ്റു സേവനദാതാക്കളും മാനവരാശിയുടെ സുരക്ഷയെ മുൻനിർത്തി ശരിയായ വിവരങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള സന്നദ്ധത കാണിക്കേണ്ടത് വളരെ അനിവാര്യമാണ്. അതിന്റെ അഭാവമാണ് ആമസോണിനെതിരെയുള്ള പ്രതിഷേധം രൂക്ഷമാകാൻ കാരണം.

Published by: Naseeba TC
First published: March 16, 2021, 1:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories