ആറു കിലോമീറ്റർ യാത്രയ്ക്ക് 9200 രൂപ ആവശ്യപ്പെട്ട് ആംബുലൻസ് ഡ്രൈവർ; കോവിഡ് രോഗികളെ പകുതി വഴിയിലിറക്കി വിട്ടു

ഒൻപത് മാസം, ഒന്‍പത് വയസ് പ്രായമായ കുട്ടികളെയും അവരുടെ അമ്മയെയുമാണ് ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലൻഡ് ഡ്രൈവർ വഴിയിൽ ഇറക്കിയത്.

News18 Malayalam | news18-malayalam
Updated: July 26, 2020, 8:52 AM IST
ആറു കിലോമീറ്റർ യാത്രയ്ക്ക് 9200 രൂപ ആവശ്യപ്പെട്ട് ആംബുലൻസ് ഡ്രൈവർ; കോവിഡ് രോഗികളെ പകുതി വഴിയിലിറക്കി വിട്ടു
പ്രതീകാത്മക ചിത്രം
  • Share this:
കൊൽക്കത്ത: ആവശ്യപ്പെട്ട പണം നൽകാത്തതിന് കോവിഡ് ബാധിതരായ പിഞ്ചു കുഞ്ഞിനെ ഉൾപ്പെടെ വഴിയിലിറക്കി വിട്ട് ആംബുലൻസ് ഡ്രൈവറുടെ ക്രൂരത. ഒൻപത് മാസം, ഒന്‍പത് വയസ് പ്രായമായ കുട്ടികളെയും അവരുടെ അമ്മയെയുമാണ് ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലൻഡ് ഡ്രൈവർ വഴിയിൽ ഇറക്കിയത്.

കൊൽക്കത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്തിൽ ചികിത്സയിലിരുന്ന സഹോദരങ്ങൾക്ക് രണ്ട് ദിവസം മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഇവരെ സർക്കാരിന്‍റെ കീഴിലുള്ള കോവിഡ് സ്പെഷ്യാലിറ്റി കേന്ദ്രത്തിലേക്ക് മാറ്റാൻ തീരുമാനിച്ചു. ആറ് കിലോമീറ്റര്‍ അകലെയുള്ള കൊൽക്കത്ത മെഡിക്കൽ കോളജിലേക്ക് പോകുന്നതിനായാണ് ആംബുലൻസ് സഹായം തേടിയത്.TRENDING:പാർക്കിംഗ് തർക്കം; വയോധികയെ മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ എബിവിപി ദേശീയ പ്രസിഡന്‍റിനെതിരെ കേസ്‌‌‌‌[NEWS]ബക്രീദിന് പശുക്കളെ ബലി നൽകുന്നത് ഒഴിവാക്കണം; തെലങ്കാന ആഭ്യന്തര മന്ത്രി മഹമ്മൂദ് അലി[PHOTOS]#CourageInKargil | കാർഗിൽ യുദ്ധ വിജയത്തിന് ഇന്ന് 21 വയസ്; വിജയ സ്മരണയിൽ രാജ്യം[NEWS]

എന്നാൽ ഇയാൾ 9200 രൂപയാണ് കൂലിയായി ആവശ്യപ്പെട്ടത്. ഇത്രയും തുക നൽകാനില്ലെന്നും ദയവ് ചെയ്ത് മക്കളെ ആശുപത്രിയിലെത്തിക്കണമെന്ന് അയാളോട് അഭ്യർഥിച്ചു എന്നുമാണ് കുട്ടികളുടെ പിതാവ് പറയുന്നത്. എന്നാൽ ആംബുലൻസ് ഡ്രൈവർ അപേക്ഷകൾ ഒന്നും കേൾക്കാൻ തയ്യാറായില്ല. മറിച്ച് ഒൻപതു മാസം മാത്രം പ്രായമായ ഇളയകുഞ്ഞിന് നൽകിയിരുന്ന ഓക്സിജൻ സപ്പോർട്ട് ഊരി മാറ്റിയ ശേഷം കുട്ടികളെയും അമ്മയെയും ആംബുലൻസിൽ നിന്ന് ഇറക്കിവിടുകയായിരുന്നു എന്നാണ് ഇയാൾ ആരോപിക്കുന്നത്.

വിവരം അറിഞ്ഞ ചില ഡോക്ടർമാർ സംഭവത്തിൽ ഇടപെട്ടതോടെ ഇതേ ആംബുലൻഡ് ഡ്രൈവർ 2000 രൂപയ്ക്ക് കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ വഴങ്ങുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Published by: Asha Sulfiker
First published: July 26, 2020, 8:52 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading