COVID 19| പരിശോധനാഫലം അഞ്ചുമിനിറ്റിനുള്ളിൽ; പുതിയ ഉപകരണവുമായി യുഎസ് ലാബ്

ഒരു ടോസ്റ്ററിന്റെ മാത്രം വലിപ്പമുള്ളതാണ് ഉപകരണം

News18 Malayalam | news18-malayalam
Updated: March 28, 2020, 2:02 PM IST
COVID 19| പരിശോധനാഫലം അഞ്ചുമിനിറ്റിനുള്ളിൽ; പുതിയ ഉപകരണവുമായി യുഎസ് ലാബ്
corona
  • Share this:
വാഷിങ്ടൺ: അഞ്ചുമിനിറ്റിനുള്ളിൽ കൊറോണ പോസിറ്റീവാണോ എന്ന് അറിയാൻ കഴിയുന്ന പോർട്ടബിൾ ഉപകരണവുമായി യു.എസ് ലാബ്. കൈയിലെടുത്ത് മാറ്റാവുന്ന ഉപകരണം പുതിയ സാഹചര്യത്തിൽ ഏറെ ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തൽ.

രോഗവ്യാപനം അതിവേഗത്തിൽ നടക്കുന്ന സാഹചര്യത്തിൽ പരിശോധനാഫലം വേഗം നടത്താന്‍ കഴിയുന്നത് കൊറോണക്കെതിരേയുള്ള പോരാട്ടത്തില്‍ വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് അധികൃതർ പറയുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള ഉപയോഗത്തിന് ആരോഗ്യരംഗത്തുള്ളവര്‍ക്ക് ഉപകരണം ലഭ്യമാക്കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍(എഫ്.ഡി.എ) നിര്‍മ്മിച്ച അബോട്ട് കമ്പനിക്ക് അടിയന്തര അനുമതി നല്‍കിയിട്ടുണ്ട്.

You may also Read:കൊല്ലത്ത് രണ്ടിടത്തായി രണ്ട് യുവാക്കൾ ജീവനൊടുക്കി; മദ്യം ലഭിക്കാത്തതിനാലെന്ന് സംശയം [NEWS]BREAKING; കേരളത്തിൽ ആദ്യ കോവിഡ് മരണം; മരിച്ചത് മട്ടാഞ്ചേരി സ്വദേശി [NEWS]കെട്ടിപ്പിടിക്കാനെത്തിയ മകനെ തടഞ്ഞു നിർത്തി വിതുമ്പി ഡോക്ടറായ പിതാവ്; വൈറലായി ഒരു നൊമ്പരക്കാഴ്ച [NEWS]

ഒരു ടോസ്റ്ററിന്റെ മാത്രം വലിപ്പമുള്ള ഉപകരണത്തിന്റെ പ്രവര്‍ത്തനം മോളിക്യുലാര്‍ ടെക്‌നോളജി ഉപയോഗിച്ചാണ്. കൊറോണ നെഗറ്റീവ് ഫലം അറിയാന്‍ 13 മിനിറ്റെടുക്കും. ഒരു പ്രത്യേക കേന്ദ്രത്തിലേക്ക് അയച്ച് ഫലത്തിനു കാത്തിരിക്കാതെ കൊറോണ ഹോട്ട്‌സ്‌പോട്ട് ആയ സ്ഥലങ്ങളിലെല്ലാം ഈ ഉപകരണം എത്തിക്കാന്‍ കഴിഞ്ഞാല്‍ രോഗികളെ കണ്ടെത്തി എളുപ്പം ക്വാറന്റൈന്‍ ചെയ്യാന്‍ സാധിക്കും. മാത്രമല്ല ചികിത്സയും തുടങ്ങാം.

!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
First published: March 28, 2020, 2:02 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading