ഫൈസർ കോവിഡ് പ്രതിരോധ വാക്സിൻ സ്വകരിച്ച യുഎസ് നഴ്സിന് എട്ടുദിവസങ്ങൾക്ക് ശേഷം കോവിഡ് 19 സ്ഥിരീകരിച്ചു. സാന്റിയാഗോയിലെ ആശുപത്രിയിൽ നഴ്സായ മാത്യു എന്ന നഴ്സ് ഡിസംബർ 18നാണ് കോവിഡ് വാക്സിൻ സ്വീകരിച്ചത്. വാക്സിൻ സ്വീകരിച്ച ശേഷം കൈയിൽ ഒരുദിവസത്തോളം വേദന തോന്നിയിരുന്നുവെന്നും മറ്റൊരു പാർശ്വഫലങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം എബിസി 10 ന്യൂസിനോട് പറഞ്ഞു.
Also Read-
ബ്രിട്ടനിൽ നിന്നുള്ള വിമാനങ്ങളുടെ വിലക്ക് ജനുവരി ഏഴ് വരെ നീട്ടി ഇന്ത്യ
വാക്സിന് സ്വീകരിച്ച് ആറു ദിവസം കഴിഞ്ഞപ്പോൾ 45കാരനായ നഴ്സിന് ജോലിക്കിടെ അസ്വസ്ഥത തോന്നി. കോവിഡ് യൂണിറ്റിലായിരുന്നു ആ സമയം ജോലി നോക്കിയിരുന്നത്. തണുപ്പും പേശി വേദനയും അനുഭവപ്പെട്ടു. അടുത്ത ദിവസം പരിശോധനക്ക് വിധേയമായപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. ക്രിസ്മസ് ദിനത്തിൽ രോഗലക്ഷണങ്ങള്‍ കലശലായെങ്കിലും അതിനുശേഷം കുറഞ്ഞു.
Also Read-
ജനിതകമാറ്റം വന്ന കോവിഡ് വൈറസ്; 20 പേർക്ക് രോഗം സ്ഥിരീകരിച്ചു; രാജ്യത്ത് അതീവ ജാഗ്രത
ഇത്തരം കേസുകൾ പ്രതീക്ഷിച്ചതാണെന്ന് സാന്റിയാഗോയിലെ ഫാമിലി ഹെൽത്ത് സെന്ററിലെ പകർച്ചവ്യാധി വിദഗ്ധനായ ഡോ. ക്രിസ്റ്റ്യൻ റാമേഴ്സ് പറഞ്ഞു. "വാക്സിൻ സ്വീകരിക്കുന്നതിന് മുമ്പ് മാത്യുവിന് രോഗം ബാധിച്ചിരിക്കാം, കാരണം ഇൻകുബേഷൻ കാലയളവ് രണ്ടാഴ്ചവരെയാകാം. കൂടാതെ, വാക്സിനിൽ നിന്നുള്ള സംരക്ഷണം ലഭിക്കുന്നതിന് 10 മുതൽ 14 ദിവസം വരെ വേണ്ടിവരുമെന്നും ക്ലിനിക്കൽ പരീക്ഷണങ്ങളിൽ വ്യക്തമായതാണ്''-
വാക്സിൻ ക്ലിനിക്കൽ ഉപദേശക സമിതിയിൽ അംഗം കൂടിയായ റാമേഴ്സ് പറയുന്നു.
Also Read-
ജനിതക മാറ്റം സംഭവിച്ച പുതിയ വൈറസിനെ നേരിടാന്‍ കൂടുതല്‍ ജാഗ്രത വേണം: ആരോഗ്യമന്ത്രി
വാക്സിൻ സ്വീകരിക്കുന്ന സമയം തന്നെ വൈറസ് ബാധയേറ്റ മറ്റ് ആരോഗ്യ പ്രവർത്തകരുടെ കാര്യവും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. "വാക്സിന്റെ ഫലം ഉടനടി ലഭിക്കില്ല എന്ന വസ്തുത ഈ കേസുകളിൽ നിന്നെല്ലാം വ്യക്തമാകുന്നു. നിങ്ങൾക്ക് കുറേയൊക്കെ പരിരക്ഷ ലഭിക്കാൻ തുടങ്ങിയാൽപോലും അത് പൂർണ പരിരക്ഷയായിരിക്കില്ല"- റാമേഴ്സ് പറഞ്ഞു, ആദ്യ ഡോസ് 50 ശതമാനം പരിരക്ഷയും രണ്ടാമത്തെ ഡോസ് 95 ശതമാനം വരെ സുരക്ഷയും നൽകുന്നു .
അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഡിസംബർ 11നാണ് ഫൈസർ ബയോൻടെക് കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത്. അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസർ ജർമൻ കമ്പനിയായ ബയോൻടെക്കിനൊപ്പം ചേർന്നാണ് വാക്സിൻ വികസിപ്പിച്ചത്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരിൽ 95 ശതമാനം വരെ ഫലപ്രദമാണെന്നായിരുന്നു പരീക്ഷണങ്ങൾക്ക് ശേഷം കമ്പനി അവകാശപ്പെട്ടത്. ബ്രിട്ടൻ, കാനഡ, മെക്സിക്കോ, സൗദി അറേബ്യ,
ബഹ്റൈൻ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ വാക്സിൻ ഉപോയഗത്തിന് അനുമതി നൽകി കഴിഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.