നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | തമിഴ്നാട്ടിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കോവിഡ് ബാധിച്ച് മരിച്ചു‌

  Covid 19 | തമിഴ്നാട്ടിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കോവിഡ് ബാധിച്ച് മരിച്ചു‌

  തെരഞ്ഞെടുപ്പിന് ശേഷം മരണം സംഭവിച്ചതിനാല്‍ വീണ്ടും വോട്ടെടുപ്പ് നടത്തേണ്ട ആവശ്യമില്ല. എന്നാല്‍ മാധവറാവു വിജയിക്കുകയാണെങ്കില്‍ മണ്ഡലത്തില്‍ ഉപരഞ്ഞെടുപ്പ് നടത്തേണ്ടി വരും.

  മാധവറാവു

  മാധവറാവു

  • Share this:
   ചെന്നൈ: തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി കോവിഡ്-19 ബാധിച്ച് മരിച്ചു. ശ്രീവില്ലിപുത്തൂര്‍ നിയോജക മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിഎസ്ഡബ്യു മാധവറാവു ആണ് മരിച്ചത്.  കഴിഞ്ഞ മാസമാണ് മാധവറാവുവിന് കോവിഡ് സ്ഥിരീകരിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം മരണം സംഭവിച്ചതിനാല്‍ വീണ്ടും വോട്ടെടുപ്പ് നടത്തേണ്ട ആവശ്യമില്ല. എന്നാല്‍ മാധവറാവു വിജയിക്കുകയാണെങ്കില്‍ മണ്ഡലത്തില്‍ ഉപരഞ്ഞെടുപ്പ് നടത്തേണ്ടി വരും.

   ഏപ്രില്‍ ആറിനാണ് തമിഴ്‌നാട്ടിലെ 234 നിയോജക മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടന്നത്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍. തമിഴ്‌നാടിന്റെയും പുതുച്ചേരിയുടേയും ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ദത്ത് മാധവറാവുവിന്റെ മരണത്തില്‍  അഗാധമായ ദുഃഖം രേഖപ്പെടുത്തി.

   Also Read 'പിണറായി വിജയന്‍ എന്ന ആരാച്ചാരെ മീരയ്ക്ക് അറിയുമോ? സാംസ്‌കാരിക നായകര്‍ എന്ന കുറേ തല്ലിപ്പൊളികൾ': കെ.എം ഷാജി


   അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പാര്‍ട്ടി ഒന്നടങ്കം പങ്കു ചേരുന്നതായും മാധവറാവുവിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും സഞ്ജയ് ദത്ത് ട്വിറ്ററിലൂടെ അറിയിച്ചു.

   ആരെയും കുറ്റപ്പെടുത്താതെ സ്വപ്‌നയുടെ ആത്മഹത്യാ കുറിപ്പ്; അനാഥരായി 2 കുട്ടികൾ


   കണ്ണൂർ: തന്റ മരണത്തിൽ ആരെയും കുറ്റപ്പെടുത്താതെ കാനറ ബാങ്ക് തൊക്കിലങ്ങാടി ശാഖയിൽ തൂങ്ങിമരിച്ച സ്വപ്നയുടെ കുറിപ്പ്.  കൂത്തുപറമ്പ് ശാഖ മാനേജർ തൃശൂർ മണ്ണുത്തി സ്വദേശിനി കെ.എസ്.സ്വപ്നയെ (40) വെള്ളിയാഴ്ചയാണ് ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷം മുൻപാണ് സ്വപ്നയുടെ ഭർത്താവ് മരിച്ചത്. ഭർത്താവിനു പിന്നാലെ സ്വപ്നയുടെ വിയോഗം രണ്ട് കുട്ടികളെയാണ് അനാഥരാക്കിയത്.  ഭർത്താവിന്റെ വേർപാട് സ്വപ്നയെ മാനസിക സമ്മർദത്തിലാക്കിയിരുന്നു. ക്രമേണ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. മക്കളോടൊപ്പം തനിച്ചുള്ള താമസവും ജോലിയിലുള്ള മാനസിക സമ്മർദവുമാണ് സ്വപ്നയുടെ മരണത്തിന്  പിന്നിലെന്നാണ്ബന്ധുക്കളും സഹപ്രവർത്തകരും പറയുന്നത്.

   സ്വപ്നയുടെ ആത്മഹത്യാ കുറിപ്പിൽ ആരെയും പേരെടുത്തു കുറ്റപ്പെടുത്തുന്നില്ല. ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചപ്പോൾ രാവിലെയാണു സ്വപ്ന ബാങ്കിൽ എത്തിയതെന്ന് വ്യക്തമായിരുന്നു.

   Also Read കനറാ ബാങ്ക് മാനേജരായ യുവതി ബാങ്കിനകത്ത് തൂങ്ങിമരിച്ച നിലയിൽ

   രാവിലെ 8.45 ഓടെ ബാങ്കിലെത്തിയ ജീവനക്കാരാണ് കോൺക്രീറ്റ് ഹുക്കിൽ ചുരിദാർ ഷാളിൽ തൂങ്ങിയ നിലയിൽ സ്വപ്നയെ കണ്ടത്. ഉടനെ കൂത്തുപറമ്പ് താലൂക്ക്  ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

   Published by:Aneesh Anirudhan
   First published:
   )}