നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • Covid 19 | അമിതാഭ് ബച്ചന്‍റെ നില തൃപ്തികരം; ഐസലേഷൻ യൂണിറ്റിൽ തുടരുന്നുവെന്ന് ആശുപത്രി അധികൃതര്‍

    Covid 19 | അമിതാഭ് ബച്ചന്‍റെ നില തൃപ്തികരം; ഐസലേഷൻ യൂണിറ്റിൽ തുടരുന്നുവെന്ന് ആശുപത്രി അധികൃതര്‍

    കുടുംബാംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ ബച്ചന്‍റെ വസതിയായ ജൽസയിൽ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ അണുനശീകരണം നടത്തി.

    • Share this:
      ന്യൂഡൽഹി: കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബോളിവുഡ് താരം അമിതാഭ് ബച്ചന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് അധികൃതർ. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന വിവരം അമിതാഭ് തന്നെ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടത്. തൊട്ടു പിന്നാലെ മകൻ അഭിഷേക് ബച്ചനും രോഗം സ്ഥിരീകരിച്ചിരുന്നു. ഇരുവരെയും നിലവിൽ മുംബൈയിലെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
      TRENDING:Covid 19 | രോഗഭീതിയിൽ വീട്ടിലേക്ക് കടക്കുന്നത് തടഞ്ഞ് നാട്ടുകാർ; ഒരു രാത്രി മുഴുവന്‍ ശ്മശാനത്തിൽ കഴിഞ്ഞ് കുടുംബം [NEWS]Covid 19 | രോഗിയായ മകനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാൻ ആത്മഹത്യാഭീഷണി മുഴക്കി അമ്മ; മൂന്ന് ആശുപത്രികൾ തഴഞ്ഞ യുവാവ് മരണത്തിന് കീഴടങ്ങി [NEWS]Covid 19 | ഒടുവിൽ മാസ്ക് ധരിച്ച് ട്രംപും; കോവിഡ് വ്യാപനത്തിന് ശേഷം ആദ്യമായി മാസ്ക് ധരിച്ച് അമേരിക്കൻ പ്രസിഡന്‍റ് [NEWS]
      അമിതാഭ് ബച്ചന് നേരിയ തോതിലുള്ള രോഗലക്ഷണങ്ങൾ മാത്രമെയുള്ളു. അദ്ദേഹത്തിന്‍റെ നില തൃപ്തികരമാണ്. നിലവിൽ ഐസലേഷൻ യൂണിറ്റിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നാണ് ആശുപത്രി പിആർഒ അറിയിച്ചിരിക്കുന്നത്. അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും പുറമെ കുടുംബത്തിലെ മറ്റുള്ളവരും കോവിഡ് പരിശോധന നടത്തിയിരുന്നു. ഇവരുടെ ഫലങ്ങൾ നെഗറ്റീവായി. ഐശ്വര്യ റായ് ബച്ചൻ, ആരാധ്യ ബച്ചൻ, ജയ ബച്ചൻ എന്നിവരുടെ കൊറോണ വൈറസ് ആന്റിജൻ പരിശോധന റിപ്പോർട്ടുകളാണ് നെഗറ്റീവ് ആയതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്.


      കുടുംബാംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ ബച്ചന്‍റെ വസതിയായ ജൽസയിൽ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ അണുനശീകരണം നടത്തി.
      Published by:Asha Sulfiker
      First published:
      )}