HOME » NEWS » Corona »

'കഴിക്കാൻ ഇഡ്ഡലി കൊണ്ടു വച്ചിരിക്കുന്നു, പാത്രത്തിന്റെ അകം കണ്ടാൽ..'; ക്വറന്റീനിൽ കഴിയുന്ന യുവതിയുടെ ഓഡിയോ സന്ദേശം

‘ഇത്രയും വൃത്തികെട്ട ശുചിമുറി ആദ്യമായാണു കാണുന്നത്. വെള്ളം കണ്ടിട്ട് എത്രകാലമായെന്നു പറയാനാകില്ല. പരിശോധനയ്ക്കു മൂത്രം എടുത്തു കൊടുക്കേണ്ടതിനാൽ കയറി എന്നേയുള്ളു. ബെഡിന്റെ അവസ്ഥ പറഞ്ഞറിയിക്കാനാവില്ല.'

News18 Malayalam | news18-malayalam
Updated: May 31, 2020, 3:13 PM IST
'കഴിക്കാൻ ഇഡ്ഡലി കൊണ്ടു വച്ചിരിക്കുന്നു, പാത്രത്തിന്റെ അകം കണ്ടാൽ..'; ക്വറന്റീനിൽ കഴിയുന്ന യുവതിയുടെ ഓഡിയോ സന്ദേശം
പ്രതീകാത്മക ചിത്രം
  • Share this:
കൊല്ലം: ക്വാറന്റീൻ കേന്ദ്രങ്ങളിൽ എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് സർക്കാർ ആവർത്തിച്ച് വ്യക്തമാക്കുന്നതിനിടെ മെഡിക്കൽ കോളജിലെ ദുരവസ്ഥ വിവരിച്ചുള്ള യുവതിയുടെ ഓഡിയോ സന്ദേശം വൈറലാകുന്നു. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്ന യുവതിയാണ് ആശുപത്രിയിലെ ദുരിതം വിവരിച്ച്  ഓഡിയോ സന്ദേശം പുറത്തുവിട്ടിരിക്കുന്നത്.
You may also like:Shocking| മദ്യലഹരിയിൽ മകൻ കയ്യേറ്റം ചെയ്തു; പിതാവ് കുഴഞ്ഞ് വീണു മരിച്ചു [NEWS]Shocking Murder രാത്രി വൈകി വന്ന മകനെ വീട്ടിൽ കയറ്റിയില്ല; അമ്മയെ മകൻ വെട്ടിക്കൊന്നു [NEWS]ഉത്ര കൊലപാതകം: പാമ്പുപിടിത്തത്തിന് പുതിയ പ്രോട്ടോക്കോൾ; വാവ സുരേഷിനെ എങ്ങനെ ബാധിക്കും?[NEWS]

യുവതിയുടെ ഓഡിയോ സന്ദേശം ഇങ്ങനെ

‘ഇത്രയും വൃത്തികെട്ട ശുചിമുറി ആദ്യമായാണു കാണുന്നത്. വെള്ളം കണ്ടിട്ട് എത്രകാലമായെന്നു പറയാനാകില്ല. പരിശോധനയ്ക്കു മൂത്രം എടുത്തു കൊടുക്കേണ്ടതിനാൽ  കയറി എന്നേയുള്ളു. ബെഡിന്റെ അവസ്ഥ പറഞ്ഞറിയിക്കാനാവില്ല. വൃത്തിഹീനമായി കിടക്കുകയാണ്. ഇവിടെ ഷീറ്റ് ഇല്ല, തലയണ ഇല്ല. മൊത്തം അഴുക്കായി കിടക്കുകയാണ്. രാവിലെ, ഫുഡ് കഴിക്കാത്തതിനാൽ, ശരീരം വിറയ്ക്കുകയാണ്. ഇത്തിരി ചൂടുവെള്ളം തരണമെന്ന് സിസ്റ്ററോട് പറഞ്ഞു.  പിന്നെ ആരെയും ആ ഭാഗത്തേക്കു കണ്ടില്ല.

വീട്ടിൽ വിളിച്ചു പറഞ്ഞു. ക്വാറന്റീനിൽ കഴിഞ്ഞിരുന്ന പിഎച്ച്സിയിലെ ഡോക്ടറുമായി വീട്ടുകാർ ബന്ധപ്പെട്ടു. ആ ഡോക്ടർ വിളിച്ചു പറഞ്ഞതിനു ശേഷം ചൂടുവെള്ളം തന്നു. സംസാരിക്കാ‍ൻ വയ്യ. എന്നിട്ടും പറയാതിരിക്കാൻ വയ്യാത്തതു കൊണ്ടു പറഞ്ഞുപോവുകയാണ്. കൂടെ റൂമിൽ ഒരു ചേച്ചിയുണ്ട്. രാത്രിയിൽ അവർ വലിയ വായിൽ കരയുന്നു. തണുത്തിട്ട് വയ്യ, ഒരു ബെഡ് ഷീറ്റ് കൊണ്ടു തരാൻ എന്നു പറഞ്ഞായിരുന്നു അത്.

ആരും തിരിഞ്ഞു നോക്കിയില്ലെന്ന് രാവിലെ അവർ പറഞ്ഞു.  തലയ്ക്കകത്ത് എന്തൊക്കെയോ വരുന്നു എന്നു പറഞ്ഞപ്പോൾ ഗ്യാസിന്റെ ഇൻജക്‌ഷൻ ചെയ്തു. എട്ടു മണിയാകുമ്പോൾ ഫുഡ് വരുമെന്ന് സിസ്റ്റർ പറഞ്ഞു. ഇവിടെ ഒരു പാത്രവും ഗ്ലാസും കിടന്നു. ഒരു സ്റ്റാഫ് ആണെന്നു തോന്നുന്നു, അവിടെ തന്നെ നിന്നു കഴുകിയിട്ട് അതിൽ ഇഡ്ഡലി വച്ചു.

സിസ്റ്ററോടു ചോദിച്ചു പോസിറ്റീവ് ആണെങ്കിലും നെഗറ്റീവ് ആണെങ്കിലും ഇവിടെ തന്നെയാണോ കിടത്തുന്നതെന്ന്.  പോസിറ്റീവ് ആണെങ്കിൽ  മാറ്റും.  ഒബ്സർവേഷൻ ആയതുകൊണ്ടാണ് ഇങ്ങനെ ഇട്ടേക്കുന്നതെന്ന്. ബെഡ് ഷീറ്റ് പോലും ഇല്ലാത്തതെന്താണ് എന്നു ഞാൻ ചോദിച്ചപ്പോൾ സിസ്റ്റർ പറയുകയാ, ഇതു ഗവൺമെന്റ് സെക്ടർ അല്ലേ. പ്രൈവറ്റ് ഹോസ്പിറ്റലിന്റെ സൗകര്യം  ഇവിടെ കാണില്ലെന്ന്. ഇതിനൊക്കെ എന്തു മറുപടി പറയാനാണ് ? കഴിക്കാൻ ഇഡ്ഡലി കൊണ്ടു വച്ചിരിക്കുന്നു. ആ പാത്രത്തിന്റെ അകം കണ്ടാൽ... അതു പറഞ്ഞറിയിക്കാൻ പറ്റത്തില്ല.’
First published: May 31, 2020, 3:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories