തിരുവനന്തപുരം: ചായ കിട്ടാൻ വൈകിയതിന് ഐസൊലേഷൻ വാർഡിൽ ഉള്ളയാൾ നഴ്സിനെ ആക്രമിച്ചു. ഗൾഫിൽ നിന്ന് തിരിച്ചെത്തി ഐസൊലേഷൻ വാർഡിൽ കഴിയുന്നയാളാണ് ഒരു കപ്പ് ചായ കിട്ടാതായതിനെ തുടർന്ന് അക്രമാസക്തനായത്. കൊല്ലത്താണ് സംഭവം. അതേസമയം, ഗൾഫിൽ നിന്ന് തിരിച്ചെത്തിയ ആൾ ഹോം ക്വാറന്റൈനിൽ തുടരാത്ത വിവരം അധികൃതരെ അറിയിച്ച ആശാവർക്കറെ മർദ്ദിച്ചു. രണ്ടു സംഭവത്തിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഐസൊലേഷൻ വാർഡിൽ കഴിയുന്നയാൾ ചായ വേണമെന്ന കാര്യം നഴ്സിനോട് പറഞ്ഞു. നഴ്സ് ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചു. എന്നാൽ, യഥാസമയം ചായയുമായി എത്താൻ ബന്ധുക്കൾക്ക് കഴിഞ്ഞില്ല. ഇതിൽ കുപിതനായ ഇയാൾ നഴ്സിനെയും ആരോഗ്യപ്രവർത്തകനെയും മർദ്ദിക്കുകയായിരുന്നു. മസ്കറ്റിൽ നിന്ന് മടങ്ങിയെത്തിയ ഇയാളെ ഞായറാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
You may also like:നാട്ടിലെത്തിയ വിവരം ആരോഗ്യ വകുപ്പിനെ അറിയിച്ചു; ആശാവർക്കറെ വീടുകയറി മർദ്ദിച്ച് പ്രവാസിയുടെ പ്രതികാരം [NEWS]ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയം നീട്ടി [NEWS]സ്വകാര്യവാഹനങ്ങളിൽ പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം എഴുതി നൽകണം: ഡിജിപി [NEWS]
ഹോം ക്വാറന്റൈനിൽ ഉള്ള ഇയാൾ അത് പാലിക്കാതെ കറങ്ങിനടക്കുന്ന വിവരം നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മറ്റൊരു കേസിൽ, ഗൾഫിൽ നിന്ന് അടുത്തിടെ മടങ്ങിയെത്തിയ ആൾ ആശാവർക്കറെ മർദ്ദിച്ചു. ഇയാൾ എത്തിയ കാര്യം ആരോഗ്യവകുപ്പ് പ്രവർത്തകരെ ആശാ വർക്കർ അറിയിച്ചെന്ന് പറഞ്ഞാണ് 27 വയസുള്ളയാൾ ഇവരെ മർദ്ദിച്ചത്. ആശാവർക്കറുടെ കരച്ചിൽ കേട്ടതിനെ തുടർന്ന് അയൽപക്കകാർ ഓടിയെത്തുകയായിരുന്നു.
ഗുരുതരമായ പരിക്കുകളോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊറോണ വൈറസ് ബാധയെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി വിശ്രമമില്ലാതെ തുടർച്ചയായി ഇവർ ജോലി ചെയ്തു വരികയായിരുന്നു. മാർച്ച് ഒമ്പതിന് കേരളത്തിൽ മടങ്ങിയെത്തിയ ഇയാൾ ഹോം ക്വാറന്റൈൻ നിർദ്ദേശങ്ങൾ പാലിക്കാതെ കറങ്ങി നടക്കുകയായിരുന്നു.
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona India, Corona Kerala, Corona News, Corona outbreak, Corona Patient, Corona Quarantine, Corona UAE, Corona virus, Coronavirus, Coronavirus in India Live, Coronavirus Latest, Coronavirus News, Coronavirus symptoms, Coronavirus update, Covid 19