നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • വയനാട്ടിൽ ഒരു കോവിഡ് മരണം കൂടി; ചികിത്സയിലായിരുന്ന 65 കാരൻ മരിച്ചു

  വയനാട്ടിൽ ഒരു കോവിഡ് മരണം കൂടി; ചികിത്സയിലായിരുന്ന 65 കാരൻ മരിച്ചു

  സംസ്ഥാനത്ത് കോവിഡ് ചികിത്സയിലിരുന്ന മൂന്നു പേരാണ് ഇന്ന് മരിച്ചത്.

  എറുമ്പയിൽ മൊയ്തു

  എറുമ്പയിൽ മൊയ്തു

  • Share this:
   മാനന്തവാടി: വയനാട്ടിൽ ഒരു കോവിഡ് മരണം കൂടി. മാനന്തവാടി താലൂക്കിലെ പനമരം കാരാക്കാമല കെല്ലൂർ പഴഞ്ചേരിക്കുന്ന് സ്വദേശി  എറുമ്പയിൽ മൊയ്തു (65) ആണ് മരിച്ചത്.

   വൃക്ക, കരൾ രോഗ ബാധയെ തുടർന്ന് ദീർഘനാൾ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു. ചികിത്സയ്ക്ക് ശേഷം നടത്തിയി പരിശോധനയിൽ കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് മാനന്തവാടി ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു.

   കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാണ് രോഗം ബാധിച്ചതെന്നാണ് വിവരം. ഇദ്ദേഹത്തിൻറെ മകളെയും മകനെയും കൊവിഡ് പോസറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ നിന്നാണ് ഇയാൾക്ക് രോഗം ബാധിച്ചത്. ഖബറടക്കം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കെല്ലൂർ ജുമാമസ്ജിദിൽ ആയിരിക്കും.

   സംസ്ഥാനത്ത് കോവിഡ് ചികിത്സയിലിരുന്ന മൂന്നു പേരാണ് ഇന്ന് മരിച്ചത്. വയനാടിന് പുറമേ, എറണാകുളം, കാസർഗോഡ് സ്വദേശികളാണ് മരിച്ചത്. എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിയലായിരുന്ന എം ഡി ദേവസി, പരിയാരം മെഡിക്കല്‍ കോളേജിൽ ചികിത്സയിലായിരുന്ന പി കെ അബ്ബാസ് എന്നിവരാണ് മരിച്ച മറ്റു രണ്ടുപേർ.
   TRENDING രാജസ്ഥാനിലെ കൂട്ടമരണം; പൊലീസ് അതിക്രമങ്ങൾക്ക് നേരെ വിരൽ ചൂണ്ടി ആത്മഹത്യാ കുറിപ്പ്
   [NEWS]
   Shooting outside White House| ട്രംപിന്റെ വാർത്താസമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്പ്പ് [NEWS] Sushant Singh Rajput Case | 'മാധ്യമ വിചാരണ അന്യായം' സുപ്രീം കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ച് റിയ ചക്രബർത്തി[NEWS]
   ശ്വാസതടസത്തെ തുടർന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ശേഷം നടത്തിയ പരിശോധനയിലാണ് പി കെ അബ്ബാസിന് രോഗം സ്ഥിരീകരിച്ചത്. എറണാകുളം മെഡിക്കൽ കോളേജിൽ ചിക്തസിയലായിരുന്ന എം ഡി ദേവസിക്ക് പ്രമേഹവും രക്തസമ്മർദ്ദവും ഉണ്ടായിരുന്നു.

   കഴിഞ്ഞ വെള്ളിയാഴ്ച്ചയും കോവിഡ് ബാധിച്ച് വയനാട്ടിൽ ഒരാൾ മരിച്ചിരുന്നു. കൽപ്പറ്റ ചാത്തോത്ത് സ്വദേശി അലവിക്കുട്ടി ഹാജിയാണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ മക്കളും രോഗബാധിതരായി ചികിത്സയിലാണ്.

   കഴിഞ്ഞ ദിവസം കേരളത്തില്‍ രണ്ടു പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചിരുന്നു. മലപ്പുറം സ്വദേശി ഖാദര്‍ കുട്ടി, ഫറോഖ് പെരുമുഖം സ്വദേശി രാധാകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. ഖാദര്‍ കുട്ടി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാധാകൃഷ്ണന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
   Published by:Naseeba TC
   First published:
   )}