• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കോവിഡ് ബാധിച്ച് മരിച്ച റുഖിയയുടെ കുടുംബത്തില്‍ വീണ്ടും മരണം, മകള്‍ക്ക് പിന്നാലെ മകളുടെ ഭര്‍ത്താവും മരിച്ചു

കോവിഡ് ബാധിച്ച് മരിച്ച റുഖിയയുടെ കുടുംബത്തില്‍ വീണ്ടും മരണം, മകള്‍ക്ക് പിന്നാലെ മകളുടെ ഭര്‍ത്താവും മരിച്ചു

റുഖിയയുടെ മറ്റൊരു മകള്‍ റാഷിദയും കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

മുഹമ്മദലിയുടെ സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്.

മുഹമ്മദലിയുടെ സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്.

  • Last Updated :
  • Share this:
കോഴിക്കോട്: കോവിഡ് ബാധിച്ച് മരിച്ച കാരപ്പറമ്പ് സ്വദേശി റുഖിയയുടെ മറ്റൊരു ബന്ധുകൂടി മരിച്ചു. കുന്ദമംഗലം സ്വദേശി മുഹമ്മദലി(48) ആണ് മരിച്ചത്. റുഖിയയുടെ മകളുടെ ഭര്‍ത്താവാണ് മുഹമ്മദലി. റുഖിയയുടെ മറ്റൊരു മകള്‍ റാഷിദയും കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

റുഖിയയുമായി സമ്പര്‍ക്കമുണ്ടായതിനാല്‍ മുഹമ്മദലി വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. കിഡ്‌നി രോഗത്തിന് ചികിത്സയില്‍ കഴിയുന്ന മുഹമ്മദലിക്ക് ഇന്നലെ രാത്രി ആരോഗ്യപ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും മരിച്ചു. മുഹമ്മദലിയുടെ സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്.

TRENDING:ദാൽ തടാകത്തിലെ ഒഴുകുന്ന പച്ചക്കറി ചന്ത; ചിത്രങ്ങൾ കാണാം[PHOTOS]ഓറിയോ ബിസ്കറ്റിൽ തീർത്ത സുശാന്തിന്റെ മുഖം; വീഡിയോ വൈറൽ[NEWS] ഇനി പ്രൊഫൈൽ വീഡിയോ ആഡ് ചെയ്യാം; കൂടുതൽ ഫീച്ചറുകളുമായി ടെലിഗ്രാം[NEWS]
റുഖിയയുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്ന് കോവിഡ് ബാധിച്ച മകള്‍ റാഷിദ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ക്യാന്‍സര്‍ രോഗിയായിരുന്നു റാഷിദ. റുഖിയയുമായി സമ്പര്‍ക്കമുള്ള മറ്റു രണ്ടു പേര്‍ക്കുകൂടി ഇന്നലെ കോവിഡ് ബാധിച്ചിട്ടുണ്ട്.


മുഹമ്മദലിയുടെ മരണത്തെ തുടര്‍ന്ന് കുന്ദമംലഗത്ത് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ പ്രദേശത്തെ ഒരു ലോറി ഡ്രൈവര്‍ക്ക് കോവിഡ് പോസിറ്റീവായിരുന്നു. ഇതെ തുടര്‍ന്ന് കുന്ദമംഗം ടൗണില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമേ തുറക്കാന്‍ അനുമതിയുള്ളൂ.
Published by:Naseeba TC
First published: