നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കോവിഡ് 19 | ഹൈ റിസ്ക് രോഗികളിൽ മലേറിയ മരുന്ന് ഉപയോഗിക്കാൻ അനുമതി

  കോവിഡ് 19 | ഹൈ റിസ്ക് രോഗികളിൽ മലേറിയ മരുന്ന് ഉപയോഗിക്കാൻ അനുമതി

  എച്ച്‌ഐവിക്കെതിരായ മരുന്നുകൾ ജയ്പൂരിലെ ഏതാനും കോവിഡ് രോഗികളിൽ പരീക്ഷിച്ചിരുന്നു.

  News18

  News18

  • Share this:
   ന്യൂഡൽഹി: ഉയർന്ന അപകടസാധ്യതയുള്ള  കോവിഡ് -19 രോഗികളിൽ മലേറിയ മരുന്നായ  ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗിക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അനുമതി നൽകി.

   കോവിഡ് -19 ചികിത്സയ്ക്ക് മലേറിയ മരുന്ന് ഫലപ്രദമാകുമോയെന്ന വിഷയത്തിൽ ആഗോള തലത്തിൽ ചർച്ച നടക്കുന്നതിനിടെയാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ അനുമതി. എച്ച്‌ഐവിക്കെതിരായ മരുന്നുകൾ ജയ്പൂരിലെ ഏതാനും കോവിഡ് രോഗികളിൽ പരീക്ഷിച്ചിരുന്നു.

   കൊറോണ വൈറസ് അണുബാധയ്‌ക്കെതിരെ പോരാടുന്നതിന് ആൻറിബയോട്ടിക് സംവിധാനം ഉപയോഗിച്ചാൽ ഹൈഡ്രോക്സിക്ലോറോക്വിൻ ഗുണം ചെയ്യുമെന്ന് അടുത്തിടെ നടന്ന ഒരു ഫ്രഞ്ച് പഠനം തെളിയിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഒരു മരുന്നിന്റെ ഫലപ്രാപ്തി നിർണ്ണയിക്കാൻ കൂടുതൽ പരീക്ഷണങ്ങൾ അനിവാര്യമാണ്.

   മൂന്ന് കമ്പനികളാണ് ഈ മരുന്ന് ഇന്ത്യയിൽ നിർമിക്കുന്നത്. ട്രംപിന്റെ പരാമർശത്തിനു പിന്നാലെ കമ്പനികളുടെ ഓഹരി മൂല്യം കുതിച്ചുയർന്നെങ്കിലും കോവിഡ് പ്രതിരോധ ശേഷി ശാസ്ത്രീയമായി തെളിയിക്കും വരെ മരുന്നിന്റെ ഉപയോഗത്തിൽ മുൻകരുതൽ വേണമെന്ന നിലപാടിലായിരുന്നു ആരോഗ്യ മന്ത്രാലയം.
   You may also like:BREAKING | കേരളം ലോക് ഡൗൺ ചെയ്തു; 28 പേർക്ക് കൂടി കോവിഡ് 19 [NEWS]ലോക്ക് ഡൗണ്‍: അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ എത്ര മണിവരെ തുറക്കും? [NEWS]COVID 19 | ബിവറേജസ് വിൽപനശാലകൾ പ്രവർത്തിക്കും; എന്തുകൊണ്ട്? മുഖ്യമന്ത്രി പറഞ്ഞ മറുപടി ഇങ്ങനെ [NEWS]

   നിലവിൽ, കോവിഡ് രോഗികളിൽ ഹൈഡ്രോക്സി ക്ലോറോക്വിൻ ഉപയോഗത്തിന് അനുമതി നൽകിയിട്ടില്ലെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (യുഎസ്എഫ്ഡിഎ) അറിയിച്ചു. മരുന്നു ചിലരിൽ ശക്തമായ പാർശ്വഫലങ്ങളുണ്ടാക്കാം എന്നതിനാൽ, ഡോക്ടറുടെ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്നും അധികൃതർ മുന്നറിയിപ്പു നൽകി.

    
   First published:
   )}