നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • 'ഓഫ്‌ലൈൻ പരീക്ഷകൾ അപകടകരം, ജനുവരി മുതൽ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും വാക്‌സിനേഷൻ നൽകേണ്ടതായിരുന്നു'

  'ഓഫ്‌ലൈൻ പരീക്ഷകൾ അപകടകരം, ജനുവരി മുതൽ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും വാക്‌സിനേഷൻ നൽകേണ്ടതായിരുന്നു'

  Anubha Shrivastava Sahai on the risks of holding board exams | അഭിഭാഷകയും ഇന്ത്യ വൈഡ് പാരന്റ്‌സ് അസോസിയേഷൻ പ്രസിഡന്റുമായ അനുഭ ശ്രീവാസ്‌തവ സഹായ് പറയുന്നു

  അനുഭ ശ്രീവാസ്‌തവ സഹായ്

  അനുഭ ശ്രീവാസ്‌തവ സഹായ്

  • Share this:
   കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി മഹാരാഷ്‌ട്രയിൽ കോവിഡ് 19 കേസുകളുടെ എണ്ണം കൂടി വരികയാണ്. കഴിഞ്ഞ ദിവസം മാത്രമായി 60,000 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാൽ ഈ സാഹചര്യത്തിൽ മഹാരാഷ്‌ട്രയിലെ 10, 12 ക്ലാസ് വിദ്യാർത്ഥികൾക്ക് പരീക്ഷകൾ നടത്താനുള്ള തീരുമാനത്തിൽ എതിർപ്പുമായി വിദ്യാർത്ഥികൾ രംഗത്ത് എത്തിയിരിക്കുകയാണ്. പ്രതിഷേധ പ്രവർത്തകരിൽ അഭിഭാഷകയും ഇന്ത്യ വൈഡ് പാരന്റ്‌സ് അസോസിയേഷൻ പ്രസിഡന്റുമായ അനുഭ ശ്രീവാസ്‌തവ സഹായും ഉൾപ്പെടുന്നു.

   ''നിലവിലുള്ള ഈ സാഹചര്യത്തിൽ ബോർഡ് പരീക്ഷകൾ ഓഫ്‌ലൈനായി നടന്നാൽ അത് കൊറോണ വൈറസ് പകർന്നുപിടിക്കുന്ന മറ്റൊരു സാഹചര്യത്തിലേക്ക് നയിച്ചേക്കാം,'' ഫസ്‌റ്റ്‌പോസ്‌റ്റിനോട് സംസാരിക്കുന്നതിനിടയിൽ സഹായ് അഭിപ്രായപ്പെട്ടു. ഫിസിക്കൽ ബോർഡ് പരീക്ഷകൾ സുരക്ഷിതമായി നടക്കുന്നതിന്, കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും നേരത്തെ തന്നെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും വാക്‌സിനേഷൻ നൽകാത്തതിനേയും അവർ ചോദ്യം ചെയ്‌തു.

   അതേ സമയം, മഹാരാഷ്‌ട്രയിൽ, പ്രത്യേകിച്ച് മുംബൈയിൽ, പ്രതിഷേധം നടത്തുന്ന വിദ്യാർത്ഥികളും സമാനമായ ആവശ്യങ്ങളും അഭിപ്രായങ്ങളും മുന്നോട്ട് വയ്‌ക്കുന്നു. ഈ ആവശ്യകതകൾ പറയുന്നതിനായി ഏപ്രിൽ മൂന്നിന് ഒരു കൂട്ടം ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ ദാദർ ഷിവാജി പാർക്കിൽ ഒത്തുകൂടിയിരുന്നു. ഇവരെ ബല പ്രയോഗത്തിലൂടെ നീക്കം ചെയ്യാൻ പാടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ തീരുമാനിച്ചിരുന്നു.

   ഹയർ സെക്കൻഡറി പരീക്ഷകൾ ഏപ്രിൽ 23 മുതലും എസ്.എസ്.എൽ.സി. പരീക്ഷകൾ മെയ് 29 മുതലും ആരംഭിക്കാനിരിക്കെ, വരും ദിവസങ്ങളിൽ വിദ്യാർത്ഥികളുടെ പ്രിഷേധം കൂടുതൽ ശക്തമായേക്കാം. ഇതേ സമയം, സഹായ്, ഓഫ്‌ലൈൻ പരീക്ഷകൾ നടത്തുന്നതിനെതിരെ ട്വിറ്ററിൽ #CancelBoardExams2021 എന്ന ഹാഷ്‌ടാഗിൽ ക്യാമ്പയിൻ ആരംഭിച്ചു.   ''കോവിഡ് 19 വ്യാപനവും രാജ്യത്തെ മെഡിക്കൽ അടിസ്ഥാന സൗകര്യങ്ങളും നിങ്ങൾക്ക് കാണാൻ കഴിയും. പരീക്ഷകൾ ഓഫ്‌ലൈനായി നടക്കുമ്പോൾ കേസുകളുടെ എണ്ണം വർദ്ധിക്കാൻ സാധ്യതകൾ ഏറെയാണ്. ലക്ഷക്കണക്കിന് വിദ്യാർത്ഥികളും അദ്ധ്യാപകരും മറ്റ് സ്‌റ്റാഫുകളും ഇതിന്റെ അനന്തര ഫലം നേരിടേണ്ടിവരും. ഇവർക്ക് വാക്‌സിനേഷൻ നൽകുകയാണെങ്കിൽ ഇതിൽ നിന്ന് കുറച്ചെങ്കിലും സുരക്ഷ നേടാൻ കഴിയും. എന്നാൽ വാക്‌സിനേഷൻ പ്രോസസ്സിന് സമയം ആവശ്യമാണ്. ഒരു വ്യക്തിയ്‌ക്ക് വാക്‌സിനേഷൻ പൂർത്തിയാകുന്നത് രണ്ട് ഡോസുകൾ നൽകുമ്പോഴാണ്. ഇതിന് മൂന്ന് മുതൽ നാല് ആഴ്‌ചവരെ ഇടവേളയുണ്ട്. കൂടാതെ കുത്തിവെപ്പ് നടത്തിയതിന് ശേഷം ശരീരത്തിന് വൈറസിനെതിരെയുള്ള പ്രതിരോധ ശേഷി വികസിപ്പിക്കാൻ രണ്ടാഴ്‌ചയെടുക്കും. ജനുവരി മുതൽ ഇവർക്ക് വാക്‌സിനേഷൻ നൽകേണ്ടതായിരുന്നു'' സഹായ് പറഞ്ഞു.

   ഓൺലൈൻ പരീക്ഷകൾ നടത്തുന്നതിൽ ഗ്രാമങ്ങളിൽ താമസിക്കുന്നവർക്കും മറ്റും പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുമെന്നും അസൈമെന്റുളിലൂടെയും ഓറൽ പരീക്ഷകളിലൂടെയും മറ്റും ഈ പരീക്ഷകളും നമുക്ക് നടത്താൻ കഴിയുമെന്നും, കഴിഞ്ഞ വർഷം ചില പരീക്ഷകൾ റദ്ദാക്കിയപ്പോൾ ഈ മാർഗ്ഗമാണ് പിന്തുടർന്നതെന്നും ഈ വർഷവും ഈ മാർഗ്ഗം പിന്തുടരാൻ കഴിയുമെന്നും അവർ അഭിപ്രായപ്പെട്ടു.

   Keywords: കോവിഡ്, കോറോണ, അനുഭ ശ്രീവാസ്‌തവ സഹായ്, കോവിഡ് 19, മഹാരാഷ്‌ട്ര, Anubha Shrivastava Sahai, Corona, Covid 19, Covid, Maharashtra
   Published by:user_57
   First published:
   )}