COVID 19 | അനുപം ഖേറിന്റെ അമ്മയ്ക്കും സഹോദരനും കോവിഡ് സ്ഥിരീകരിച്ചു; താരത്തിന്റെ ഫലം നെഗറ്റീവ്

അനുപം ഖേറിന്റെ അമ്മ, സഹോദരൻ, സഹോദരന്റെ ഭാര്യ, ഇവരുടെ മകൾ എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

News18 Malayalam | news18-malayalam
Updated: July 13, 2020, 8:38 AM IST
COVID 19 | അനുപം ഖേറിന്റെ അമ്മയ്ക്കും സഹോദരനും കോവിഡ് സ്ഥിരീകരിച്ചു; താരത്തിന്റെ ഫലം നെഗറ്റീവ്
news18
  • Share this:
അമിതാഭ് ബച്ചനും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അനുപം ഖേറിന്റെ കുടുംബത്തിലെ നാല് പേർക്കും കോവിഡ് 19. അനുപം ഖേറിന്റെ അമ്മ, സഹോദരൻ, സഹോദരന്റെ ഭാര്യ, ഇവരുടെ മകൾ എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അനുപം ഖേർ തന്നെയാണ് രോഗവിവരം അറിയിച്ചത്. തന്റെ പരിശോധനാഫലം നെഗറ്റീവാണെന്നും താരം അറിയിച്ചു. ചെറിയ രോഗലക്ഷണങ്ങൾ മാത്രമാണ് എല്ലാവർക്കുമുണ്ടായിരുന്നത്.



അനുപം ഖേറിന്റെ അമ്മയെ മുംബൈ കോകിലബെൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബത്തിലെ മറ്റുള്ളവർ വീട്ടിൽ ക്വാറന്റൈനിലാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അമ്മയ്ക്ക് വിശപ്പില്ലായ്മ അനുഭവപ്പെട്ടിരുന്നതായി അനുപം ഖേർ പറയുന്നു.
TRENDING:'മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന് സ്വർണക്കടത്തുമായി ബന്ധം'; ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ [NEWS]ഐശ്വര്യ റായിക്കും മകൾ ആരാധ്യയ്ക്കും കോവിഡ് [NEWS]സ്വർണക്കടത്ത് കേസിൽ NIA തേടുന്ന മൂന്നാം പ്രതി ഫൈസൽ ഫരീദ് ആരാണ്? [NEWS]
രക്തം പരിശോധിച്ചെങ്കിലും കുഴപ്പമൊന്നും കണ്ടില്ല. സിടി സ്കാനിലാണ് കോവിഡ് കോവിഡ് ഉണ്ടെന്ന് കണ്ടെത്തിയത്. കുടുംബത്തിലെ നാല് പേർക്ക് കോവിഡ‍് സ്ഥിരീകരിച്ചതോടെ മുംബൈയിലെ അനുപം ഖേറിന്റെ സഹോദരന്റെ വീട് സാനിറ്റൈസ് ചെയ്തു.

നേരത്തേ, അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ ഐശ്വര്യറായിക്കും മകൾ ആരാധ്യയ്ക്കും കോവിഡ് പോസിറ്റീവായതായി വാർത്ത വന്നിരുന്നു. ഇവരുടെ മുംബൈയിലെ വീടുകളും സാനിറ്റൈസ് ചെയ്തിട്ടുണ്ട്.
Published by: Naseeba TC
First published: July 13, 2020, 8:38 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading