കോവിഡ് പ്രതിരോധം; കോവിഡ് കണ്‍ട്രോള്‍ സ്‌പെഷ്യല്‍ ഓഫീസര്‍മാരായി ഐപിഎസ് ഓഫീസര്‍മാരെ നിയോഗിച്ചു

കോവിഡ് പ്രതിരോധം സംബന്ധിച്ച പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള കോവിഡ് കണ്‍ട്രോള്‍ സ്‌പെഷ്യല്‍ ഓഫീസര്‍മാരായി ഐ.പി.എസ് ഓഫീസര്‍മാരെ നിയോഗിച്ചു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  തിരുവനന്തപുരം: ജില്ലകളിലെ കോവിഡ് പ്രതിരോധം സംബന്ധിച്ച പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള കോവിഡ് കണ്‍ട്രോള്‍ സ്‌പെഷ്യല്‍ ഓഫീസര്‍മാരായി ഐ.പി.എസ് ഓഫീസര്‍മാരെ നിയോഗിച്ചു. ഈ സംവിധാനം തിങ്കളാഴ്ച നിലവില്‍ വരും.

  കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി കെ.സേതുരാമന് കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ തിരുവനന്തപുരം റൂറല്‍, കൊല്ലം ജില്ലകളുടെ ചുമതല വഹിക്കും. ആലപ്പുഴ, എറണാകുളം ജില്ലകളുടെ ചുമതല എറണാകുളം റെയ്ഞ്ച് ഡി.ഐ.ജി നീരജ് കുമാര്‍ ഗുപ്തയ്ക്കാണ്.

  തൃശൂര്‍ റെയ്ഞ്ച് ഡി.ഐ.ജി എ.അക്ബറിന് നല്‍കിയത് തൃശൂര്‍, പാലക്കാട് ജില്ലകളാണ്. മലപ്പുറത്ത് ഇന്ത്യാ റിസര്‍വ് ബറ്റാലിയന്‍ കമാണ്ടന്റ് വിവേക് കുമാറും കോഴിക്കോട് റൂറലില്‍ കെ.എ.പി രണ്ടാം ബറ്റാലിയന്‍ കമാണ്ടന്റ് ആര്‍.ആനന്ദും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

  അതേസമയം 31,265 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3957, എറണാകുളം 3807, കോഴിക്കോട് 3292, മലപ്പുറം 3199, കൊല്ലം 2751, പാലക്കാട് 2488, തിരുവനന്തപുരം 2360, ആലപ്പുഴ 1943, കോട്ടയം 1680, കണ്ണൂര്‍ 1643, പത്തനംതിട്ട 1229, വയനാട് 1224, ഇടുക്കി 1171, കാസര്‍ഗോഡ് 521 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

  Also Read-സംസ്ഥാനത്ത് അടുത്ത ആഴ്ച മുതൽ രാത്രികാല കർഫ്യൂ; WIPR ഏഴിൽ കൂടുതൽ ഉള്ളിടത്ത് ലോക്ഡൗൺ

  കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,497 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.67 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,11,23,643 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

  രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,468 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1571, കൊല്ലം 2416, പത്തനംതിട്ട 805, ആലപ്പുഴ 1244, കോട്ടയം 476, ഇടുക്കി 741, എറണാകുളം 1819, തൃശൂര്‍ 2521, പാലക്കാട് 2235, മലപ്പുറം 3002, കോഴിക്കോട് 2301, വയനാട് 649, കണ്ണൂര്‍ 1138, കാസര്‍ഗോഡ് 550 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,04,896 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 37,51,666 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

  Also Read-'ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയപ്പോള്‍ രോഗവ്യാപനം വര്‍ധിച്ചു'; മുഖ്യമന്ത്രി

  സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,14,031 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,84,508 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,523 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2792 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
  Published by:Jayesh Krishnan
  First published:
  )}