'ഈ മഹാമാരിയും മാറും'; കോവിഡ് പോരാളികൾക്ക് ആദരമായി രാജലക്ഷ്മിയുടെ ഗാനം
'ഈ മഹാമാരിയും മാറും'; കോവിഡ് പോരാളികൾക്ക് ആദരമായി രാജലക്ഷ്മിയുടെ ഗാനം
കോവിഡ് പ്രതിരോധ രംഗത്തെ മുന്നണി പോരാളികളായ ഡോക്ടർമാർ, നഴ്സുമാർ, ആശുപത്രി ജീവനക്കാർ, ശുചീകണ തൊഴിലാളികൾ, പൊലീസ്, ഫയർഫോഴ്സ്, മാധ്യമപ്രവർത്തകർ എന്നിവർക്ക് സ്നേഹാദരം അർപ്പിച്ചുകൊണ്ടാണ് ഗാനം
കോവിഡ് പോരാളികൾക്ക് ആവശമായി ആർദ്രം പീപ്പിൾസ് ക്യാംപയിൻ ഗാനം. ഈ മഹാമാരിയും മാറും എന്നു തുടങ്ങുന്ന ഗാനം ആർദ്രം പീപ്പിൾസ് ക്യാംപയിനുവേണ്ടി പിന്നണി ഗായിക രാജലക്ഷ്മിയാണ് ആലപിച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധ രംഗത്തെ മുന്നണി പോരാളികളായ ഡോക്ടർമാർ, നഴ്സുമാർ, ആശുപത്രി ജീവനക്കാർ, ശുചീകണ തൊഴിലാളികൾ, പൊലീസ്, ഫയർഫോഴ്സ്, മാധ്യമപ്രവർത്തകർ എന്നിവർക്ക് സ്നേഹാദരം അർപ്പിച്ചുകൊണ്ടാണ് ആരോഗ്യവകുപ്പിന് കീഴിലുള്ള ആർദ്രം പീപ്പിൾസ് ക്യാംപയിൻ പ്രതിരോധ ഗാനം പുറത്തിറക്കിയത്.
"ഈ മഹാമാരിയും മാറും
ഇനി വരും പുലരികൾ പാടും
ഒന്നായ് ഒന്നായ് നമ്മൾ
പൊരുതാം ഇനി നാം ഇന്നേ
അറിവായ് അലിവായ് നമ്മൾ അകമേ സ്നേഹം കരുതാം" - എന്ന് തുടങ്ങുന്ന ജോയ് തമലത്തിന്റെ വരികൾക്ക് റോണി റാഫേലാണ് ഈണം പകർന്നിരിക്കുന്നത്.
തളരാതെ പൊരുതുന്ന ആരോഗ്യ പ്രവർത്തകർക്ക് ആദരം അർപ്പിച്ചുകൊണ്ടാണ് പാട്ട് അവസാനിക്കുന്നത്.
തളരാതെ പൊരുതും
മനസ്സേ നിനക്കായ്
കരളിൽ ഒരു നാൾ
കനലായ് ആ സൂര്യനുദിക്കും
കേരള ആർട്ട് ലൗവേഴ്സ് അസോസിയേഷനാണ് പാട്ടിന്റെ ഏകോപനം നിർവഹിച്ചിരിക്കുന്നത്. സുഭാഷ് അഞ്ചലാണ് സംവിധാനം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.