നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • ഡല്‍ഹിക്ക് പ്രതിദിനം 700 ടണ്‍ ഓക്‌സിജന്‍ വിതരണം അനുവദിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് അരവിന്ദ് കെജ്‌രിവാള്‍

  ഡല്‍ഹിക്ക് പ്രതിദിനം 700 ടണ്‍ ഓക്‌സിജന്‍ വിതരണം അനുവദിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് അരവിന്ദ് കെജ്‌രിവാള്‍

  ബുധനാഴ്ച 730 ടണ്‍ ഓക്‌സിജന്‍ ഡല്‍ഹിക്ക് ലഭിച്ചെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.

  അരവിന്ദ് കെജ്‌രിവാള്‍

  അരവിന്ദ് കെജ്‌രിവാള്‍

  • Share this:
   ന്യൂഡല്‍ഹി: ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന ഡല്‍ഹിയില്‍ പ്രതിദിനം 700 ടണ്‍ ഓക്‌സിജന്‍ വിതരണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. എന്നാല്‍ ബുധനാഴ്ച 730 ടണ്‍ ഓക്‌സിജന്‍ ഡല്‍ഹിക്ക് ലഭിച്ചെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.

   അതേസമയം ഡല്‍ഹിക്ക് ആവശ്യമായ ഓക്‌സിജന്‍ ലഭ്യമാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി ബുധനാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. ഡല്‍ഹിക്ക് 700 മെട്രിക് ടണ്‍ ഓക്സിജന്‍ ആവശ്യമായി വരുന്നുണ്ട്. എന്നാല്‍ നിലവില്‍ 550 മെട്രിക് ടണ്‍ ഓക്സിജനാണ് ലഭിക്കുന്നത്. അതേസമയം എത്ര ഓക്സിജന്‍ വിതരണം നടത്താനാകുമെന്ന് ബുധനാഴ്ച അര്‍ദ്ധരാത്രിയോടെ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

   Also Read- Covid Vaccine | 1.5 ലക്ഷം ഡോസ് സ്പൂട്‌നിക് വാക്‌സിന്‍ കൂടി റഷ്യ ഇന്ത്യയിലേക്ക് അയക്കും

   ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, എം ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. ഡല്‍ഹിയിലേക്ക് ഓക്സിജന്‍ വിതരണം ചെയ്യുന്നതിനുള്ള ഉത്തരവുകള്‍ പാലിക്കാത്തത് എന്തുകൊണ്ടാണെന്ന് കേന്ദ്രത്തോട് കോടതി ചോദിച്ചു. അതേസമയം ഡല്‍ഹിക്ക് 700 മെട്രിക് ടണ്‍ ഓക്സിജന്‍ ആവശ്യമില്ലെന്ന കേന്ദ്രത്തിന്റെ വാദത്തെ കോടതി നിരസിക്കുകയും ചെയ്തു.

   'ഓക്സിജന്റെ ആവശ്യം കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഓക്സിജന്‍ ലഭ്യമാക്കുന്നതിനായി സാധ്യമായ എല്ലാ സ്രോതസ്സുകള്‍ക്കായി ശ്രമിക്കുന്നുണ്ട്. തുല്യമായ ഓക്സിജന്‍ വിതരണം ഉറപ്പാക്കുന്നുണ്ട്'സോളിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.

   Also Read- കോവിഡിനെ തോൽപ്പിക്കാൻ പുതിയ കണ്ടുപിടിത്തം; പ്രഷർ കുക്കർ സ്റ്റീം തെറാപ്പിയുമായി കർണാടക പോലീസ്
    ഓക്സിജന്‍ ആവശ്യങ്ങള്‍ കണക്കക്കാന്‍ കേന്ദ്രത്തിന് ഒരു ഫോര്‍മുലയുണ്ടെന്നും അത് വിശദമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാജ്യത്ത് വിവധ സ്ഥലങ്ങളില്‍ ഓക്സിജന്‍ ആവശ്യം വ്യത്യസ്തമായിരിക്കുമെന്നും ഒരു സ്റ്റാറ്റിക് ഫോര്‍മുല ഉള്ളതുകൊണ്ട് പ്രയോജനമില്ലെന്നും കോടതി പറഞ്ഞു.

   അതേസമയം രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത് 4,12,262 പേര്‍ക്കാണ്. 3,980 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 2,10,77,410 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

   കഴിഞ്ഞ ദിവസം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായിരുന്നത് ആശ്വാസം പകര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് റെക്കോര്‍ഡ് വര്‍ധനവുമായി പുതിയ കണക്കുകള്‍ വന്നിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

   മഹാരാഷ്ട്ര- 57,640
   കര്‍ണാടക-50,112
   കേരളം- 41,953
   ഉത്തര്‍പ്രദേശ്-31,111
   തമിഴ്‌നാട്-23,310

   എന്നിങ്ങനെയാണ് അഞ്ച് സംസ്ഥാനങ്ങളിലെ പ്രതിദിന കോവിഡ് കണക്കുകള്‍. പുതിയ കോവിഡ് കേസുകളില്‍ 49.52 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ നിന്നുമാണ് 13.98 ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നതും മഹാരാഷ്ട്രയിലാണ്. ഇന്നലെ മാത്രം 920 പേരാണ് ഇവിടെ മരിച്ചത്. ഉത്തര്‍പ്രദേശില്‍ ഇന്നലെ 353 പേര്‍ കോവിഡ് ബാധിതരായി മരിച്ചെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
   Published by:Jayesh Krishnan
   First published:
   )}