ഇന്റർഫേസ് /വാർത്ത /Corona / Covid 19 Hajj Alert | സൗദി അറേബ്യ ഈ വർഷത്തെ ഹജ്ജ് തീർഥാടനം റദ്ദാക്കിയേക്കുമെന്ന് റിപ്പോർട്ട്

Covid 19 Hajj Alert | സൗദി അറേബ്യ ഈ വർഷത്തെ ഹജ്ജ് തീർഥാടനം റദ്ദാക്കിയേക്കുമെന്ന് റിപ്പോർട്ട്

hajj-pilgrimage

hajj-pilgrimage

ഹജ്ജ് റദ്ദാക്കുന്നതോ പരിമിതപ്പെടുത്തുന്നതോ മൂലം ഉണ്ടാകാൻ സാധ്യതയുള്ള രാഷ്ട്രീയ പ്രത്യാഘാതങ്ങൾ കൂടി കണക്കിലെടുത്താണ് തീരുമാനം വൈകുന്നതെന്നാണ് സൂചന

  • Share this:

റിയാദ്: ആധുനിക ചരിത്രത്തിൽ ആദ്യമായി ഈ വർഷത്തെ ഹജ്ജ് തീര്‍ഥാടനം റദ്ദാക്കിയേക്കുമെന്ന് റിപ്പോർട്ടുകൾ. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് തീർഥാടനം നടത്തണോ വേണ്ടയോ എന്നത് സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുന്നതെന്നാണ് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകൾ.

വർഷം തോറും ലോകമെമ്പാടു നിന്നുമായി ലക്ഷകണക്കിന് തീർഥാടകരാണ് വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്കായി മക്കയിലെത്തുന്നത്. എന്നാൽ ഇത്തവണ ആഗോളതലത്തിൽ കോവിഡ് പിടിമുറുക്കിയിരിക്കുന്ന സാഹചര്യത്തിലാണ് തീർഥാടനം സംബന്ധിച്ച് പുനഃരാലോചനയ്ക്ക് സൗദി ഭരണകൂടം ഒരുങ്ങിയത്. സാധാരണയായി ജൂലൈ അവസാന വാരത്തോടെ ആരംഭിക്കുന്ന ഹജ്ജ് കർമ്മങ്ങള്‍ നടക്കുമോ എന്നത് സംബന്ധിച്ച് അന്തിമ തീരുമാനം അറിയിക്കാൻ മറ്റ് ഇസ്ലാമിക രാഷ്ട്രങ്ങൾ സൗദിക്ക് മേൽ സമ്മർദ്ദം ആരംഭിച്ചിട്ടുണ്ട്.

TRENDING:India-China Border Faceoff | ആദ്യം ‘ഹിന്ദി – ചീനി ഭായ് ഭായ്; ദലൈ ലാമയ്ക്ക് ഇന്ത്യ അഭയം നൽകിയത് ബന്ധം വഷളാക്കി; നാൾവഴികൾ [NEWS]Viral video | കണ്ണുനീരിന് മുന്നിൽ മനസലിഞ്ഞ് കള്ളന്മാർ; മോഷ്ടിച്ച പാക്കറ്റ് തിരിച്ചു നല്‍കി [NEWS] 'ജീവിതത്തെക്കാളും നല്ലത് മരണമെന്ന് നിനക്ക് തോന്നിയെന്ന് ഓർക്കുമ്പോൾ തകർന്നു പോകുന്നു': കൃതി സാനോൺ [PHOTOS]

പക്ഷെ സാമ്പത്തിക-രാഷ്ട്രീയ വെല്ലുവിളികൾ നേരിടുന്ന പ്രതിസന്ധിയുടെ ഈ ഘട്ടത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ ചടങ്ങുകളിലൊന്നായ ഹജ്ജ് തീർഥാടനം എങ്ങനെ നടപ്പാക്കുമെന്നത് സംബന്ധിച്ച് ആശങ്ക തുടരുകയാണ്. 'ഹജ്ജ് ചടങ്ങുകൾ പരിമിതമായി നടത്തണോ അതോ പൂർണ്ണമായും റദ്ദാക്കണമോ എന്ന കാര്യത്തിൽ സൗദി ഹജ്ജ് കമ്മിറ്റിയുമായി ചർച്ച നടക്കുകയാണെന്നാണ് അധികൃതർ പറയുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.

ഹജ്ജ് തീർഥാടനകാര്യത്തിൽ അവ്യക്തത തുടരുന്ന സാഹചര്യത്തിൽ മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യ ഇത്തവണ ഹജ്ജിൽ നിന്ന് പിൻവാങ്ങിയിരുന്നു. മലേഷ്യയും സിംഗപ്പൂരും സമാന നിലപാട് തന്നെ സ്വീകരിച്ചെന്നാണ് സൂചന. ഈജിപ്റ്റ്, മൊറോക്ക, തുർക്കി, ലെബനൻ, ബൾഗേറിയ തുടങ്ങിയ രാഷ്ട്രങ്ങൾ സൗദി നിലപാട് അറിയിക്കാൻ കാത്തു നിൽക്കുകയാണ്.

ഹജ്ജ് റദ്ദാക്കുന്നതോ പരിമിതപ്പെടുത്തുന്നതോ മൂലം ഉണ്ടാകാൻ സാധ്യതയുള്ള രാഷ്ട്രീയ പ്രത്യാഘാതങ്ങൾ കൂടി ഭരണകൂടം കണക്കിലെടുക്കുന്നു എന്നാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ വൈകുന്നത് നൽകുന്ന സൂചന എന്നാണ് ഇതുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥൻ പറയുന്നത്. 'വളരെ കരുതലോടെയാണ് ഇക്കാര്യത്തിൽ തീരുമാനങ്ങൾ സ്വീകരിക്കുന്നത്. അവസാന നിമിഷം ഹജ്ജ് നടത്താൻ തയ്യാറാണെന്ന് സൗദി അറിയിച്ചാലും മിക്ക രാജ്യങ്ങളും അതിന് കഴിയുന്ന അവസ്ഥയിലാണോയെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു. അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കിയിരിക്കുന്ന പശ്ചാത്തലത്തിൽ ഹജ്ജ് തീർഥാടനം സൗദി വാസികൾക്ക് മാത്രമായി ചുരുക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.

ഹജ്ജ് റദ്ദാക്കാനാണ് തീരുമാനമെങ്കിൽ 1932ൽ രാജ്യം രൂപീകൃതമായ ശേഷം ഇതാദ്യമായാകും ഇത്തരമൊരു സംഭവം ഉണ്ടാകുന്നത്.

First published:

Tags: Covid in Saudi Arabia, Hajj committee, Saudi arabia