നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • BREAKING | സ്പീക്കർ പി ശ്രീരാമകൃഷ്ണന് കോവിഡ്; അടുത്ത ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകാൻ നിർദേശം

  BREAKING | സ്പീക്കർ പി ശ്രീരാമകൃഷ്ണന് കോവിഡ്; അടുത്ത ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകാൻ നിർദേശം

  ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഈ വാർത്ത വന്നതിന് പിന്നാലെയാണ് സ്പീക്കർക്ക് കോവിഡ് സ്ഥിരീകരിച്ചതായുള്ള വിവരം പുറത്തു വന്നിരിക്കുന്നത്

  സ്പീക്കർ ശ്രീരാമകൃഷ്ണൻ

  സ്പീക്കർ ശ്രീരാമകൃഷ്ണൻ

  • Share this:
   തിരുവനന്തപുരം; നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണന് കോവിഡ് -19 സ്ഥിരീകരിച്ചു. അദ്ദേഹം ഇപ്പോൾ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ (നീതി) ആണുള്ളത്. അടുത്ത ദിവസങ്ങളിൽ സ്പീക്കറുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകേണ്ടതാണെന്ന് പത്രകുറിപ്പിൽ അറിയിച്ചു. തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് പ്രമുഖർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് കൂടിവരികയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻമന്ത്രി കെ. പി മോഹനൻ, മുഹമ്മദ് റിയാസ് തുടങ്ങിയവർക്ക് കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

   ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഈ വാർത്ത വന്നതിന് പിന്നാലെയാണ് സ്പീക്കർക്ക് കോവിഡ് സ്ഥിരീകരിച്ചതായുള്ള വിവരം പുറത്തു വന്നിരിക്കുന്നത്. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ എത്തി വെള്ളിയാഴ്ചയാണ് കസ്റ്റംസ് സ്പീക്കറെ ചോദ്യം ചെയ്തത്. കസ്റ്റംസ് സൂപ്രണ്ട് സലീലിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത് . വ്യാഴാഴ്ച കൊച്ചി ഓഫീസില്‍ ഹാജരാകാന്‍ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അസുഖം കാരണം യാത്ര ചെയ്യാനാവില്ലെന്ന് ശ്രീരാമകൃഷ്ണൻ മറുപടി നല്‍കിയിരുന്നു.

   കസ്റ്റംസ് സംഘം സ്പീക്കറെ നാലു മണിക്കൂറോളം ചോദ്യം ചെയ്തെന്നാണ് വിവരം. ഞായറാഴ്ച വീണ്ടും ചോദ്യം ചെയ്യലിനായി ഉദ്യോഗസ്ഥര്‍ എത്തിയേക്കുമെന്നും സൂചനയുണ്ട്. സ്പീക്കറുടെ ഭരണഘടനാ പദവി പരിഗണിച്ചാണ് അദ്ദേഹത്തിന്റെ വീട്ടിലെത്തി ചോദ്യം ചെയ്തതെന്ന വിവരമാണ് കസ്റ്റംസ് അധികൃതർ നൽകുന്നത്.

   ഡോളര്‍ കടത്ത് കേസില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്തത്. യുഎഇ കോണ്‍സല്‍ ജനറല്‍ വഴി വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്നും ഗള്‍ഫില്‍ നിക്ഷേപം നടത്തിയെന്നുമാണ് കേസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ രണ്ടു തവണ കസ്റ്റംസ് സ്പീക്കർക്ക് നോട്ടീസ് നൽകിയിരുന്നു.

   നോരത്തെ സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ  സ്വപ്ന നൽകിയ മൊഴി പുറത്തു വന്നിരുന്നു. സ്പീക്കർ ദുരുദ്ദേശത്തോടെ തന്നെ ഫ്ലാറ്റിലേക്ക് വിളിച്ചുവെന്നാണ് സ്വപ്ന വെളിപ്പെടുത്തിയിരിക്കുന്നത്. ചാക്കയിലെ ഫ്ലാറ്റ് തന്‍റെ ഒളിസങ്കേതം ആണെന്നാണ് പറഞ്ഞത്. നിരവധി തവണ ഫ്ലാറ്റിലേക്ക് വിളിച്ചിട്ടും താൻ തനിച്ചു പോയില്ല. സ്പീക്കറുടെ വ്യക്തി താൽപ്പര്യങ്ങൾക്ക് കീഴ്പെടാത്തതിനാൽ മിഡിൽ ഈസ്റ്റ് കോളേജിന്റെ ചുമതലയിൽ നിന്ന് തന്നെ ഒഴിവാക്കിയെന്നും സ്വപ്ന പറയുന്നു.

   Also Read 'അപ്പം ചുട്ടെടുക്കുന്ന ലാഘവത്തിൽ 'മൊഴികൾ' ഉണ്ടാക്കുന്നു; വ്യക്തിഹത്യ അംഗീകരിക്കാനാകില്ല': സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

   സിഎം ഓഫിസിൽ ശിവശങ്കരിന്റെ ടീം ഉണ്ടായിരുന്നുവെന്ന് സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. സി എം രവീന്ദ്രൻ, ദിനേശൻ പുത്തലത്തു അടക്കമുള്ള സംഘം ആയിരുന്നു ഇവർ. സർക്കാരിന്റെ പല പദ്ധതികളും ഇവർ ബിനാമി പേരുകളിൽ എടുത്തിരുന്നുവെന്നും സ്വപ്ന ആരോപിക്കുന്നു. ഹൈക്കോടതിയിൽ നൽകിയ രണ്ടാം റിപ്പോർട്ടിൽ ആണ് സ്വപ്നയുടെ മൊഴി ഉൾപെടുത്തിയത്. യു.എ.ഇ കോൺസുലേറ്റിൽ നിന്ന് രാജിവെക്കുന്ന കാര്യം മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിച്ചിരുന്നുവെന്നും സ്വപ്ന പറയുന്നു.
   Published by:Anuraj GR
   First published:
   )}