• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19 | ഓസ്ട്രേലിയക്കാരുടെ വിദേശയാത്ര നിരോധിച്ചു; സ്കൂളുകൾ അടച്ചിടില്ല

COVID 19 | ഓസ്ട്രേലിയക്കാരുടെ വിദേശയാത്ര നിരോധിച്ചു; സ്കൂളുകൾ അടച്ചിടില്ല

ഓസ്ട്രേലിയയുടെ ചരിത്രത്തിൽ ആദ്യമായാണ് ആഗോള യാത്രാ നിരോധനം പ്രഖ്യാപിക്കുന്നത്.

Australia PM Scott Morrison

Australia PM Scott Morrison

  • Share this:
    കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണവുമായി ഓസ്ട്രേലിയയും. വിദേശയാത്രകൾ നിർത്തിവയ്ക്കമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ ജനങ്ങളോട് നിർദേശിച്ചു. രാജ്യത്ത് കൊറോണ ബാധ കൂടുതൽ രൂക്ഷമായ സ്ഥിതിയിലേക്ക് മാറുന്നതിനിടെയാണ് കടുത്ത നിയന്ത്രണങ്ങളുമായി സർക്കാർ മുന്നോട്ടുവന്നത്. ഓസ്ട്രേലിയയുടെ ചരിത്രത്തിൽ ആദ്യമായാണ് ആഗോള യാത്രാ നിരോധനം പ്രഖ്യാപിക്കുന്നതെന്ന് ഔദ്യോഗിക മാധ്യമമായ എസ്ബിഎസ് മലയാളം റേഡിയോ റിപ്പോർട്ട് ചെയ്യുന്നു.

    “ആരും വിദേശത്തേക്ക് പോകരുത്. ഇത് വ്യക്തമായ നിർദ്ദേശമാണ്. ആരും പോകരുത്.”- പ്രധാനമന്ത്രി പറഞ്ഞു. ലെവൽ 4 എന്ന തലത്തിലുള്ള യാത്രാ നിയന്ത്രണങ്ങളാണ് ഏര്പ്പെടുത്തിയിരിക്കുന്നത്. വിദേശത്തു നിന്ന് തിരിച്ചെത്തുന്നവരിലൂടെയാണ് രാജ്യത്ത് ഏറ്റവുമധികം കൊറോണവൈറസ് പടരുന്നതെന്നും ഇതു തടയുന്നതിനു വേണ്ടിയാണ് നടപടിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

    You may also like:

    'ഇതോടെ എല്ലാം അവസാനിക്കുന്നില്ല; ടൂറിസ്റ്റുകൾക്കെതിരെ മോശം ഇടപെടൽ ഉണ്ടാകരുത്': മുഖ്യമന്ത്രി
    [NEWS]

    'കോവിഡ് ബാധിച്ച ഡോക്ടറുടെ കാര്യത്തിൽ സംഭവിച്ചതെന്ത് ? ശ്രീചിത്ര ഇൻസ്റ്റിറ്റ്യുട്ടിന് പറയാനുള്ളത്
    [NEWS]

    കാസർകോട് ജില്ലയിലെ കോടതികൾ മാർച്ച് 31 വരെ അടച്ചിടും [NEWS]

    ജനങ്ങൾ ഒത്തുചേരുന്നതിനും കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. മുറികൾക്കോ ഹാളുകൾക്കോ ഉള്ളിൽ അവശ്യ സന്ദർഭങ്ങളിലല്ലാതെ 100 പേരിൽ കൂടുതൽ ഒത്തുകൂടാൻ പാടില്ല. ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ളവ ഇത് പാലിക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു. തുറസ്സായ സ്ഥലങ്ങളിൽ 500 പേരിൽ കൂടുതലുള്ള ഒത്തുചേരലുകൾ ഒഴിവാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

    അതേസമയം, രാജ്യത്ത് സ്കൂളുകൾ അടച്ചിടേണ്ടതില്ല എന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യമേഖലയിൽ നിന്ന് ലഭിച്ച ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളെ വ്യത്യസ്തമായ രീതിയിലാണ് ഈ വൈറസ് ബാധിക്കുന്നത്. ഒന്നോ രണ്ടോ മാസത്തേക്കുള്ള പോരാട്ടമല്ല വൈറസിനെതിരെ. കുറഞ്ഞത് ആറു മാസമെങ്കിലും വേണ്ടിവരും. അത്രയും കാലം സ്കൂളുകൾ അടച്ചിട്ടാൽ പതിനായിരക്കണക്കിന് പേർക്ക് ജോലി നഷ്ടമാകുന്ന സാഹചര്യമുണ്ടാകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

    !function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
    First published: