നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19| ചാൾസ് രാജകുമാരന്റെ രോഗം ഭേദമാക്കിയത് ആയുർവേദ ചികിത്സ: ആയുഷ് മന്ത്രാലയം

  COVID 19| ചാൾസ് രാജകുമാരന്റെ രോഗം ഭേദമാക്കിയത് ആയുർവേദ ചികിത്സ: ആയുഷ് മന്ത്രാലയം

  ബംഗളൂരുവിലെ സൗഖ്യ ഹോളിസ്റ്റിക് ആന്‍ഡ് ഇന്റഗ്രേറ്റഡ് ഹെല്‍ത് സെന്ററാണ് ചാള്‍സ് രാജകുമാരന് മരുന്നുകള്‍ നല്‍കിയത്.

  Prince charles

  Prince charles

  • Share this:
   ന്യൂഡൽഹി: കോവിഡ് 19 സ്ഥിരീകരിച്ച ബ്രിട്ടീഷ് കിരീടാവകാശി ചാൾസ് രാജകുമാരന്റെ അസുഖം ഭേദമാക്കിയത് ആയുർവേദ ചികിത്സയെന്ന് കേന്ദ്ര മന്ത്രി ശ്രീപദ് നായിക്. ആയുഷ് മന്ത്രാലയം സഹമന്ത്രി കൂടിയായ നായിക്, ചാൾസിന് ചികിത്സ നൽകിയ ഡോ.ഐസക് മത്തായി എന്നയാളുടെ വാക്കുകളെ ഉദ്ദരിച്ചായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.

   ബംഗളൂരുവിൽ സൗഖ്യ എന്ന പേരിലുള്ള ആയുർവേദ റിസോർട്ട് നടത്തിവരികയാണ് ഡോ.ഐസക് മത്തായി. താൻ ചാൾസ് രാജകുമാരന് നടത്തിയ ആയുർവേദ-ഹോമിയോപ്പതി ചികിത്സകൾ ഫലം കണ്ടു.. എന്നാണ് ഡോക്ടർ പറഞ്ഞത് എന്നായിരുന്നു നായിക്കിന്റെ വാക്കുകൾ. ഇത്തരം സുഖപ്പെടലുകൾ ആയിരക്കണക്കിന് വർഷത്തെ പാരമ്പര്യമുള്ള നമ്മുടെ പുരാതന ചികിത്സാ രീതിയുടെ മഹത്വത്തെ ഊട്ടിയുറപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

   You may also like:ആരും ഒറ്റയ്ക്കല്ല; ഞായറാഴ്ച രാത്രി പ്രകാശം പരത്തി കൊറോണ എന്ന അന്ധകാരത്തെ പരാജയപ്പെടുത്തണം: ആഹ്വാനവുമായി മോദി [PHOTO]COVID 19| ഇന്ത്യക്ക് 100 കോടി ഡോളർ അടിയന്തര ധനസഹായം അനുവദിച്ച് ലോകബാങ്ക് [NEWS]ലോക്ക്ഡൗണിൽ ഗാർഹിക പീഡനങ്ങൾ കൂടി; ദേശീയ വനിതാ കമ്മീഷന് ആശങ്ക [NEWS]

   ബംഗളൂരുവിലെ സൗഖ്യ ഹോളിസ്റ്റിക് ആന്‍ഡ് ഇന്റഗ്രേറ്റഡ് ഹെല്‍ത് സെന്ററാണ് ചാള്‍സ് രാജകുമാരന് മരുന്നുകള്‍ നല്‍കിയത്. ചികില്‍സയുടെ വിശദാംശങ്ങള്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ചതായി സൗഖ്യ മെഡിക്കല്‍ ഡയറക്ടർ ഡോ. ഐസക് മത്തായി അറിയിച്ചിട്ടുണ്ട്.

   കൊറോണ പ്രതിരോധത്തിനായി രാജ്യം നടത്തുന്ന ശ്രമങ്ങളും കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത വാര്‍ത്താ സമ്മേളനത്തിൽ കേന്ദ്രമന്ത്രി വിവരിച്ചിരുന്നു. കൊറോണ വൈറസിനെ നിയന്ത്രിക്കാൻ കഴിഞ്ഞ ലോകത്തിലെ ആദ്യ രാജ്യമാണ് ഇന്ത്യ എന്നായിരുന്നു വാക്കുകൾ.   കോവിഡ് ചികിത്സയ്ക്ക് മറ്റ് മരുന്നുകൾ പരിശോധിക്കാൻ ആയുഷ് വകുപ്പിന് ഒരു അവസരം നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആയുർവേദത്തിനും യുനാനിക്കും ഹോമിയോപ്പതിക്കും അതിന്റെതായ പ്രത്യേക രീതികളുണ്ട്. ഇതിനു മുമ്പും പല വൈറസുകളുടെയും ചികിത്സയ്ക്കായി ഇവ വിജയകരമായി ഉപയോഗപ്പെടുത്തിയിട്ടുമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    

   First published:
   )}