COVID 19 | ആയുഷ് മന്ത്രി ശ്രീപദ് നായികിന് കോവിഡ് സ്ഥിരീകരിച്ചു

കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ കേന്ദ്രമന്ത്രിയാണ് നായിക്.

News18 Malayalam | news18
Updated: August 12, 2020, 8:35 PM IST
COVID 19 | ആയുഷ് മന്ത്രി ശ്രീപദ് നായികിന് കോവിഡ് സ്ഥിരീകരിച്ചു
ശ്രീപാദ് നായിക്
  • News18
  • Last Updated: August 12, 2020, 8:35 PM IST
  • Share this:
ന്യൂഡൽഹി: ആയുഷ് മന്ത്രി ശ്രീപദ് വൈ നായികിന് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ സ്വയം മുൻകരുതൽ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, കാര്യമായ രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാത്തതിനാൽ താൻ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആയുഷ് (ആയുർവേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി) മന്ത്രാലയത്തിന്റെ തലവനായ നായിക് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ട എല്ലാവരോടും സ്വയം നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടിരിക്കുകയാണ്.

You may also like:അമേരിക്കയിലെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയ്ക്ക് ഇന്ത്യയുമായുള്ള ബന്ധം എങ്ങനെ [NEWS]കമല ഹാരിസിന് കരുത്തായത് പുരോഗമന വാദിയായ മുത്തച്ഛൻ [NEWS] സ്വർണ്ണവില താഴേക്ക്; പവന് 1600 രൂപ കുറഞ്ഞു [NEWS]

ബാബാ രാംദേവിന്റെ പതഞ്ജലി കോവിഡ് ഭേദമാക്കുന്ന ആയുർവേദ മരുന്നുകൾ പ്രഖ്യാപിച്ചിരുന്നു. ഏഴുദിവസം കൊണ്ട് രോഗം ഭേദമാക്കുമെന്ന് ആയിരുന്നു അവകാശവാദം. എന്നാൽ, മരുന്നിനെക്കുറിച്ച് പരസ്യം ചെയ്യുന്നതിൽ നിന്ന് ആയുഷ് മന്ത്രാലയം പതഞ്ജലിയെ തടഞ്ഞിരുന്നു. മരുന്ന് നൂറു ശതമാനം വിജയകരമാണെന്ന് അവകാശപ്പെട്ട രാംദേവിൽ നിന്ന് മന്ത്രാലയം ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തിയതിന്റെ രേഖകളും ചോദിച്ചിരുന്നു.

കുറച്ച് ദിവസങ്ങൾക്ക് ശേഷം കോവിഡ് 19ന്റെ മാനേജ്മെന്റ് കിറ്റിൽ 'കൊറോനിൽ ആൻഡ് സ്വാസരി' എന്ന് ബ്രാൻ് പേര് പുനഃനാമകരണം ചെയ്തിരുന്നു. പതഞ്ജലിക്ക് ഇത് വിൽക്കാൻ മന്ത്രാലയം അനുമതി നൽകിയതായി വാർത്ത ഏജൻസിയായ പിടിഐ പിന്നീട് റിപ്പോർട്ട് ചെയ്തു.

കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ കേന്ദ്രമന്ത്രിയാണ് നായിക്.
Published by: Joys Joy
First published: August 12, 2020, 8:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading