ബെംഗളൂരു: കോവിഡ് 19 കേസുകള്‍ വര്‍ധിച്ചതിന്റെ പശ്ചാത്തലത്തിൽ ജൂലായ് 14 മുതൽ 22 വരെയാണ് ബെംഗളുരുവിൽ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ജൂലൈ 14ന് രാത്രി 8 മുതൽ ജൂലൈ 22ന് രാവിലെ 5 വരെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.
കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ശനിയാഴ്ചയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങൾ തിങ്കളാഴ്ച പ്രഖ്യാപിക്കും. പാൽ,പച്ചക്കറി,പഴവർഗങ്ങൾ,മരുന്ന്, പലചരക്ക് ഉൾപ്പെടെയുള്ള അവശ്യസേവനങ്ങൾക്ക് ലോക്ഡൗണിൽ ഇളവുണ്ടാകും.
TRENDING:ടി.പി കേസിൽ നേതാക്കളെ പൊക്കി സി.പി.എമ്മിനെ വിറപ്പിച്ചു; സ്വർണക്കടത്ത് അന്വേഷിക്കുന്ന എൻഐഎ സംഘത്തിലും എ.പി ഷൗക്കത്ത് അലി [NEWS]Covid 19| ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരത്തിന് കോവിഡ്; ആശുപത്രിയിലേക്ക് മാറ്റി [NEWS]Covid 19 | അമിതാഭ് ബച്ചനും അഭിഷേകിനും കോവിഡ്; കുടുംബത്തിലെ മൂന്നുപേരുടെ ഫലം നെഗറ്റീവ് [NEWS]
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ബെംഗളൂരുവിലാണ്. 16,862 പേർക്കാണ് വൈറസ് ബാധിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bangalore, Bangalore lockdown news, Covid 19