നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Lockdown 4.0| ബാർബർ ഷോപ്പ് തുറക്കും; കട്ടിങ് മാത്രം; ഫേഷ്യൽ ഇല്ല

  Lockdown 4.0| ബാർബർ ഷോപ്പ് തുറക്കും; കട്ടിങ് മാത്രം; ഫേഷ്യൽ ഇല്ല

  Lockdown 4.0| ബ്യൂട്ടി പാർലറുകൾക്ക് പ്രവർത്തനാനുമതി നൽകില്ല.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് ബാർബർ ഷോപ്പുകൾ തുറക്കാൻ അനുമതി നൽകും. ചില നിയന്ത്രണങ്ങളോടെയാണ് പ്രവർത്തനാനുമതി എന്നാണ് വിവരം. നാലാംഘട്ട ലോക്ക് ഡൗണിൽ നടപ്പാക്കേണ്ട ഇളവുകൾ ചര്‍ച്ച ചെയ്യാൻ ചേര്‍ന്ന ഉന്നതലയോഗത്തിലാണ് തീരുമാനം. ബാർബർ ഷോപ്പുകളിൽ മുടിവെട്ടാൻ അനുവദിക്കുമെങ്കിലും ഫേഷ്യൽ അടക്കമുള്ളവ അനുവദിക്കില്ല. ബ്യൂട്ടി പാർലറുകൾക്ക് പ്രവർത്തനാനുമതി നൽകില്ല.

   അന്തര്‍ ജില്ലാ യാത്രകൾക്ക് പാസ് വേണമെന്ന നിബന്ധന തുടരും. പക്ഷേ വ്യവസ്ഥകളിലും പാസെടുക്കാനുള്ള നടപടിക്രമത്തിലും ഇളവ് അനുവദിക്കാനാണ് തീരുമാനം. ഓട്ടോറിക്ഷകൾക്ക് നിയന്ത്രണങ്ങളോടെ ഇളവ് അനുവദിക്കും. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി വൈകിട്ടത്തെ വാർത്താസമ്മേളനത്തിൽ നടത്തും.

   TRENDING:സംസ്ഥാനത്ത് ബിവറേജസ് മദ്യവിൽപനശാലകളും ബാറുകളിലെ കൗണ്ടറുകളും ബുധനാഴ്ച തുറക്കും
   [NEWS]
   Liquor Sale | ബാറുകളിലൂടെ 'കുപ്പി' വിൽക്കുമ്പോൾ: വരുമാന നഷ്ടം ഉണ്ടാകുമോ? [NEWS]എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ള്‍ നീ​ട്ടി‌ [NEWS]

   സംസ്ഥാനത്ത് മദ്യശാലകൾ ബുധനാഴ്ച മുതൽ തുറക്കാനും യോഗത്തിൽ തീരുമാനമായി. ബിവറേജസ് കണസ്യൂമര്‍ ഫെഡ് ഔട്ട്ലെറ്റുകളിൽ മദ്യം വിൽക്കാം. ബാറുകളിൽ കൗണ്ടർ വഴി വിൽപനക്ക് അനുമതി ഉണ്ടാകും. സാമൂഹിക അകലം പാലിച്ച് തിരക്ക് നിയന്ത്രിച്ച് മദ്യ വിൽപ്പന നടത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് സംബന്ധിച്ച് വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശം പൊലീസിന് കൈമാറും. എങ്ങനെ തീരുമാനം നടപ്പാക്കണമെന്ന കാര്യത്തിൽ കൂടിയാലോചനകൾ നടക്കുകയാണ്.

   മെയ് 31വരെ സ്കൂളുകൾ അടച്ചിടണമെന്ന് കേന്ദ്ര ലോക്ക് ഡൗൺ മാനദണ്ഡത്തിലുള്ളതിനാൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവക്കാനും ധാരണയായി.

   Published by:Rajesh V
   First published:
   )}