ശരീരത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിൽ യോഗയ്ക്ക് വലിയ പങ്കുണ്ട്. കോവിഡ് വ്യാപനം കുറയ്ക്കുന്നതിനായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ജിമ്മുകളും പാർക്കുകളും മറ്റും അടച്ചുപൂട്ടി. ഇതോടെ പലർക്കും വ്യായാമങ്ങൾ ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. എന്നാൽ, ലളിതമായ യോഗാസനങ്ങൾ നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യം നിലനിർത്തുന്നതിൽ വലിയ പങ്കു വഹിക്കും. നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യത്തിനൊപ്പം മനസ്സും ശാന്തമായി നിലനിർത്താൻ യോഗയ്ക്ക് സാധിക്കും. നിങ്ങൾക്ക് ദിവസവും ചെയ്യാൻ കഴിയുന്ന ലളിതവും എന്നാൽ ഫലപ്രദവുമായ ചില യോഗാസനങ്ങൾ ഇതാ.
വൃക്ഷാസനം (ട്രീ പോസ് - TREE POSE)ഈ യോഗാസനം ഏകാഗ്രത വർദ്ധിപ്പിക്കുന്നതിനൊപ്പം ബാലൻസ് മെച്ചപ്പെടുത്തുന്ന ഒന്നാണ്. ഇതിനായി നേരെ നിവർന്ന് നിൽക്കുക. കാലുകൾ ചേർത്ത് വയ്ക്കുക. കൈകൾ തുടയിൽ പതിച്ചുവയ്ക്കുക. വലതുകാൽ മടക്കി ഇടതു തുടയിൽ പറ്റാവുന്നത്ര കയറ്റി വയ്ക്കുക. കാൽ വിരലുകൾ തറയിലേക്ക് ചൂണ്ടുന്ന പോലെയാവണം. ബാലൻസ് കിട്ടിയാൽ കൈകൾ തൊഴുതു പിടിക്കുക. ശ്വാസം എടുത്തുകൊണ്ട് തൊഴുതു പിടിച്ച കൈ മുകളിലേക്ക് ഉയർത്തുക. കുറച്ചു സമയം അങ്ങനെ തന്നെ നിൽക്കുക. ശ്വാസം വിട്ടുകൊണ്ട് കൈകൾ താഴെക്കിടുക. കാലുകൾ വീണ്ടും തറയിൽ വയ്ക്കുക.
'ഒഴുകുന്ന ആശുപത്രിയിലെ' ദുരിതം; വെള്ളക്കെട്ട് നിറഞ്ഞ ആശുപത്രി വരാന്തയിലൂടെ ബൈക്ക് ഓടിച്ച് ആരോഗ്യപ്രവർത്തകർതദാസനം (മൌണ്ടെയ്ൻ പോസ് - MOUNTAIN POSE )ഈ ആസനത്തിനായി കാലുകൾ ചേർത്ത് വച്ച് നേരെ നിൽക്കുക. കൈകള്‍ ശരീരത്തിന് സമാന്തരമായി ഉയര്‍ത്തുക. ശ്വാസം ഉള്ളിലേക്ക് എടുക്കുന്നതിന് ഒപ്പം കൈകളും തോളിനു മുകളിലേക്ക് കൊണ്ടു പോവണം. ഈ സമയം കാല്‍ വിരലുകളില്‍ ഊന്നി, നിതംബം അല്പം ഉയര്‍ത്തി, ശരീരം മുകളിലേക്ക് ഉയര്‍ത്തണം. കൈകള്‍ തോളുകള്‍ക്ക് മുകളിലെത്തുമ്പോള്‍ കൈപ്പത്തി ഉള്ളിലേക്ക് വളച്ച് രണ്ട് കൈകളിലെയും വിരലുകള്‍ പരസ്പരം പിണച്ച് വയ്ക്കണം.
ഉത്തനാസനം (ഫോർവേഡ് ബെൻഡ് സ്റ്റാൻഡിംഗ് - STANDING FORWARD BEND)കാലുകള്‍ പരസ്പരം സ്പര്‍ശിക്കുന്ന വിധത്തില്‍ നിവര്‍ന്ന് നില്‍ക്കുക. ശ്വാസോച്ഛ്വാസം ചെയ്ത് കൈകള്‍ മുകളിലേക്കുയര്‍ത്തുക. നിശ്വസിക്കുന്നതിനൊപ്പം മുന്നോട്ട് വളഞ്ഞ് കൈവിരലുകള്‍ കാല്‍വിരലില്‍ സ്പര്‍ശിക്കുക. ഈ സമയത്ത് മുട്ട് വളയാന്‍ പാടില്ല. സാധാരണ പോലെ ശ്വസിക്കുക. ദീർഘ ശ്വാസമെടുത്ത് നിവരുക. ഈ പോസ് തുടകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു, ആർത്തവവിരാമത്തിന്റെ ലക്ഷണത്തിൽ നിന്ന് മോചനം നേടാൻ സഹായിക്കും. ഉറക്കമില്ലായ്മ കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ലോക്ക്ഡൗൺ തുണയായത് പക്ഷികൾക്ക്, മലിനീകരണം 60% കുറഞ്ഞ ബംഗളൂരൂവിൽ പക്ഷികൾ മടങ്ങിയെത്തുന്നുഭുജംഗാസനം (കോബ്ര പോസ് - COBRA POSE)നിലത്തിന് അഭിമുഖമായി തറയിൽ കമിഴ്ന്നു കിടക്കുക. കാലുകൾ ചേർത്തുവയ്ക്കുക. കൈകൾ തോളിന്റെ ഇരുവശങ്ങളിലായി കമഴ്ത്തി പതിച്ചു വയ്ക്കുക. ശ്വാസം വലിച്ചു കൊണ്ട് പൊക്കിൾ വരെ ഉയർത്തുക. തല ഉയർത്തി മുകളിലേക്ക് നോക്കുക. കുറച്ചുനേരം അങ്ങനെ നിൽക്കുക. ശ്വാസം വിട്ടുകൊണ്ട് പൂർവ്വ സ്ഥിതിയിലേക്ക് വരിക. ഈ പോസ് മുൻവശത്തെ ശരീരാവയവങ്ങൾ മുഴുവൻ തുറക്കാനും നട്ടെല്ല് വഴക്കമുള്ളതും ആരോഗ്യകരവുമായി നിലനിർത്താനും സഹായിക്കും.
Keywords: Yoga, Exercise, COVID-19, Health, യോഗ, വ്യായാമം, കോവിഡ് 19, ആരോഗ്യംഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.