Covid 19 | ക്വറന്‍റീന്‍ ഉറപ്പാക്കാൻ രോഗികള്‍ താമസിക്കുന്ന വീട് ഷീറ്റ് വച്ച് മറച്ചു; വിവാദമായി അധികൃതരുടെ നടപടി

സംഭവം ജീവനക്കാരുടെ നടപടിയിൽ ഖേദം അറിയിച്ച് BBMP കമ്മീഷണർ എൻ.മഞ്ജുനാഥ പ്രസാദ് രംഗത്തെത്തി. എത്രയും വേഗം ഷീറ്റുകൾ നീക്കം ചെയ്യാൻ ജീവനക്കാരോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം അറിയിച്ചു.

Image credits: ANI

Image credits: ANI

  • Share this:
    ബംഗളൂരു: കോവിഡ് രോഗികൾ താമസിക്കുന്ന വീട് ആളുകൾ പുറത്തിറങ്ങാനാവാത്ത വിധത്തിൽ സ്റ്റീൽ ഷീറ്റുകൾ കൊണ്ട് മറച്ച നടപടി വിവാദത്തിൽ. ബൃഹത് ബംഗളൂരു മഹാനഗര പലികെ-BBMP (മുൻസിപ്പൽ) അധികൃതരുടെ നടപടിയാണ് വിമർശനങ്ങൾക്ക് വഴി വച്ചിരുക്കുന്നത്.

    ഇവിടെ അടുത്തടുത്ത രണ്ട് ഫ്ലാറ്റുകളിലെ വീട്ടുകാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഹോം ക്വറന്‍റീനിലായിരുന്ന ഇവർ വീടിന് പുറത്തേക്കിറങ്ങുന്നില്ലെന്ന് ഉറപ്പു വരുത്താനായിരുന്നു മുൻസിപ്പൽ ജീവനക്കാരെത്തി ഫ്ലാറ്റിന് മുന്നിൽ സ്റ്റീൽ ഷീറ്റുകൾ വച്ച് സീൽ ചെയ്തത്. ഒരു ഫ്ലാറ്റിൽ ഒരു സ്ത്രീയും രണ്ട് കുഞ്ഞുമക്കളുമായിരുന്നു താമസം. അടുത്ത ഫ്ലാറ്റിൽ വയോധിക ദമ്പതികളും. ഫ്ലാറ്റ് സമുച്ഛയത്തിലെ മറ്റൊരു താമസക്കാരനായ സതീഷ് സംഗമേശ്വരൻ എന്നയാൾ ഈ ചിത്രങ്ങൾ പുറത്തുവിട്ടതോടെയാണ് വിമർശനങ്ങൾ ഉയർന്നത്.

    'കണ്ടൈന്‍മെന്‍റ് എന്നതിന്‍റെ ആവശ്യകത മനസിലാക്കുന്നുണ്ട്.. എന്നാൽ ഈ നടപടി അത്യന്തം അപകടകരമാണ്. തീപിടുത്തം പോലുള്ള അപകടങ്ങൾ ഉണ്ടായാൽ എന്ത് ചെയ്യും? BBMP കമ്മീഷണറെ ടാഗ് ചെയ്തു കൊണ്ടുള്ള ട്വീറ്റിൽ സതീഷ് ചോദിക്കുന്നു. അപകട ഭീഷണിക്ക് പുറമെ ഫ്ലാറ്റിലേക്ക് വേണ്ട സാധാനങ്ങൾ ഉൾപ്പെടെ അത്യാവശ്യ സഹായങ്ങൾ എത്തിക്കുന്നവര്‍ക്കും ഇത് തടസം സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.


    ട്വീറ്റ് വൈറലായതോടെ ജീവനക്കാരുടെ നടപടിയിൽ ഖേദം അറിയിച്ച് BBMP കമ്മീഷണർ എൻ.മഞ്ജുനാഥ പ്രസാദ് രംഗത്തെത്തി. എത്രയും വേഗം ഷീറ്റുകൾ നീക്കം ചെയ്യാൻ ജീവനക്കാരോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം അറിയിച്ചു.
    TRENDING:എൻ.ഐ.എ സംഘത്തിലെ ഷൗക്കത്ത് അലി IPS ലഭിക്കേണ്ടവരുടെ പട്ടികയിൽ; ഡി.ജി.പിയുടെ ശുപാർശ ആഭ്യന്തരവകുപ്പിന്റെ പരിഗണനയിൽ[NEWS]Viral Photo | വന്യസൗന്ദര്യമായി 'ക്ലിയോപാട്ര'; നിഴലായി 'സായ'; കബനീ കാടുകളിലെ ഈ ചിത്രം പിറന്നതെങ്ങിനെ?[PHOTOS]നരഭോജി; കുട്ടികളുടെ അന്തകന്‍; തായ്ലൻഡിലെ ആദ്യ 'സീരിയൽ കില്ലറിനെ' ആറ് പതിറ്റാണ്ടുകൾക്ക് ശേഷം ദഹിപ്പിച്ചു[NEWS]

    'ബാരിക്കേഡുകൾ എത്രയും വേഗം നീക്കം ചെയ്തുവെന്ന് ഉറപ്പാക്കിയിട്ടുണ്ട്.. എല്ലാ ആളുകളോടും മാന്യമായ രീതിയിൽ തന്നെ പെരുമാറാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. കണ്ടൈൻമെന്‍റ് എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് രോഗികളെ സംരക്ഷിച്ച് രോഗമില്ലാത്തവരെ സുരക്ഷിതരാക്കി വയ്ക്കുക എന്നതാണ്... പരിഭ്രാന്തി പരത്തുന്ന തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും ഞങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്.. ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയിൽ ഖേദം അറിയിക്കുന്നു' അദ്ദേഹം ട്വീറ്റ് ചെയ്തു.
    Published by:Asha Sulfiker
    First published:
    )}