തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടര്‍ന്ന് മദ്യം കിട്ടാതായ സാഹചര്യത്തില്‍ സംസ്ഥാനത്തെ ബിവറേജസ് കോർപ്പറേഷന്റെ ഗോഡൗണുകളില്‍ സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യം ഉയർന്നു കഴിഞ്ഞു. കാവൽ ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എക്സൈസ് കമ്മീഷണർക്ക് ബിവറേജസ് കോർപ്പറേഷൻ എംഡി സ്‌പര്‍ജന്‍ കുമാർ കത്തയച്ചു. ഗോഡൗണുകളില്‍ മോഷണ സാധ്യതയുണ്ടെന്നറിയിച്ച് ഡിജിപിക്കും കത്ത് നല്‍കി.
ഔട്ട്ലെറ്റുകളിലും ഗോഡൗൺ പരിസരങ്ങളിലും പട്രോളിങ് ശക്തമാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ഗോഡൗണുകളിൽ സ്ഥലമില്ലാത്തതിനാല്‍ മദ്യം ഇറക്കാന്‍ കഴിയുന്നില്ല. ഗോഡൗണുകള്‍ക്ക് പുറത്തുള്ള വാഹനങ്ങളിലും മദ്യം സ്റ്റോക് ചെയ്തിട്ടുണ്ട്. ഈ വാഹനങ്ങളില്‍ നിന്നും മദ്യം മോഷ്ടിക്കാനുള്ള സാഹചര്യമുണ്ട്. ഗോഡൗണുകളില്‍ ഇറക്കാന്‍ കഴിയാത്ത മദ്യം തിരികെ കമ്പനികളുടെ ഗോഡൗണുകളിൽ കൊണ്ടുപോകണം.
BEST PERFORMING STORIES:62 കാരൻ ഹൃദയാഘാതം മൂലം മരിച്ചു; മദ്യം ലഭിക്കാത്തതിൽ അസ്വസ്ഥനായിരുന്നുവെന്ന് പൊലീസ് [NEWS]രോഗ വിമുക്തരായ കോട്ടയത്തെ ദമ്പതികള്‍ ആശുപത്രി വിട്ടു [NEWS]ലോകത്തിലെ ആദ്യ കൊറോണ രോഗി വുഹാനിലെ ചെമ്മീൻ കച്ചവടക്കാരിയോ? ആണെന്നും അല്ലെന്നും വാദം [PHOTO]ലോക്ക്ഡൗണ്‍ കഴിയുന്നതുവരെ കമ്പനികളുടെ സ്വന്തം ഗോഡൗണില്‍ മദ്യം സൂക്ഷിക്കണമെന്നാണ് എംഡിയുടെ ആവശ്യം. മദ്യം കിട്ടാതായതോടെ സംസ്ഥാനത്ത് ആത്മഹത്യകള്‍ പെരുകുകയാണ്. മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് ഇന്ന് കൊല്ലം കുണ്ടറ സ്വദേശി ആത്മഹത്യ ചെയ്തു. ഇന്നലെയും രണ്ടുപേര്‍ ഇതേ കാരണത്താല്‍ ജീവനൊടുക്കിയിരുന്നു. ഈ സാഹചര്യങ്ങള്‍ കൂടി ചൂണ്ടികാട്ടിയാണ് സുരക്ഷ ശക്തമാക്കാനുളള ആവശ്യം.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അവശ്യസാധനങ്ങളുടെ പൂഴ്ത്തിവെയ്പ്പ്, കരിഞ്ചന്ത, അമിതവില ഇടാക്കല്‍ എന്നിവ സംബന്ധിച്ചും നിരവധി പരാതികൾ ലഭിച്ചു തുടങ്ങി. തലസ്ഥാന ജില്ലയിലെ വിവിധയിടങ്ങളില്‍ നടത്തിയ 851-ഓളം പരിശോധനകളില്‍ 255 സ്ഥാപനങ്ങളില്‍ ക്രമക്കേടുകള്‍ കണ്ടെത്തി.
പരാതികൾ വ്യാപകമായതിനെ തുടർന്ന് ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ 13 സ്‌ക്വാഡുകള്‍ രൂപീകരിച്ചു. ക്രമക്കേട് കണ്ടെത്തിയ സ്ഥലങ്ങളിൽ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നിര്‍ദ്ദേശവും നൽകിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.