കൊറോണ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ബിവറേജസ് വിൽപനശാലകളുടെ സമയം പരിഷ്കരിച്ചു. രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ചുവരെ മാത്രമായിരിക്കും ഇനി മദ്യവിൽപന. ബിവറേജസ് എംഡിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണനാണ് തീരുമാനം അറിയിച്ചത്. നിലവിൽ രാവിലെ പത്ത് മുതൽ രാത്രി ഒൻപതുവരെയാണ് ബിവറേജസ് വിൽപനശാലകൾ പ്രവർത്തിക്കുന്നത്.
സംസ്ഥാനത്തെ ബാറുകൾ ഇതിനകം അടച്ചുകഴിഞ്ഞു. ഇതിന് പിന്നാലെ ബിവറേജസ് ഔട്ട്ലെറ്റുകളിൽ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് തീരുമാനം. മദ്യം വാങ്ങിക്കൊണ്ടുപോകാൻ ബാറുകളിൽ കൗണ്ടർ തുടങ്ങുന്ന കാര്യത്തിൽ രണ്ടുദിവസത്തിനകം തീരുമാനമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ബാറുകളിൽ കൗണ്ടറുകളിലൂടെ പാഴ്സൽ കൊടുക്കുന്ന കാര്യമാണ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
BEST PERFORMING STORIES:കമ്മ്യൂണിസ്റ്റ് ക്യൂബയുടെ 'വെള്ളകുപ്പായക്കാർ' കൊറോണക്കെതിരെ പോരാടാൻ ഇറ്റലിയിലേക്ക് [NEWS]ഫിഷിങ് ഹാർബറുകളിൽ കയറുന്നവരുടെ ശരീര ഊഷ്മാവ് പരിശോധിക്കും; ലേലം നിർത്തി [NEWS] സംസ്ഥാനത്ത് മൂന്നു പേർക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; ആകെ 94 രോഗബാധിതർ [NEWS]മദ്യശാലകളിൽ എത്തുന്നവർ ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നു മന്ത്രി പറഞ്ഞു. ക്യൂ നിൽക്കുന്നവർ ഒന്നര മീറ്റർ അകലം പാലിക്കണം. മദ്യശാലകളിലെ തൊഴിലാളികൾ മാസ്ക് ധരിക്കണം. നിർദേശങ്ങൾ ലംഘിച്ചാൽ നടപടിയെടുക്കും. മദ്യശാലകളിലെ തിരക്കു നിയന്ത്രിക്കാനും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും അധികൃതർ പൊലീസിന്റെ സഹായം തേടി.
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.