നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | 24 മണിക്കൂറിനിടെ പതിനേഴായിരത്തോളം പോസിറ്റീവ് കേസുകൾ; രാജ്യത്ത് രോഗബാധിതർ 4.7ലക്ഷം കടന്നു

  Covid 19 | 24 മണിക്കൂറിനിടെ പതിനേഴായിരത്തോളം പോസിറ്റീവ് കേസുകൾ; രാജ്യത്ത് രോഗബാധിതർ 4.7ലക്ഷം കടന്നു

  24 മണിക്കൂറിനിടെ മാത്രം 16,922 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയർന്ന ഒറ്റദിവസക്കണക്കാണിത്

  covid 19

  covid 19

  • Share this:
   ന്യൂഡൽഹി: രാജ്യത്ത് ഒറ്റദിവസത്തിനിടെ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 16,922 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയർന്ന ഒറ്റദിവസക്കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 4,73,105 ആയി ഉയർന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് തുടർച്ചയായി രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്.
   TRENDING:അഭയകേന്ദ്രത്തിലെ പെണ്‍കുട്ടി എയ്ഡ്സ് ബാധിതയെന്ന് പ്രചരണം; പരാതിയുമായി അധികൃതർ [NEWS]Pinarayi | വിമാനയാത്ര സൂപ്പർസ്പ്രെഡിന് കാരണമാകും; എന്താണ് മുഖ്യന്ത്രി പറഞ്ഞ സൂപ്പർസ്പ്രെഡ്? [NEWS]Covid 19 | സൗദി അറേബ്യയിൽ ഒറ്റദിവസത്തിനിടെ 41 മരണം; 3123 പോസിറ്റീവ് കേസുകള്‍; ഗൾഫ് രാജ്യങ്ങളിലെ കണക്കുകൾ ഇങ്ങനെ [NEWS]രോഗമുക്തി നേടുന്നവരുടെ എണ്ണവും കൂടുന്നു എന്നതാണ് ആശ്വാസകരമായ വസ്തുത. ഇതുവരെ 2,71,697 പേരാണ് കോവിഡ് മുക്തരായിട്ടുള്ളത്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് 1,86,514 പേരാണ് ചികിത്സയിൽ തുടരുന്നത്.

   418 മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോവിഡ് ബാധിച്ച് ഇതുവരെ 14,894 പേരാണ് മരണത്തിന് കീഴടങ്ങിയത്.

   Published by:Asha Sulfiker
   First published:
   )}