നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | ഒറ്റദിവസത്തിനിടെ 15,968 പോസിറ്റീവ് കേസുകൾ; 465 മരണം: രാജ്യത്ത് രോഗബാധിതർ നാലരലക്ഷം കടന്നു

  Covid 19 | ഒറ്റദിവസത്തിനിടെ 15,968 പോസിറ്റീവ് കേസുകൾ; 465 മരണം: രാജ്യത്ത് രോഗബാധിതർ നാലരലക്ഷം കടന്നു

  അതേസമയം ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 93ലക്ഷം കടന്നിരിക്കുകയാണ്

  • Share this:
   ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഒറ്റദിവസത്തിനിടെ വൻ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 15,968 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം നാലര ലക്ഷം കടന്നിരിക്കുകയാണ്. 4,56,183 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ പത്ത് ദിവസത്തോളമായി രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ തുടർച്ചയായി വൻ വർധനവാണ് രേഖപ്പെടുത്തുന്നത്.

   ഒറ്റദിവസത്തിനിടെ 465 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 14476 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. അതേസമയം കോവിഡ് മുക്തരാകുന്നവരുടെ എണ്ണത്തിലും ക്രമാനുഗതമായ വര്‍ധനവുണ്ടാകുന്നുണ്ട്. 2,58,684 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം 1,83,022 പേരാണ് ചികിത്സയിൽ തുടരുന്നത്.
   TRENDING:കേരളത്തിന് അഭിമാനം; ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഐക്യരാഷ്ട്ര സഭയുടെ പരിപാടിയിൽ ലോക നേതാക്കൾക്കൊപ്പം [NEWS]Rehna Fatima Video | അമ്മയുടെ ശരീരത്തിലെ കുട്ടികളുടെ ചിത്രം; ഭാവിയിൽ ലൈംഗീക അരാജകത്വം ഉൾപ്പെടെ സാധ്യതയെന്ന് മനോരോഗ വിദഗ്ധൻ [NEWS]Happy Birthday Messi ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് ഇന്ന് 33ാം പിറന്നാള്‍ [NEWS]


   അതേസമയം ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 93ലക്ഷം കടന്നിരിക്കുകയാണ്. 9,359,278 പേരാണ് കോവിഡ് ബാധിതരായത്. 479,879 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
   Published by:Asha Sulfiker
   First published:
   )}