HOME » NEWS » Corona »

Covid 19 | കോവിഡ് വ്യാപനം; ബീഹാറില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു; നിയന്ത്രണങ്ങള്‍ മെയ് 15 വരെ

സിനിമ ഹാളുകള്‍, മാളുകള്‍, ക്ലബ്ബുകള്‍, ജിമ്മുകള്‍, പാര്‍ക്കുകള്‍ എന്നിവ മെയ് 15വരെ അടച്ചിടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

News18 Malayalam | news18-malayalam
Updated: April 18, 2021, 8:52 PM IST
Covid 19 | കോവിഡ് വ്യാപനം; ബീഹാറില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു; നിയന്ത്രണങ്ങള്‍ മെയ് 15 വരെ
Nitish Kumar.
  • Share this:
പട്‌ന: കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സംസ്ഥാന വ്യാപകമായി രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. പുതിയ കോവിഡ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. സിനിമ ഹാളുകള്‍, മാളുകള്‍, ക്ലബ്ബുകള്‍, ജിമ്മുകള്‍, പാര്‍ക്കുകള്‍ എന്നിവ മെയ് 15വരെ അടച്ചിടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

രാത്രി ഒന്‍പതു മുതല്‍ രാവിലെ അഞ്ചു വരെയാണ് രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളും മെയ് 15 വരെ അടച്ചിടുകയും സര്‍ക്കാര്‍ നടത്തുന്ന സ്‌കൂളുകളും സര്‍വകലാശാലകളും മെയ് 15 വരെ ഒരു പരീക്ഷയും നടത്തില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. പച്ചക്കറികള്‍, പഴങ്ങള്‍, മാംസം എന്നിവ വില്‍ക്കുന്ന കടകള്‍ വോകുന്നേരം ആറു മണിയോടെ അടക്കണമെന്നും നിര്‍ദേശമുണ്ട്.

മന്‍ഡിസ്, ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവയും വൈകുന്നേരം ആറുമണിയോടെ അടയ്ക്കണമെന്നും സര്‍ക്കാര്‍ സര്‍ക്കാര്‍ നിര്‍ദേശം. കൂടാതെ റെസ്‌റ്റോറന്റുകള്‍, ധാബകള്‍ എന്നിവയ്ക്ക് രാത്രി ഒന്‍പതു മണിവരെ ഹോം ഡെലിവറി നടത്താന്‍ അനുവാദം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ വൈകുന്നേരം അഞ്ചു മണിവരെ മൂന്നിലൊന്ന് ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിപ്പിക്കും.

Also Read- Covid 19 | 'മഹാരാഷ്ട്രയില്‍ കോവിഡ് മൂന്നാം തരംഗം ഉണ്ടാകും'; ആദിത്യ താക്കറെ

മെയ് 15വരെ എല്ലാ മതസ്ഥാപനങ്ങളും ബീഹാറില്‍ അടച്ചിരിക്കും. ശവസംസ്‌കാര ചടങ്ങുകളിലും അന്ത്യകര്‍മങ്ങളിലും 25ല്‍ കൂടുതല്‍ പേരെ അനുവദിക്കില്ല. അതേസമയം വിവാഹ ആഘോഷങ്ങളില്‍ 100 പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സുപ്രധാന പ്രഖ്യാപനം നടത്തുകയും ചെയ്തു. സംസ്ഥാനത്തെ എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരു മാസത്തെ ശമ്പളം ബോണസായി നല്‍കാന്‍ തീരുമാനിച്ചു. അതേസമയം സംസ്ഥാനത്ത് 8,690 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ സാഹചര്യത്തിലാണ് രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തിയിരിക്കുത്. ശനിയാഴ്ച 7,870 കോവിഡ് കേസുകളും 34 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Also Read- Covid 19 | കോവിഡ് വ്യാപനം പരിഹരിക്കാന്‍ അഞ്ചു നിര്‍ദേശങ്ങള്‍; പ്രധാനമന്ത്രിക്ക് കത്തെഴുതി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്

ഡല്‍ഹിയില്‍ അതീവ ഗുരുതര സാഹചര്യമാണെന്ന് അറിയിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തിയിരുന്നു. ആശങ്കാജനകമായ സ്ഥിതിയാണ് നിലവിലുള്ളതെന്നാണ് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടിയ കെജ്രിവാള്‍ അറിയിച്ചിരിക്കുന്നത്.

കോവിഡ് പ്രതിദിനക്കണക്ക് കുത്തനെ ഉയരുന്നുണ്ടെന്ന കാര്യവും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 25000ത്തില്‍ അധികം കോവിഡ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ഒറ്റദിവസത്തിനിടെ പോസിറ്റിവിറ്റി റേറ്റ് 24 ല്‍ നിന്നും 30% ആയി ഉയര്‍ന്നുവെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

രോഗികളുടെ എണ്ണം കൂടി വരികയാണ്. നിലവില്‍ നൂറില്‍ താഴെ ഐസിയു ബെഡുകളാണ് മാത്രമാണ് ലഭ്യമായിട്ടുള്ളതെന്ന കാര്യവും അദ്ദേഹം അറിയിച്ചിട്ടുണ്ട്. അതു പോലെ തന്നെ ഓക്‌സിജന്‍ ദൗര്‍ലഭ്യവുമുണ്ട്. തലസ്ഥാനത്തെ സ്ഥിതി സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ് വര്‍ധന്‍, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി സംസാരിച്ചിരുന്നുവെന്നും കാര്യങ്ങള്‍ അവരെ ബോധിപ്പിച്ചിട്ടുണ്ടെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.
Published by: Jayesh Krishnan
First published: April 18, 2021, 8:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories