COVID 19| ബിഹാറിൽ മന്ത്രിക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു

കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിൽ വച്ച് നടന്ന ഉന്നതതല യോഗത്തിൽ മന്ത്രി പങ്കെടുത്തിരുന്നു.

News18 Malayalam | news18-malayalam
Updated: June 29, 2020, 6:33 AM IST
COVID 19| ബിഹാറിൽ മന്ത്രിക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു
പ്രതീകാത്മക ചിത്രം
  • Share this:
പട്ന: ബിഹാറിൽ മന്ത്രിക്കും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു. പിന്നാക്കവിഭാഗം വകുപ്പ് മന്ത്രിയായ വിനോദ് കുമാർ സിങ്ങിനാണ് രോഗം സ്ഥിരീകരിച്ചത്. മന്ത്രിയെയും ഭാര്യയെയും കയ്ത്താറിലെ കോവിഡ് ചികിത്സ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിൽ വച്ച് നടന്ന ഉന്നതതല യോഗത്തിൽ മന്ത്രി പങ്കെടുത്തിരുന്നു. മന്ത്രിയുമായി സമ്പർക്കത്തിൽ ഏ‌ർപ്പെട്ടവരുടെ സാമ്പിളുകൾ ശേഖരിച്ചതായി കൈത്താർ ജില്ല മജിസ്ട്രേറ്റ് അറിയിച്ചു. നേരത്തേ ബിഹാറിൽ ഒരു എംഎൽഎക്കും കോവിഡ് ബാധിച്ചിരുന്നു.

സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിക്കുന്ന ആദ്യ മന്ത്രിയാണ് വിനോദ് കുമാർ സിങ്ങ്. രണ്ട് പേരുടെയും ആരോഗ്യ സ്ഥിതിയില്‍ ആശങ്കയില്ലെന്ന് അധികൃതര്‍ പറഞ്ഞു. ഒഴാഴ്ച മുന്‍പ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങളുമായി നിയമസഭാമണ്ഡലത്തില്‍ സജീവ പ്രവര്‍ത്തനത്തിലായിരുന്നു ബിജെപി നേതാവ് കൂടിയായ മന്ത്രിയെന്നാണ് ജില്ലാ അധികൃതര്‍ പറയുന്നത്. നിരവധി ആളുകള്‍ മന്ത്രിയുമായി സമ്പര്‍ക്കത്തിൽ വരാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പ് വിശദമാക്കുന്നത്.

TRENDING:ഓൺലൈൻ മദ്യകച്ചവടത്തിലും ചതി; ഇരയായത് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ മുൻ ഉപദേശകൻ [NEWS]എസ്. ജാനകിയമ്മയുടെ ആരോഗ്യ നില: 'എന്തിനീ ക്രൂര വിനോദം'; വികാരാധീനനായി എസ്.പി ബാലസുബ്രഹ്മണ്യം [PHOTOS]'കരിമണല്‍ കടപ്പുറത്ത് ഇട്ടാല്‍ കള്ളന്മാര്‍ മോഷ്ടിച്ചു കൊണ്ടു പോകും'; തോട്ടപ്പള്ളി സമരത്തിൽ മന്ത്രി ജി. സുധാകരൻ [NEWS]

സംശയം തോന്നിയ ഉടന്‍ തന്നെ ഒരു ഹോട്ടലിലേക്ക് താമസം മാറിയതായാണ് മന്ത്രി വിശദമാക്കുന്നത്. സീമാഞ്ചല്‍ മേഖലയിലാണ് മന്ത്രിയുടെ നിയമസഭാ മണ്ഡലമുള്ളത്. നേരത്തെ മുതിര്‍ന്ന ആര്‍ജെഡി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രഘുവംശ് പ്രസാദ് സിങ്ങിനും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.
First published: June 29, 2020, 6:33 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading