നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • വാക്സിൻ വീട്ടിലെത്തും; രാജ്യത്ത് ആദ്യമായി 'ഡോർ ടു ഡോർ വാക്സിനേഷൻ' ഡ്രൈവിന് തുടക്കമിടാൻ രാജസ്ഥാൻ

    വാക്സിൻ വീട്ടിലെത്തും; രാജ്യത്ത് ആദ്യമായി 'ഡോർ ടു ഡോർ വാക്സിനേഷൻ' ഡ്രൈവിന് തുടക്കമിടാൻ രാജസ്ഥാൻ

    വീട്ടിലെത്തി വാക്സിൻ നൽകിയ ശേഷം ആ വ്യക്തിയെ നിരീക്ഷിക്കുന്നതിനായി ഒരു ആരോഗ്യവിദഗ്ധൻ ഇയാൾക്കൊപ്പം തന്നെ അൽപം സമയം കൂടി തുടരും

    Image for representation. Reuters

    Image for representation. Reuters

    • Share this:
      ജയ്പുർ: വീട്ടിലെത്തി വാക്സിനേഷൻ നൽകുന്ന പദ്ധതി നടപ്പാക്കാനാരുങ്ങി രാജസ്ഥാൻ. സംസ്ഥാനത്തെ ബിക്കാനേറില്‍ തിങ്കളാഴ്ച മുതലാകും ഈ ദൗത്യം ആരംഭിക്കുക. ഇതോടെ ഡോർ ടു ഡോർ വാക്സിനേഷൻ ഡ്രൈവ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ നഗരമാകും ബിക്കാനേർ.ആദ്യഘട്ടത്തിൽ നാൽപ്പത്തിയഞ്ച് വയസിന് മുകളിൽ പ്രായമുള്ള ആളുകൾക്കാകും വീട്ടിലെത്തി വാക്സിൻ നൽകുക. രണ്ട് ആംബുലൻസുകളും മൂന്ന് മൊബൈൽ ടീമുകളും അടക്കം ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. വാക്സിന്‍ രജിസ്റ്റർ ചെയ്യുന്നതിനായി വാട്സ്ആപ്പ് ഹെൽപ് ലൈൻ സംവിധാനവും അധികൃതർ ഒരുക്കിയിട്ടുണ്ട്.

      പത്ത് പേരെങ്കിലും ഇത് വഴി രജിസ്റ്റർ ചെയ്ത ശേഷമാകും വാക്സിൻ വാൻ വീടുകളിലേക്ക് പുറപ്പെടുക. ഒരു വയൽ വാക്സിൻ കുറഞ്ഞത് പത്ത് പേരിൽ ഉപയോഗിക്കാൻ കഴിയു അതുകൊണ്ട് തന്നെ വാക്സിൻ പാഴാകുന്നത് ഒഴിവാക്കാൻ മൊബൈൽ വാക്സിൻ വാൻ വിന്യസിക്കുന്നിതിനായി പത്ത് പേരെങ്കിലും  രജിസ്റ്റർ ചെയ്യണം.അധികൃതരെ ഉദ്ധരിച്ച് എൻഡിറ്റിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

      വീട്ടിലെത്തി വാക്സിൻ നൽകിയ ശേഷം ആ വ്യക്തിയെ നിരീക്ഷിക്കുന്നതിനായി ഒരു ആരോഗ്യവിദഗ്ധൻ ഇയാൾക്കൊപ്പം തന്നെ അൽപം സമയം കൂടി തുടരും. അപ്പോഴേക്കും മെഡിക്കൽ വാൻ അടുത്തയാൾക്ക് വാക്സിൻ നൽകാൻ പുറപ്പെടുകയും ചെയ്യും.

      Also Read-കോവിഡ് വാക്സിൻ സ്വീകരിച്ചവരിൽ ആന്‍റിബോഡി ഉൽപ്പാദനം കൂടുതൽ; പ്രതിരോധത്തിനായി വാക്സിൻ നിർബന്ധമെന്ന് പഠന റിപ്പോർട്ട്

      സംസ്ഥാന തലസ്ഥാനമായ ജയ്പൂരിൽ നിന്ന് ഏകദേശം 340 കിലോമീറ്റർ അകലെയുള്ള നഗരമാണ് ബിക്കാനീർ. ഇവിടെ 16 നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാണുള്ളത്. വാക്സിൻ സ്വീകരിക്കുന്ന ആളുകൾക്ക് ഏതെങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടോയെന്ന് നിരീക്ഷിക്കാൻ ഈ കേന്ദ്രങ്ങളിലെ ഡോക്ടർമാരെയാകും നിയോഗിക്കുക. ഇതിന്‍റെ ഭാഗമായി തങ്ങളുടെ പ്രദേശങ്ങളിൽ ആരൊക്കെ വാക്സിനുകൾ സ്വീകരിക്കുന്നു എന്ന വിവരം ഇവരെ നേരത്തെ തന്നെ അറിയിക്കും.

      2011 ലെ സെൻസസ് അനുസരിച്ച് നഗരത്തിൽ 7 ലക്ഷത്തിലധികം ജനസംഖ്യയുണ്ടെന്നും ജനസംഖ്യയുടെ 60-65 ശതമാനം വരെ ഇതുവരെ വാക്സിനേഷൻ സ്വീകരിച്ചിട്ടുണ്ടെന്നുമാണ് ബിക്കാനീർ കളക്ടർ നമിത് മേത്ത അറിയിച്ചത്.
      Published by:Asha Sulfiker
      First published:
      )}