ന്യൂഡല്‍ഹി: കോവിഡ്-19 ലക്ഷണങ്ങളെ തുടര്‍ന്ന് ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയെന്നാണ് വിവരം. സിന്ധ്യയുടെ അമ്മ മാധവി രാജയ്ക്കും കോവിഡ് ആണെന്ന് സംശയമുണ്ട്. തെക്കന്‍ ഡല്‍ഹിയിലെ മാക്സ് ഹോസ്പിറ്റലിലാണ് ഇരുവരെയും പ്രവേശിപ്പിച്ചിരിക്കുന്നത്.
കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ നാല് ദിവസങ്ങളായി ജ്യോതിരാദിത്യ സിന്ധ്യ ആശുപത്രിയിലാണെന്നാണ് വിവരം. ജ്യോതിരാദിത്യ സിന്ധ്യ കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു എങ്കിലും അദ്ദേഹത്തിന്റെ അമ്മയ്ക്ക് ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു.
നേരത്തെ ബിജെപി ദേശീയ വക്താവ് സാംബിത് പത്രയേയും കൊറോണ വൈറസ് ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സാംബിത് പത്രയെ തിങ്കളാഴ്ച ഡിസ്ചാര്‍ജ് ചെയ്തു.
TRENDING:BREAKING | ബസ് ചാര്‍ജ് കുറച്ച നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു
[NEWS]RIP Chiranjeevi Sarja|പത്ത് വർഷത്തെ സൗഹൃദത്തിനൊടുവിൽ വിവാഹം; ഒടുവിൽ മേഘ്നയെ തനിച്ചാക്കി ചീരു മടങ്ങി
[NEWS]
അതേസമയം സിന്ധ്യയ്ക്കും അമ്മയ്ക്കും വേഗം ഭേദമാകട്ടെ എന്ന് ആശംസിച്ച് നിരവധി നേതാക്കൾ രംഗത്തെത്തി. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജ്‌രിവാളിനും കോവിഡ് ലക്ഷണങ്ങളുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് കെജ്‌രിവാള്‍ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയനായത്. അദ്ദേഹത്തിന്റെ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona, Corona In India, Corona India, Corona News, Corona outbreak, Corona virus, Corona Virus India, Corona virus spread, Coronavirus, Jyotiraditya Scindia, Symptoms of coronavirus