• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid 19 | ബിജെപി നേതാവ് പി.കെ കൃഷ്ണദാസിന് കോവിഡ് സ്ഥിരീകരിച്ചു

Covid 19 | ബിജെപി നേതാവ് പി.കെ കൃഷ്ണദാസിന് കോവിഡ് സ്ഥിരീകരിച്ചു

രോഗലക്ഷണങ്ങളില്ലായിരുന്നെങ്കിലും പി.കെ കൃഷ്ണദാസ് പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു.

pk krishnadas

pk krishnadas

  • Share this:
    കണ്ണൂർ: മുതിർന്ന ബിജെപി നേതാവ് പി.കെ കൃഷ്ണദാസിന് കോവിഡ് 19 സ്ഥിരീകരിച്ചു. തലശേരി ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ബിജെപി ദേശീയ നിർവാഹക സമിതി അംഗം കൂടിയായ പി.കെ കൃഷ്ണദാസിന് രോഗബാധ സ്ഥിരീകരിച്ചത്. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് രോഗവിവരം അറിയിച്ചത്.

    അടുത്തിടെ ഹൈദരാബാദിൽ പോയി മടങ്ങിയെത്തിയ പി.കെ കൃഷ്ണദാസ് വീട്ടിൽ ക്വറന്‍റീനിലായിരുന്നു. രോഗലക്ഷണങ്ങളില്ലായിരുന്നെങ്കിലും ക്വറന്‍റീൻ പൂർത്തിയായ ശേഷം അദ്ദേഹം പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു.

    രോഗം സ്ഥിരീകരിച്ചതോടെ പി.കെ കൃഷ്ണദാസിനെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അദ്ദേഹവുമായി അടുത്തിടപഴകിയവരെയും ക്വറന്‍റീനിലാക്കിയിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ ഉടൻ നിരീക്ഷണത്തിൽ പോകണമെന്ന് കൃഷ്ണദാസ് അറിയിച്ചിട്ടുണ്ട്.
    You may also like:റംസിയുടെ ആത്മഹത്യ: മുൻകൂർ ജാമ്യാപേക്ഷയുമായി സീരിയൽ നടി ലക്ഷ്മി പ്രമോദ് [NEWS]KT Jaleel | കെ.ടി ജലീലിന്‍റെ മൊഴി തൃപതികരം; മന്ത്രിക്ക് സ്വർണക്കടത്ത് കേസിൽ ബന്ധമില്ലെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് [NEWS] തിരുവനന്തപുരത്ത് വീടിനുള്ളില്‍ അച്ഛനും അമ്മയും മകളും പൊള്ളലേറ്റ് മരിച്ച നിലയിൽ [NEWS]
    സംസ്ഥാനത്ത് രണ്ട് മന്ത്രിമാർക്കു നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഡോ. ടി.എം തോമസ് ഐസക്, ഇ.പി ജയരാജൻ എന്നിവർക്കാണ് നേരത്തെ രോഗം കണ്ടെത്തിയത്. ഇതുകൂടാതെ സിപിഎം പിബി അംഗം എം.എ ബേബിക്കും ഭാര്യയ്ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
    Published by:Anuraj GR
    First published: