നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • ബിജെപി എംപി നന്ദകുമാർ സിംഗ് ചൗഹാൻ കോവിഡ് ബാധിച്ച് മരിച്ചു

  ബിജെപി എംപി നന്ദകുമാർ സിംഗ് ചൗഹാൻ കോവിഡ് ബാധിച്ച് മരിച്ചു

  മുൻ കേന്ദ്രമന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ ഉമാ ഭാരതി, സംസ്ഥാന കോൺഗ്രസ് മേധാവി കമൽ നാഥ് എന്നിവരും പാർലമെന്റ് അംഗത്തിന്റെ നിര്യാണത്തിൽ അനുശോചിച്ചു

  Nand Kumar Singh Chauhan

  Nand Kumar Singh Chauhan

  • Share this:
   ന്യൂഡൽഹി: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ബിജെപി എംപി നന്ദകുമാർ സിംഗ് ചൗഹാന്‍ (69) മരിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു മരണം. മധ്യപ്രദേശ് ഖന്ദ്വയിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു. കോവിഡ് ബാധിച്ച് ആരോഗ്യനില വഷളായതിനെ തുടർന്ന് കഴിഞ്ഞ മാസം അവസാനമാണ് എംപിയെ വ്യോമമാർഗം മേദാന്ത ആശുപത്രിയിലെത്തിച്ചത്.

   1978 ൽ ഷാപൂർ മുനിസിപ്പൽ കൗൺസിലിൽ നിന്ന് രാഷ്ട്രീയ ജീവിതം ആരംഭിച്ച നേതാവ് പിന്നീട് മധ്യപ്രദേശ് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.1985 മുതൽ 1996 വരെ എംഎൽഎ ആയിരുന്ന ചൗഹാൻ 1996ലാണ് ആദ്യമായി ലോക്സഭാംഗമാകുന്നത്. അദ്ദേഹത്തിന്‍റെ മൃതദേഹം സംസ്കാര ചടങ്ങുകൾക്കായി സ്വദേശമായ ഷഗർപുരിലേക്ക് കൊണ്ടു പോകുമെന്നാണ് മകൻ ഹർഷവർധൻ ചൗഹാൻ അറിയിച്ചിരിക്കുന്നത്.

   Also Read-ഭർത്താവ് എത്ര ക്രൂരനാണെങ്കിലും ദമ്പതികള്‍ തമ്മിലുള്ള ലൈംഗിക ബന്ധം ബലാത്സംഗം എന്നു വിളിക്കാനാകുമോ? വിവാദപരാമർശവുമായി സുപ്രീം കോടതി

   ചൗഹാന്‍റെ മരണത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അനുശോചനം രേഖപ്പെടുത്തി. 'സംസ്ഥാന പ്രസിഡന്‍റ് എന്ന നിലയിൽ ബിജെപിച്ച് മികച്ച നേട്ടങ്ങൾ മാത്രം നൽകിയ ആളായിരുന്നു നന്ദു ഭയ്യ. അദ്ദേഹത്തിന്‍റെ ഭൗതിക ശരീരം ഇന്ന് പൂർവികഗ്രാമത്തിലെത്തിക്കും. ആദരാഞ്ലികൾ അർപ്പിച്ച് ശിവരാജ് സിംഗ് ചൗഹാൻ ട്വിറ്ററിൽ കുറിച്ചു. ജനപ്രിയനായിരുന്നു നേതാവിനെ ജനങ്ങൾ സ്നേഹത്തോടെ 'നന്ദു ഭയ്യ' എന്നായിരുന്നു അഭിസംബോധന ചെയ്തിരുന്നത്. അതേരീതിയിൽ അഭിസംബോധന ചെയ്താണ് മുഖ്യമന്ത്രിയുടെയും അനുശോചന സന്ദേശം.

   Also Read-പോക്സോ കേസിലെ 'പ്രതിയോട്' ഇരയെ വിവാഹം കഴിക്കുമോ എന്ന് സുപ്രീംകോടതി   മുൻ കേന്ദ്രമന്ത്രിയും ബിജെപി മുതിർന്ന നേതാവുമായ ഉമാ ഭാരതി, സംസ്ഥാന കോൺഗ്രസ് മേധാവി കമൽ നാഥ് എന്നിവരും പാർലമെന്റ് അംഗത്തിന്റെ നിര്യാണത്തിൽ അനുശോചിച്ചു
   Published by:Asha Sulfiker
   First published:
   )}