HOME » NEWS » Corona » BLACK FUNGUS CASES EMERGE AMONG COVID 19 PATIENTS IN MADHYA PRADESH

Covid 19 | മധ്യപ്രദേശില്‍ കോവിഡ് രോഗികളില്‍ ബ്ലാക്ക് ഫംഗസ് വ്യാപനം

ഭോപ്പാലില്‍ ബ്ലാക്ക് ഫംഗസ് രോഗികള്‍ക്കായി 20 കിടക്കകളുള്ള വാര്‍ഡ് രൂപീകരിച്ചിരുന്നു

News18 Malayalam | news18-malayalam
Updated: May 11, 2021, 4:22 PM IST
Covid 19 | മധ്യപ്രദേശില്‍ കോവിഡ് രോഗികളില്‍ ബ്ലാക്ക് ഫംഗസ് വ്യാപനം
News18 Malayalam
  • Share this:
ഭോപ്പാല്‍: മധ്യപ്രദേശില്‍ കോവിഡ് രോഗികളില്‍ മ്യൂകോര്‍മൈക്കോസിസ് എന്നറിയപ്പെടുന്ന ബ്ലാക്ക് ഫംഗസ് വ്യാപിക്കുന്നു. സംസ്ഥാനത്ത് ഇതുവരെ ഏഴു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കോവിഡ് രോഗികളില്‍ ഉയര്‍ന്ന അളവില്‍ നല്‍കുന്ന മരുന്നിന്റെ പാര്‍ശ്വഫലമായാണ് ബ്ലാക്ക് ഫംഗസ് വ്യാപിക്കുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ബ്ലാക്ക് ഫംഗസ് ബാധിച്ച ഒരു രോഗിയെ ശാസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. മറ്റു രോഗികള്‍ സ്വകാര്യ ആശുപത്രികളില്‍ ശാസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നു. ബ്ലാക്ക് ഫംഗസിനെതിരെയുള്ള ആംഫോട്ടെറിസിന്‍ ബി 50 കുത്തിവയ്പ്പിന്റെ ലഭ്യത നഗരത്തില്‍ വര്‍ദ്ധിപ്പിച്ചു.

ഭോപ്പാലില്‍ ബ്ലാക്ക് ഫംഗസ് രോഗികള്‍ക്കായി 20 കിടക്കകളുള്ള വാര്‍ഡ് രൂപീകരിച്ചിരുന്നു. അതേസമയം ബ്ലാക്കാ ഫംഗസ് രോഗികള്‍ കോവിഡ് രോഗികളായിരുന്നെന്നും ഇവരില്‍ പ്രമേഹമുണ്ടെന്നും ഇഎന്‍ടി സ്‌പെഷ്യലിസ്റ്റ് ഡോ. എസ്പി ദുബെ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ തന്നെ ഇത് കണ്ടെത്തിയാല്‍ പൂര്‍ണ്ണമായും സുഖപ്പെടുത്താം കഴിയും.

Also Read-ഗ്ലൂക്കോസും ഉപ്പും ചേർത്ത് വ്യാജ റെംഡെസിവിർ ഇൻഞ്ചക്ഷൻ, മഹാമാരിയെ അവസരമാക്കി തട്ടിപ്പ് സംഘം

തിങ്കളാഴ്ച സംസ്ഥാനത്ത് 9,715 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.8 ശതമാനമായി കുററഞ്ഞു. അതേസമയം ഹരിയാനയില്‍ അജ്ഞാതജ്വരം ബാധിച്ച് 28 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട് ഉയര്‍ന്നിരുന്നു. അജ്ഞാതജ്വരംമെന്ന് നാട്ടുകാര്‍ പറയുന്നുണ്ടെങ്കിലും ഇവര്‍ മരിച്ചത് കോവിഡ് ബാധിച്ചാകാം എന്ന് അധികൃതര്‍ അഭിപ്രായപ്പെട്ടു.

അതേസമയം കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ തെലങ്കാനയില്‍ മേയ് 12 മുതല്‍ പത്തു ദിവസത്തേക്ക് പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനമുണ്ടായത്. മേയ് 12 രാവിലെ പത്തുമണി മുതല്‍ ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വരും.

Also Read കാലുകൾ ഷേവ് ചെയ്യാൻ ഇനി സാൻഡ്പേപ്പർ മതി; അടിപൊളി ഐഡിയയുമായി യുവതി

ലോക്ഡൗണ്‍ സമയത്ത് അവശ്യ സേനവനങ്ങള്‍ക്ക് മാത്രമേ അനുമതി നല്‍കിയിട്ടുള്ളൂ. കര്‍ശന നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം വാക്സിന്‍ ഉത്പാദം വര്‍ദ്ധിപ്പിക്കണമെന്ന് കേന്ദ്രം സര്‍ക്കാരിനോട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ആവശ്യപ്പെട്ടു.

രാജ്യത്ത് കോവിഡ് വാക്‌സിന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാന്‍ ആരംഭിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. രാജ്യത്തെ കോവിഡ് പ്രതിസന്ധിയെക്കുറിച്ച് പൗരന്മാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ഗുണപരമായ മാറ്റം വരുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് കേസുകള്‍ കുറയാന്‍ തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് ഓക്‌സിജന്‍ കിടക്കകളുടെ എണ്ണം കൂട്ടുകയും ചെയ്തതോടെ നഗരം ഇനി ഓ്ക്‌സിജന്റെ പ്രശ്‌നം നേരിടുന്നില്ലെന്നും കെജ്രിവാള്‍ പറഞ്ഞു. സംസ്ഥാനത്ത് വാക്‌സിനേഷന്‍ വ്യാപകമായി നടക്കുന്നുണ്ടെന്നും അടുത്ത മൂന്ന് മാസത്തിനുള്ളില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വാക്‌സിന്‍ ഷോര്‍ട്ടേജ് നേരിടുന്നതിനാല്‍ എല്ലാവരിലും വാക്‌സിന്‍ എത്തിക്കാന്‍ രണ്ടു വര്‍ഷം കാലതാമസം ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി രാജ്യം കോവിഡ് വാകിസിന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മാണം ആരംഭിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
Published by: Jayesh Krishnan
First published: May 11, 2021, 4:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories