HOME » NEWS » Corona » BLACK FUNGUS HEALTH DEPARTMENT ISSUES GUIDELINES FOR DETECTION AND TREATMENT OF COVID PATIENTS AR TV

ബ്ലാക്ക് ഫംഗസ്: കോവിഡ് രോഗികളിൽ കണ്ടെത്താനും ചികിൽസക്കും മാർഗരേഖയുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഏഴ് കേസുകൾ കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു.

News18 Malayalam | news18-malayalam
Updated: May 16, 2021, 2:49 PM IST
ബ്ലാക്ക് ഫംഗസ്: കോവിഡ് രോഗികളിൽ കണ്ടെത്താനും ചികിൽസക്കും മാർഗരേഖയുമായി ആരോഗ്യവകുപ്പ്
News18 Malayalam
  • Share this:
തിരുവനന്തപുരം: കോവിഡ് രോഗികളിലെ ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്താനും ചികിൽസക്കും ആരോഗ്യവകുപ്പ് മാർഗരേഖ പുറത്തിറക്കി. ‌ഫംഗൽ ബാധ കണ്ടെത്താൻ എല്ലാ ഐ.സി.യുകളിലും പരിശോധനക്ക് നിർദ്ദേശം. കേരളത്തിൽ ബ്ലാക്ക് ഫംഗസ് ബാധ ഭയപ്പെടേണ്ട സാഹചര്യമല്ലെന്ന് ആരോഗ്യ വിദഗ്ധർ അറിയിച്ചു.

കേരളത്തിൽ നടത്തിയ സാമ്പിൾ പരിശോധനയിലും ഫംഗസ് സാനിധ്യം സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഏഴ് കേസുകൾ കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഫംഗൽ ബാധ കണ്ടെത്താൻ എല്ലാ ഐ.സി.യുകളിലും പരിശോധനക്ക് നിർദ്ദേശിച്ച് മാർഗനിർദേശം പുറത്തിറക്കി.

കോവിഡ് രോഗികളെ ഡിസ്ചാർജ് ചെയ്യുമ്പോൽ ഫംഗസ് ബാധയെക്കുറിച്ച് ബോധവത്കരിക്കണം. ഗുരുതര പ്രമേഹ രോഗികൾ കൂടുതൽ ജാഗ്രത
പുലർത്തണം. ഫംഗസ് ബാധ തടയാൻ മാസ്ക് ധരിക്കണം. മൂക്ക്, മൂക്കിനു ചുറ്റുമുള്ള എല്ലിനുള്ളിലെ സൈനസുകൾ, കവിൾ, കണ്ണുകൾ, പല്ല്, ശ്വാസകോശം, എന്നിവിടങ്ങളിലാണ് ഫംഗസ് ബാധയുണ്ടാവുക.നിയന്ത്രണാതീതമായി പ്രമേഹരോഗമുള്ളവർ, സ്റ്റിറോയ്ഡ് ഉപയോഗം മൂലവും മറ്റ് രോഗങ്ങൾ മൂലവും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവരിലാണ് ഫംഗസ് രോഗമുണ്ടാവാൻ സാധ്യത.

കോവിഡ് രോഗികളിലെ പ്രമേഹം നിയന്ത്രിച്ചാൽ ബ്ലാക്ക് ഫംഗസ് ഒഴിവാക്കാനാകും. കോവിഡ് രോഗം മൂർച്ചിക്കുന്ന പലരിലും പ്രമേഹം നിയന്ത്രണ വിധേയമല്ലാത്തതും ചികിത്സയുടെ ഭാഗമായി സ്റ്റിറോയിഡ് നൽകേണ്ടി വരുന്നതുമാണ് കരാണം.ആന്റി ഫംഗൽ മരുന്നുകളുപയോഗിച്ച് മൂക്കർ മൈക്കോസിസ് ഭേദമാക്കാൻ കഴിയും. മഹാരാഷ്ട്രയിൽ 2000 പേർക്കാണ് ബ്ലാക്ക് ഫംഗസ് ബാധിച്ചത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരിലാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് തമിഴ്‌നാട് സ്വദേശികൾ ഉൾപ്പെടെ ഏഴ് പേരുണ്ട്. വായുവിലുള്ള മ്യൂക്കോമൈസെറ്റിസ് എന്ന ഫംഗസ് ആണ് രോഗബാധയുണ്ടാക്കുന്നത്. വായു, മണ്ണ്, ഭക്ഷണം എന്നിവയിലൊക്കെ ഈ ഫംഗസ് ഉണ്ടാകാം. എന്നാല്‍  ഇത് മാരകമായ ഒന്നല്ല. കോവിഡ് ബാധിതര്‍, പ്രമേഹ രോഗികള്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ തുടങ്ങിയവരില്‍ ഫംഗസ് ബാധയ്ക്ക് സാധ്യത കൂടുതലുണ്ട്.

'മ്യൂക്കോമൈകോസിസ്' അഥവാ ബ്ലാക്ക് ഫംഗസ് ബാധ സംബന്ധിച്ച് സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ആന്റി ഫംഗല്‍ മരുന്നുകള്‍ ഉപയോഗിച്ച് ബ്ലാക്ക് ഫംഗസ് ബാധ ചികിത്സിച്ച് ഭേദപ്പെടുത്താന്‍ സാധിക്കും.

കോവിഡ് ബാധിതരില്‍ ബ്ലാക്ക് ഫംഗസ് വലിയതോതില്‍ കാണപ്പെടുന്നതായി എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഡല്‍ഹി എയിംസില്‍ മാത്രം 23 പേര്‍ക്ക് ഈ ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചില സംസ്ഥാനങ്ങളില്‍ ബ്ലാക് ഫംഗസ് ബാധിച്ച 400-500 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഗുലേറിയ പറഞ്ഞിരുന്നു.

കോ​വി​ഡ് രോ​ഗി​ക​ളി​ലും അ​സു​ഖം ഭേ​ദ​മാ​യ​വ​രി​ലും കാ​ണു​ന്ന 'മ്യൂ​ക്കോ​മൈ​കോ​സി​സ്' (ബ്ലാ​ക്ക് ഫം​ഗ​സ്) ഫം​ഗ​സ്​​ ബാ​ധ​ക്കെ​തി​രെ വിവധ സംസ്ഥാനങ്ങൾ ജാ​ഗ്ര​താ നി​ർ​ദേശം നൽകിയിട്ടുണ്ട്.  ബ്ലാ​ക്ക്​ ഫം​ഗ​സി​നെ​തി​രെ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന്​ ഹ​രി​യാ​ന ഡോ​ക്​​ട​ർ​മാ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി. മ​ഹാ​രാ​ഷ്​​ട്ര, ഡ​ൽ​ഹി, ഗു​ജ​റാ​ത്ത്​,ഒ​ഡി​ഷ, ക​ർ​ണാ​ട​ക തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​സു​ഖം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടു​ണ്ട്. ഡ​ല്‍ഹി എ​യിം​സി​ല്‍ മാ​ത്രം 23 പേ​ര്‍ക്ക് ഈ ​ഫം​ഗ​സ് ബാ​ധ റി​പ്പോ​ര്‍ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​തി​ല്‍ 20 പേ​രും കോ​വി​ഡ് ബാ​ധി​ത​രാ​ണെ​ന്നും എ​യിം​സ് മേ​ധാ​വി ഡോ. ​ര​ണ്‍ദീ​പ് ഗു​ലേ​റി​യ പ​റ​ഞ്ഞു.
Published by: Anuraj GR
First published: May 16, 2021, 2:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories