Covid 19 | രക്തസമ്മർദ്ദത്തിനുള്ള മരുന്ന് കോവിഡ് ചികിത്സയ്ക്ക് ഫലപ്രദമെന്ന് പഠനം

“എന്നാൽ മഹാമാരിയുടെ തുടക്കത്തിൽ, ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള നിർദ്ദിഷ്ട മരുന്നുകൾ കോവിഡ് രോഗികൾക്ക് മോശമായ ഫലമുണ്ടാക്കുമെന്ന ആശങ്ക കാരണം ഈ മരുന്ന് നൽകിയിരുന്നില്ല”

News18 Malayalam | news18-malayalam
Updated: August 24, 2020, 3:42 PM IST
Covid 19 | രക്തസമ്മർദ്ദത്തിനുള്ള മരുന്ന് കോവിഡ് ചികിത്സയ്ക്ക് ഫലപ്രദമെന്ന് പഠനം
covid
  • Share this:
രക്തസമ്മർദ്ദം, പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരിൽ കോവിഡ് കൂടുതൽ രൂക്ഷമാകുന്നുവെന്നാണ് ആരോഗ്യവിദഗദ്ധർ പറയുന്നത്. എന്നാൽ രക്തസമ്മർദ്ദമുള്ള കോവിഡ് രോഗികളിൽ ആന്റിഹൈപ്പർ‌ടെൻസീവ് വിഭാഗത്തിൽപ്പെട്ട മരുന്നുകൾ ഫലം ചെയ്യുന്നതായി പഠനം കണ്ടെത്തി. യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയ (യുഇഎ) യിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

പ്രശസ്ത മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഉയർന്ന രക്തസമ്മർദ്ദമുള്ള രോഗികൾക്ക് ആൻജിയോടെൻസിൻ-കൺവേർട്ടിംഗ് എൻസൈം ഇൻഹിബിറ്ററുകൾ (എസിഇഐ) അല്ലെങ്കിൽ ആൻജിയോടെൻസിൻ റിസപ്റ്റർ ബ്ലോക്കറുകൾ (എആർബി) എടുക്കുന്ന രോഗികളിൽ കോവിഡ് -19 രോഗവും മരണവും കുറയുന്നതായി കണ്ടെത്തി.

“ഹൃദയ സംബന്ധമായ അസുഖമുള്ള രോഗികൾക്ക് നൽകിവരുന്ന മരുന്നാണിത്. ഇത്തരക്കാരിൽ കോവിഡ് കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ട്” യുഇഎയുടെ നോർവിച്ച് മെഡിക്കൽ സ്കൂളിലെ പ്രമുഖ ഗവേഷകൻ വാസിലിയോസ് വാസിലിയോ പറഞ്ഞു. “എന്നാൽ മഹാമാരിയുടെ തുടക്കത്തിൽ, ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള നിർദ്ദിഷ്ട മരുന്നുകൾ കോവിഡ് രോഗികൾക്ക് മോശമായ ഫലമുണ്ടാക്കുമെന്ന ആശങ്ക കാരണം ഈ മരുന്ന് നൽകിയിരുന്നില്ല”- സിലിയോ പറഞ്ഞു.

കോവിഡ്-19 ഉള്ള ആളുകൾക്ക് ഈ മരുന്നുകളുടെ സ്വാധീനം എന്താണെന്ന് നോർഫോക്ക്, നോർവിച്ച് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എന്നിവയിൽ ഉൾപ്പെടെയുള്ള ഗവേഷകർ വിശകലനം ചെയ്തു. ആൻറി ഹൈപ്പർടെൻസീവ് എടുക്കുന്ന രോഗികൾക്കുള്ള ഫലങ്ങൾ അവർ പഠിച്ചു, പ്രത്യേകിച്ചും തീവ്രപരിചരണത്തിൽ പ്രവേശിപ്പിക്കുകയോ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിലുള്ളവരുടെയോ കാര്യത്തിൽ.
You may also like:Gold price | സ്വർണവില വീണ്ടും ഇടിഞ്ഞു; പവന് രണ്ടാഴ്ച കൊണ്ട് കുറഞ്ഞത് 3440 രൂപ [NEWS]Lionel Messi| ആരാണ് മെസ്സിയെ ആഗ്രഹിക്കാത്തത്; മെസ്സിയെ പിഎസ്ജിയിലേക്ക് സ്വാഗതം ചെയ്ത് പരിശീലകൻ [NEWS] Adah Sharma Pics | നടി ആദ ശർമ്മ വനത്തിനു നടുവിലെ ബംഗ്ലാവിൽ ക്വറന്‍റീനിൽ; ഇൻസ്റ്റാഗ്രാമിൽ ചൂടൻ ചിത്രങ്ങൾ വൈറലാകുന്നു [NEWS]
ACEi, ARB മരുന്നുകളുമായി ബന്ധപ്പെട്ട 19 പഠനങ്ങളിൽ നിന്നുള്ള വിവരങ്ങൾ ടീം വിശകലനം ചെയ്തു. അവരുടെ വിശകലനത്തിൽ 28,000 ത്തിലധികം രോഗികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലുതും വിശദവുമായ പഠനമാണിതെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു. ACEi അല്ലെങ്കിൽ ARB മരുന്നുകൾ കഴിക്കുന്ന COVID-19 രോഗികൾ 'ഗുരുതരമായ' നിലയിലെത്തുകയോ മരണപ്പെടുകയോ ചെയ്യുന്ന സംഭവം കുറവാണെന്ന് വ്യക്തമായതായി പഠനത്തിൽ പറയുന്നു. രക്തസമ്മർദ്ദമോ ഹൃദ്രോഗമോ ഉള്ള കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് ACEi, ARB മരുന്നുകൾ നൽകാൻ നിർദേശം നൽകണമെന്നാണ് പഠനത്തിൽ പറയുന്നത്.
Published by: Anuraj GR
First published: August 24, 2020, 3:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading