HOME » NEWS » Corona » BMC ON ALERT AFTER DHARAVI RE EMERGES AS MUMBAI COVID HOTSPOT AS

രോഗബാധിതർ കൂടുന്നു; വീണ്ടും കോവിഡ് ഹോട്ട് സ്പോട്ടായി ധാരാവി; ജാഗ്രതയിൽ ബിഎംസി

സംസ്ഥാനത്ത് രോഗവ്യാപനം ഏറ്റവും രൂക്ഷമായ സാഹചര്യത്തിൽ കൈക്കൊണ്ട അതേ സുരക്ഷാ പ്രതിരോധ മാർഗങ്ങളാണ് നിലവിൽ ധാരാവിയിലും അധികൃതർ സ്വീകരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: March 5, 2021, 1:26 PM IST
രോഗബാധിതർ കൂടുന്നു; വീണ്ടും കോവിഡ് ഹോട്ട് സ്പോട്ടായി ധാരാവി; ജാഗ്രതയിൽ ബിഎംസി
സംസ്ഥാനത്ത് രോഗവ്യാപനം ഏറ്റവും രൂക്ഷമായ സാഹചര്യത്തിൽ കൈക്കൊണ്ട അതേ സുരക്ഷാ പ്രതിരോധ മാർഗങ്ങളാണ് നിലവിൽ ധാരാവിയിലും അധികൃതർ സ്വീകരിക്കുന്നത്.
  • Share this:
മുംബൈ: ഒരിടവേളയ്ക്ക് ശേഷം മുംബൈ ധാരാവി ചേരിയിൽ കോവിഡ് കേസുകൾ ഉയരുന്നു. ജനുവരി 22ന് പത്ത് കേസുകൾ മാത്രം ഉണ്ടായിരുന്ന പ്രദേശത്ത് നിലവിൽ 73 കോവിഡ് കേസുകളാണുള്ളത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരികളിലൊന്നായ ധാരാവിയിൽ വീണ്ടും രോഗവ്യാപനം ഉയരുന്നത് അധികൃതർ ജാഗ്രതയോടെയാണ് കാണുന്നത്. സാഹചര്യം കൂടുതൽ വഷളാകാതിരിക്കാൻ കർശന പ്രതിരോധ മാർഗ്ഗങ്ങളാണ് ബൃഹദ് മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (BMC) അധികൃതർ സ്വീകരിക്കുന്നത്.

സംസ്ഥാനത്ത് രോഗവ്യാപനം ഏറ്റവും രൂക്ഷമായ സാഹചര്യത്തിൽ കൈക്കൊണ്ട അതേ സുരക്ഷാ പ്രതിരോധ മാർഗങ്ങളാണ് നിലവിൽ ധാരാവിയിലും അധികൃതർ സ്വീകരിക്കുന്നത്. 'കഴിഞ്ഞ വർഷം പ്രദേശത്തെ രോഗവ്യാപനം തടയാൻ സ്വീകരിച്ച അതേ നടപടികൾ തന്നെയാണ് ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നത്. ആളുകളെ നിരീക്ഷിക്കുകയും രോഗലക്ഷണമുള്ളവര്‍ക്ക് പരിശോധന നടത്തുകയും ചെയ്യുന്നുണ്ട്' എന്നാണ് അസിസ്റ്റന്‍റ് മുൻസിപ്പൽ കമ്മീഷണറെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.

Also Read-Covid 19 | കോവിഡ് പ്രതിരോധത്തിലെ 'ധാരാവി മോഡൽ'; പ്രശംസിച്ച് ലോകാരോഗ്യസംഘടന

ഫെബ്രുവരി 28 ന് പതിനൊന്ന് കേസുകളാണ് ധാരാവിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. മാർച്ച് ഒന്നിനും 11 പേർക്ക് സ്ഥിരീകരിച്ചിരുന്നു. മാർച്ച് രണ്ടായപ്പോൾ രണ്ട് പേർ അധികമായി പതിനാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതുപോലെ തന്നെ ഇന്‍സ്റ്റിറ്റ്യൂഷണൽ ക്വാറന്‍റീനിൽ കഴിയുന്ന ആളുകളുടെ എണ്ണവും ഇവിടെ ഉയർന്നിട്ടുണ്ട്. നിലവിൽ 94 പേരാണ് ക്വറന്‍റീനിൽ കഴിയുന്നത്.

Also Read-ധാരാവീ ധാരാവി എന്നു കേട്ടതിനപ്പുറം അതേക്കുറിച്ച് നിങ്ങൾക്കെന്തറിയാം ?

രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും മോശമായി ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് മഹാരാഷ്ട്ര. സംസ്ഥാനത്ത് ഏറ്റവും വലിയ വെല്ലുവിളി ധാരാവി തന്നെയായിരുന്നു. ലക്ഷക്കണക്കിന് ആളുകൾ തിങ്ങിപ്പാർക്കുന്ന ചേരി പ്രദേശത്ത് രോഗവ്യാപനമുണ്ടായാൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്ന് ഉറപ്പുള്ളതിനാൽ ഈ മേഖല പ്രത്യേക കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നു.

Also Read-Dharavi | ധാരാവിയിൽ കോവിഡ് പ്രതിരോധത്തിന് ശക്തി പകർന്നത് മൗലവിമാരുടെ നേതൃത്വത്തിലെ 180 അംഗസംഘം

ധാരാവിയിലെ രോഗവ്യാപനം പിടിച്ചു നിർത്താനായത് സംസ്ഥാനത്തെ കോവിഡ് പ്രവർത്തനങ്ങളുടെ ഫലപ്രദമായ നടപ്പാക്കലായാണ് വിലയിരുത്തപ്പെട്ടത്. എന്നാൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും രോഗവ്യാപനം ഉണ്ടായതോടെ കടുത്ത ജാഗ്രതയിലായിരിക്കുകയാണ് അധികൃതര്‍.
Published by: Asha Sulfiker
First published: March 5, 2021, 1:26 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories