COVID 19| 'എല്ലാ മൃതദേഹങ്ങളും‍ മതവിശ്വാസം നോക്കാതെ ദഹിപ്പിക്കണം'; ഉത്തരവ് പിൻവലിച്ച് മുംബൈ കോര്‍പ്പറേഷൻ

സംസ്കാര ചടങ്ങുകളിൽ അഞ്ച് പേർ മാത്രമെ പങ്കെടുക്കാൻ പാടുള്ളുവെന്നും മൃതദേഹത്തെ സ്പർശിച്ചു കൊണ്ടുള്ള ആചാരങ്ങൾ ഒഴിവാക്കണമെന്നും ഉത്തരവിൽ ആവശ്യപ്പെട്ടിരുന്നു

News18 Malayalam | news18
Updated: March 31, 2020, 8:23 AM IST
COVID 19| 'എല്ലാ മൃതദേഹങ്ങളും‍ മതവിശ്വാസം നോക്കാതെ ദഹിപ്പിക്കണം';  ഉത്തരവ് പിൻവലിച്ച് മുംബൈ കോര്‍പ്പറേഷൻ
mumbai
  • News18
  • Last Updated: March 31, 2020, 8:23 AM IST IST
  • Share this:
മുംബൈ: കോവിഡ് 19 ബാധിച്ച് മരണപ്പെട്ട എല്ലാവരുടെയും മൃതദേഹങ്ങൾ ദഹിപ്പിക്കണമെന്ന ഉത്തരവ് പിൻവലിച്ച് മുംബൈ മുന്‍സിപ്പൽ കോര്‍പ്പറേഷൻ. മുംബൈയിൽ കോവിഡ് ബാധിച്ച് മരിക്കുന്ന എല്ലാവരുടെയും മൃതദേഹങ്ങൾ മതവിശ്വാസം കണക്കിലെടുക്കാതെ ദഹിപ്പിക്കണമെന്നായിരുന്നു കോര്‍പ്പറേഷൻ ഉത്തരവ്. എന്നാൽ സംസ്ഥാന ന്യൂനപക്ഷവികസന വകുപ്പിന്റെ ഇടപെടലിനെ തുടര്‍ന്ന് പിൻവലിക്കുകയായിരുന്നു.

കോര്‍പ്പറേഷൻ കമ്മീഷണറായ പ്രവീണ്‍ പ്രദേശിയുടെതായിരുന്നു ഉത്തരവ്. സംസ്കാര ചടങ്ങുകളിൽ അഞ്ച് പേർ മാത്രമെ പങ്കെടുക്കാൻ പാടുള്ളുവെന്നും മൃതദേഹത്തെ സ്പർശിച്ചു കൊണ്ടുള്ള ആചാരങ്ങൾ ഒഴിവാക്കണമെന്നും ഉത്തരവിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ തന്നെ ന്യൂനപക്ഷ വകുപ്പ് മന്ത്രി നവാബ് മാലിക് വിഷയത്തിൽ ഇടപെടുകയായിരുന്നു. പ്രദേശിയുമായി സംസാരിച്ചിരുന്നുവെന്നും ഉത്തരവ് അദ്ദേഹം പിൻവലിച്ചുവെന്നും മാലിക്ക് പിന്നീട് ട്വിറ്ററിലൂടെ അറിയിച്ചു.
You may also like:സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയ തൊഴിലാളികളുടെ മേൽ അണുനാശിനി; യുപി സർക്കാരിനെതിരെ അഖിലേഷ് യാദവ് [NEWS]COVID 19| സെല്‍ഫി ആപ്പുമായി കര്‍ണാടക: നിരീക്ഷണത്തിൽ കഴിയുന്നവർ ഓരോ മണിക്കൂറിലും സെല്‍ഫി അയക്കണം [NEWS]COVID 19| താമസനിയമലംഘകർ ഉൾപ്പെടെ രോഗബാധിതരായ എല്ലാവർക്കും ചികിത്സ സൗജന്യമാക്കി സൗദി [PHOTOS]

എന്നാൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കാര ചടങ്ങുകൾ കടുത്ത നിയന്ത്രണങ്ങൾക്ക് നടുവിലായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വൈറസ് വ്യാപനം തടയാനുള്ള മുന്‍ കരുതലുകളും സ്വീകരിച്ചു കൊണ്ടാകണം മരണാനന്തര ചടങ്ങുകൾ എന്നാണ് അറിയിച്ചിരിക്കുന്നത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 31, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading