കൊറോണ വൈറസ് ബാധിച്ച് കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച രോഗിയെ രക്ഷപെടുത്താന്‍ പരമാവധി ശ്രമിച്ചെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. തീവ്രമായ ആരോഗ്യപ്രശ്നങ്ങള്‍ സ്ഥിതി സങ്കീര്‍ണമാക്കി. ഹൃദ്രോഗവും ഉയർന്ന രക്തസമ്മർദ്ദവും സ്ഥിതി വഷളാക്കി. ഈ അവസ്ഥയിലുള്ള നാലുപേര്‍ കൂടിയുണ്ട്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കില്ല. ഭാര്യയേയും മറ്റും വിഡിയോയിലുടെ കാണിച്ചു കൊടുത്തിട്ടുണ്ട്. മൃതദേഹം പാക്ക് ചെയ്തു കഴിഞ്ഞാൽ പിന്നെ ആരേയും കാണിക്കില്ല. പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സംസ്കാരം. നാലു പേർ മാത്രമേ പങ്കെടുക്കാവൂ. കലക്ടർ മേൽനോട്ടം വഹിക്കും- മന്ത്രി പറഞ്ഞു.
എറണാകുളം കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന 69കാരൻ ഇന്നു രാവിലെ എട്ടിനായിരുന്നു മരിച്ചത്. ഐസൊലേഷൻ വാർഡിൽ വെന്റിലേറ്റർ ചികിത്സയിലായിരുന്നു.ദുബായിൽ നിന്ന് 16ന് എത്തിയ ഇയാളെ കടുത്ത ന്യുമോണിയയുടെ ലക്ഷണങ്ങളുമായി 22നാണു കളമശേരി മെഡിക്കൽ കോളജിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. കടുത്ത ഹൃദ്രോഗത്തിനും ഉയർന്ന രക്ത സമ്മർദ്ദത്തിനും ചികിത്സയിലായിരുന്ന ഇദ്ദേഹം നേരത്തേ ബൈപാസ് ശസ്ത്രക്രിയയ്ക്കും വിധേയനായിട്ടുണ്ട്.
You may also Read:കൊല്ലത്ത് രണ്ടിടത്തായി രണ്ട് യുവാക്കൾ ജീവനൊടുക്കി; മദ്യം ലഭിക്കാത്തതിനാലെന്ന് സംശയം [NEWS]BREAKING; കേരളത്തിൽ ആദ്യ കോവിഡ് മരണം; മരിച്ചത് മട്ടാഞ്ചേരി സ്വദേശി [NEWS]കെട്ടിപ്പിടിക്കാനെത്തിയ മകനെ തടഞ്ഞു നിർത്തി വിതുമ്പി ഡോക്ടറായ പിതാവ്; വൈറലായി ഒരു നൊമ്പരക്കാഴ്ച [NEWS]ഇയാളുടെ അടുത്ത ബന്ധുവും, നെടുമ്പശേരിയിൽ നിന്ന് ചുളളിക്കലിലെ വീട്ടിലേക്ക് ഇയാൾ യാത്ര ചെയ്ത ടാക്സി കാറിന്റെ ഡ്രൈവറും രോഗം സ്ഥിരീകരിച്ചു കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മരിച്ചയാളിന്റെ മൃതദേഹം നേരത്തെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തുവെന്നായിരുന്നു നോഡൽ ഓഫീസർ അറിയിച്ചിരുന്നത്.
!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.