നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • ബോളിവുഡ് താരം അക്ഷയ് കുമാറിന് കോവിഡ്; ഹോം ക്വറന്‍റീനിലെന്ന് താരം

    ബോളിവുഡ് താരം അക്ഷയ് കുമാറിന് കോവിഡ്; ഹോം ക്വറന്‍റീനിലെന്ന് താരം

    ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് അയവ് വന്നതോടെ തന്നെ നിർത്തിവച്ച സിനിമാ ഷൂട്ടിങ്ങുകൾ അക്ഷയ് പുനഃരാരംഭിച്ചിരുന്നു.

    akshay kumar

    akshay kumar

    • Share this:
      മുംബൈ: ആലിയാ ഭട്ടിനും ആമിർ ഖാനും പിന്നാലെ ബോളിവുഡ് താരം അക്ഷയ് കുമാറിനും കോവിഡ് സ്ഥിരീകരിച്ചു. താൻ കോവിഡ് പോസിറ്റീവായെന്ന വിവരം അക്ഷയ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ടത്. മാനദണ്ഡങ്ങൾ പാലിച്ച് സ്വയം ഐസലേറ്റ് ചെയ്തെന്നും ഇപ്പോൾ വീട്ടിൽ ക്വറന്‍റീനിൽ കഴിയുകയാണെന്നുമാണ് താരം അറിയിച്ചിരിക്കുന്നത്. ഇന്ന് രാവിലെയാണ് ബോളിവുഡിന്‍റെ ആക്ഷന്‍ കിംഗിന് കോവിഡ് ബാധ സ്ഥിരീകരിക്കുന്നത്.

      'ഞാൻ കോവിഡ് പോസിറ്റീവ് ആയെന്ന വിവരം എല്ലാവരെയും അറിയിക്കാൻ ആഗ്രഹിക്കുകയാണ്. പ്രോട്ടോക്കോളുകൾ പാലിച്ച് ഉഠൻ തന്നെ സ്വയം ഐസലേറ്റ് ചെയ്തിട്ടുണ്ട്. നിലവിൽ മതിയായ വൈദ്യ പരിചരണത്തോടെ ഹോം ക്വറന്‍റീനിൽ കഴിയുകയാണ്' അക്ഷയ് ട്വീറ്റ് ചെയ്തു. താനുമായി അടുത്ത ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവർ എത്രയും വേഗം പരിശോധന നടത്തണമെന്നും കരുതൽ നടപടികൾ സ്വീകരിക്കണമെന്നും അക്ഷയ് അഭ്യർഥിച്ചിട്ടുണ്ട്.



      കോവിഡ്-ലോക്ക് ഡൗൺ ഇടവേളയ്ക്ക് ശേഷം സിനിമാ ഷൂട്ടിംഗുകളുടെ തിരക്കുകളിലേക്ക് മടങ്ങിയെത്തിയ 53 കാരനായ താരത്തിന്‍റെ ഒട്ടനവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് അയവ് വന്നതോടെ തന്നെ നിർത്തിവച്ച സിനിമാ ഷൂട്ടിങ്ങുകൾ അക്ഷയ് പുനഃരാരംഭിച്ചിരുന്നു.

      'ബെൽ ബോട്ടം' 'അത്രംഗീ രേ' എന്നീ സിനിമകളുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം 'രാം സേതു' എന്ന സിനിമയുടെ ചിത്രീകരണത്തിലേക്ക് കടന്നതായി താരം അറിയിച്ചിരുന്നു. ഇതിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
      കേന്ദ്രസർക്കാരിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ സജീവ പങ്കാളി ആയിരുന്നു സെലിബ്രിറ്റികളിൽ ഒരാള്‍ കൂടി ആയിരുന്നു അക്ഷയ്.

      Also Read-രാംസേതു’ ചിത്രീകരണത്തിനായി അക്ഷയ് കുമാർ അയോദ്ധ്യയിലേക്ക്, രാമജന്മഭൂമിയിലെ മുഹൂർത്ത ഷോട്ടോടെ തുടക്കം

      രണ്ട് ദിവസം മുമ്പാണ് ബോളിവുഡ് താരം ആലിയ ഭട്ടിന് കോവിഡ് സ്ഥിരീകരിച്ചത്. സോഷ്യൽമീഡിയയിലൂടെ രോഗവിവരം സ്ഥിരീകരിച്ച ആലിയ, കോവിഡ് പോസിറ്റീവായ ഉടനെ ഐസൊലേഷനിലേക്ക് മാറിയെന്നും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നുമാണ് അറിയിച്ചത്.

      ആലിയ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന 'ഗംഗുബായ്' എന്ന ചിത്രത്തിന്റെ സംവിധായകൻ സഞ്ജയ് ലീല ബൻസാലിക്ക് നേരത്തേ, കോവിഡ് പോസിറ്റീവായിരുന്നു. കൂടാതെ ആലിയയുടെ കാമുകനും നടനുമായ റൺബീർ കപൂറിനും കോവിഡ‍് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ആലിയ ഭട്ടും ക്വാറന്റീനിൽ പ്രവേശിച്ചു. ആദ്യ പരിശോധനയിൽ നെഗറ്റീവായിരുന്നുവെങ്കിലും വീണ്ടും നടത്തിയ പരിശോധനയിലാണ് ആലിയക്ക് കോവിഡ് സ്ഥിരീകരിച്ചത്.
      Published by:Asha Sulfiker
      First published:
      )}