നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • ബോണി കപൂറിന്റെ വീട്ടുജോലിക്കാരന് കോവിഡ്19; ജാൻവിയും ഖുഷിയും സുരക്ഷിതർ

  ബോണി കപൂറിന്റെ വീട്ടുജോലിക്കാരന് കോവിഡ്19; ജാൻവിയും ഖുഷിയും സുരക്ഷിതർ

  മക്കളായ ജാൻവിയും ഖുഷിയുമടക്കം വീട്ടിലുള്ള മറ്റെല്ലാവരും സുരക്ഷിതരാണെന്നും ആർക്കും രോഗലക്ഷണങ്ങൾ ഇല്ലെന്നും ബോണി കപൂർ വ്യക്തമാക്കി.

  boney kapoor

  boney kapoor

  • Share this:
   മുംബൈ: ബോളിവുഡ് നിർമ്മാതാവും അന്തരിച്ച തെന്നിന്ത്യൻ താരം ശ്രീദേവിയുടെ ഭർത്താവുമായ ബോണി കപൂറിന്റെ വീട്ടു ജോലിക്കാരന് കോവിഡ് 19. ഇക്കാര്യം ബോണി കപൂർ തന്നെയാണ് പ്രസ്താവനയിൽ അറിയിച്ചത്.

   ശനിയാഴ്ച വൈകുന്നേരം മുതലാണ് ഇയാൾക്ക് രോഗം ലക്ഷണം കണ്ടു തുടങ്ങിയത്. തുടർന്ന് ഇയാളെ പരിശോധനയ്ക്ക് വിധേയനാക്കി. ഇതിനു പിന്നാലെ ഐസൊലേഷനിലായിരുന്നു ഇയാൾ. പരിശോധന ഫലം പോസിറ്റീവ് ആയതോടെ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. ഇയാളെ ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറ്റി.

   വീട്ടു ജോലികളിൽ സഹായിയായ ചരൺ സാഹു ലോകണ്ഡ് വാലയിലുളള ഗ്രീൻ ഏക്കേഴ്സ് എന്ന ബോണി കപൂറിന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. മക്കളായ ജാൻവിയും ഖുഷിയുമടക്കം വീട്ടിലുള്ള മറ്റെല്ലാവരും സുരക്ഷിതരാണെന്നും ആർക്കും രോഗലക്ഷണങ്ങൾ ഇല്ലെന്നും ബോണി കപൂർ വ്യക്തമാക്കി. എല്ലാവരും വീട്ടിൽ നിരീക്ഷണത്തിലാണെന്നും അദ്ദേഹം അറിയിച്ചു.

   You may also like:വിവാഹം കഴിക്കാൻ തയാറെടുത്തിരുന്നു; വഞ്ചകനായ കാമുകന് ഒടുവിൽ രഞ്ജിനി ഹരിദാസ് നൽകിയത് എട്ടിന്റെ പണി
   [PHOTO]
   ജൂൺ ഒന്നുമുതൽ വിക്ടേഴ്സ് ചാനലിലൂടെ അധ്യാപകർക്ക് പരിശീലനം; കുട്ടികൾക്ക് വിർച്വൽ ക്ലാസ്
   [NEWS]
   "പറയാന്‍ ഉദ്ദേശിച്ചത് പുതുച്ചേരിയെന്ന്, പറഞ്ഞു വന്നപ്പോൾ ഗോവ എന്നായിപ്പോയി': BBC അഭിമുഖത്തിൽ തിരുത്തുമായി ആരോഗ്യമന്ത്രി
   [NEWS]

   ലോക്ക്ഡൗൺ ആരംഭിച്ചതിനുശേഷം ഞങ്ങൾ ഞങ്ങളുടെ വീട് വിട്ട് പുറത്തിറങ്ങിയിട്ടില്ല. പെട്ടെന്നുള്ള പ്രതികരണത്തിന് മഹാരാഷ്ട്ര സർക്കാരിനും ബിഎംസിക്കും നന്ദിയുണ്ട്. ബി‌എം‌സിയും അവരുടെ മെഡിക്കൽ സംഘവും ഞങ്ങൾക്ക് നൽകിയ നിർദേശങ്ങളും ഉപദേശങ്ങളും ഞങ്ങൾ ജാഗ്രതയോടെ പിന്തുടരും. ചരൺ ഉടൻ സുഖം പ്രാപിച്ച് ഞങ്ങളോടൊപ്പം വീട്ടിലെത്തുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്- ബോണി പ്രസ്താവനയിൽ കുറിച്ചു.
   View this post on Instagram

   Staying at home is still the best solution we have. Stay safe everyone 🙏🏻


   A post shared by Janhvi Kapoor (@janhvikapoor) on

   ബോണിയുടെ പ്രസ്താവന ജാൻവി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. "വീട്ടിൽ താമസിക്കുന്നത് ഇപ്പോഴും ഞങ്ങൾക്ക് ഏറ്റവും മികച്ച പരിഹാരമാണ്. എല്ലാവരും സുരക്ഷിതരായിരിക്കുക"എന്ന കുറിപ്പോടെയാണ് ജാൻവി ഇത് പങ്കുവെച്ചിരിക്കുന്നത്.

   നേരത്തെ സുസ്സാൻ ഖാന്റെ സഹോദരി ഫറാ ഖാൻ അലിയുടെ സ്റ്റാഫ് അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഗായിക കനിക കപൂർ, നിർമ്മാതാവ് കരീം മൊറാനിയുടെ കുടുംബാംഗങ്ങൾ, നടൻ പുരാബ് കോഹ്‌ലി എന്നിവർക്കാണ് ബോളിവുഡിൽ ഇതുവരെ കോവിഡ് കണ്ടെത്തിയത്.
   Published by:Gowthamy GG
   First published:
   )}