ലണ്ടൻ: കോവിഡ് ബാധിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആശുപത്രി വിട്ടു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തത്. ഔദ്യോഗിക വസതിയിൽ ചികിത്സ തുടരും.
തന്നെ ചികിത്സിച്ച ആരോഗ്യപ്രവർത്തകർക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി രാജ്യം ഒറ്റക്കെട്ടായി കോവിഡിനെ അതിജീവിക്കുമെന്നും ട്വിറ്ററിൽ അപ് ലോഡ് ചെയ്ത വീഡിയോയിൽ പറയുന്നു. കൃതജ്ഞത അറിയിക്കാൻ വാക്കുകൾ കിട്ടുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലായിരുന്നു ബോറിസ് ജോൺസൺ. കഴിഞ്ഞ ഞായറാഴ്ച്ചയാണ് ബോറിസ് ജോൺസണെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് ആരോഗ്യനില കൂടുതൽ വഷളായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്കും മാറ്റി.
BEST PERFORMING STORIES:COVID 19| ഇന്ത്യയിൽ മരണം 273; രോഗബാധിതർ 8,447 [NEWS]സൗദിയിൽ ഇന്ന് ഏഴുപേർ കൂടി മരിച്ചു; പുതിയതായി 429 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു [NEWS]കോവിഡ് സെന്ററിലെ തണ്ണിമത്തൻ വിതരണം;CPM നേതാക്കൾക്കെതിരെ പരാതി [PHOTO]
ആശുപത്രി വിട്ടെങ്കിലും വീട്ടിൽ അദ്ദേഹത്തിന് ചികിത്സ തുടരും. ഔദ്യോഗിക കാര്യങ്ങളിൽ ഉടൻ പ്രവേശിക്കാനാകില്ലെന്ന് ചികിത്സിച്ച ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.
It is hard to find the words to express my debt to the NHS for saving my life.
The efforts of millions of people across this country to stay home are worth it. Together we will overcome this challenge, as we have overcome so many challenges in the past. #StayHomeSaveLives pic.twitter.com/HK7Ch8BMB5
— Boris Johnson #StayHomeSaveLives (@BorisJohnson) April 12, 2020
നിലവിൽ പ്രധാനമന്ത്രിയുടെ അഭാവത്തിൽ വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബ് ആണ് ഔദ്യോഗിക കാര്യങ്ങൾ നിർവഹിക്കുന്നത്.
അതേസമയം, ബ്രിട്ടനിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. ഇതോടെ മരണ സംഖ്യ പതിനായിരം കടക്കുന്ന നാലാമത്തെ യൂറോപ്യൻ രാജ്യമായി ബ്രിട്ടൻ. മാർച്ച് 23 മുതൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ നീട്ടിയേക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Boris Johnson, British Prime Minister Boris Johnson, Corona virus, Corona Virus India, Corona virus Kerala, Coronavirus, Coronavirus in india, Coronavirus kerala, Coronavirus symptoms, Coronavirus update, Covid 19, Symptoms of coronavirus