'കോവിഡ് ചെറിയൊരു പനി; വീട്ടിലടച്ചിരിക്കാതെ എല്ലാവരും ജോലിക്ക് പോകണം' : വിചിത്ര വാദങ്ങളുയർത്തുന്ന ബ്രസീൽ പ്രസിഡന്റിനെതിരെ പ്രതിഷേധം

കൈ കൊട്ടിയോ പാത്രങ്ങൾ തമ്മിലടിച്ചോ ആരോഗ്യ പ്രവർത്തകരെ ആദരിക്കണമെന്ന് പ്രസിഡന്റ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് അതേപടി അനുസരിച്ച ജനത, പക്ഷേ ഇങ്ങനെ ചെയ്ത് പ്രസിഡന്റിന്റെ രാജിയാണ് ആവശ്യപ്പെട്ടത്

News18 Malayalam | news18-malayalam
Updated: May 3, 2020, 8:45 AM IST
'കോവിഡ് ചെറിയൊരു പനി; വീട്ടിലടച്ചിരിക്കാതെ എല്ലാവരും ജോലിക്ക് പോകണം' : വിചിത്ര വാദങ്ങളുയർത്തുന്ന ബ്രസീൽ പ്രസിഡന്റിനെതിരെ പ്രതിഷേധം
Jair Bolsonaro
  • Share this:
റിയോ ഡി ജനീറോ: ഒരു വശത്ത് ആശങ്ക ഉയർത്തി കൊറോണ വ്യാപിക്കുമ്പോഴും ലോകം മുഴുവൻ ഭീതിയിലാഴ്ത്തിയ മഹാമാരിയെ ഗൗരവമായി കാണാൻ ബ്രസീൽ പ്രസിഡന്റ് തയ്യാറായിട്ടില്ല. കോവിഡ് വെറും ഒരു പനി മാത്രമാണെന്നാണ് പ്രസിഡന്റ് ജെയർ ബോൾസൊനാരോ ജനങ്ങളോട് ആവർത്തിക്കുന്നത്. ഇദ്ദേഹത്തിന്റെ ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് രാജ്യത്ത് ഉയരുന്നത്.

കൊറോണയെക്കാൾ വലിയ വൈറസാണ് പ്രസിഡന്റെന്നാണ് ജനങ്ങൾ പറയുന്നുത്. ബോൾസൊനാരോ രാജി വയ്ക്കണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നുണ്ട്. കോവിഡ് വെറുമൊരു പനിയാണെന്നും ഇതുകൊണ്ടൊന്നും ആരും മരിക്കാൻ പോകുന്നില്ലെന്നും ആയിരുന്നു ബ്രസീലിയൻ പ്രസിഡന്റിന്റെ ഒരു ഞെട്ടിക്കുന്ന പ്രസ്താവന. എന്തായാലും ഒരു ദിവസം മരിക്കേണ്ടി വരില്ലേ എന്നും അദ്ദേഹം ചോദിച്ചിരുന്നു.

ഇതിന് പുറമെ രോഗത്തെ പ്രതിരോധിക്കാനുള്ള സാമൂഹിക അകലം പാലിക്കൽ നടപടിയെ പരിഹസിച്ച ബോൾസൊനാരോ വീട്ടിലടച്ച് പൂട്ടിയിരിക്കാതെ ജോലിക്ക് പോകാനാണ് ജനങ്ങളോട് ആവശ്യപ്പെട്ടത്. സർക്കാർ-ആരോഗ്യവിരുദ്ധരുടെ നിർദേശങ്ങൾക്ക് തീർത്തും വിരുദ്ധമായ പ്രസ്താവനയാണ് ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായത്.

TRENDING:COVID 19 | ഗൾഫ് രാജ്യങ്ങളിലായി രണ്ട് മലയാളികള്‍ കൂടി മരിച്ചു [NEWS]കോവിഡ് സംശയിക്കുന്ന കാസർഗോഡ് സ്വദേശി മുംബൈയിൽ ചികിത്സ കിട്ടാതെ മരിച്ചു [NEWS]കോവിഡ് വാർത്താസമ്മേളനങ്ങൾ: ഫേസ്ബുക്ക് ഫോളോവേഴ്സിൽ ഉമ്മൻചാണ്ടിയെ പിന്നിലാക്കി പിണറായി വിജയൻ [NEWS]

അതുപോലെ തന്നെ രാജ്യത്തെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ജനങ്ങൾക്ക് ആത്മവിശ്വാസമേകി ഒപ്പം നിന്ന ആരോഗ്യ മന്ത്രി ലൂയിസ് ഹെന്റിക് മന്‍ഡേറ്റയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. സാമൂഹിക അകലം പാലിക്കണമെന്നും വീടുകളിൽ തന്നെ കഴിയണമെന്നും ആരോഗ്യ മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഈ കാരണം പറഞ്ഞാണ് പുറത്താക്കിയത്. എന്നാൽ കോവിഡ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച മൻഡേറ്റയുടെ ജനസമ്മതി വർധിച്ച സാഹചര്യത്തിലാണ് ഈ പുറത്താക്കൽ എന്നാണ് പറയപ്പെടുന്നത്. ഇതും ബോൾസൊനാരോയ്ക്ക് എതിരെ ജനവിരുദ്ധ വികാരം ശക്തമാക്കിയിട്ടുണ്ട്.

ഇതിന് പുറമെ രാജ്യത്തെ മരണസംഖ്യ ഉയരുന്നത് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അതിനെന്താ ഞാൻ വല്ലതും ചെയ്യണമോയെന്ന പ്രതികരണമാണ് പ്രസിഡന്റിന്റെ ഭാഗത്തു നിന്നുണ്ടായത്. എന്റെ രണ്ടാംപേരിൽ മിശിഹാ എന്നുണ്ട് എന്നുകരുതി എന്നിൽ നിന്ന് അദ്ഭുതങ്ങൾ പ്രതിക്ഷിക്കേണ്ടെന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞതോടെ അന്താരാഷ്ട്ര തലത്തിലും ബോൾസൊനാരോയ്ക്കെതിരെ വിമർശനം ഉയർന്നു. ലോകത്തിലെ ഏറ്റവും അപകടകാരിയായ നേതാവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ ഇയാളെ വിശേഷിപ്പിച്ചത്.

ശക്തമായ പ്രതിഷേധമാണ് ബൊൾസൊനാരോയ്ക്കെതിരെ രാജ്യത്ത് നടക്കുന്നത്. വീടിന് പുറത്തുനിന്ന് കൈ കൊട്ടിയോ പാത്രങ്ങൾ തമ്മിലടിച്ചോ ആരോഗ്യ പ്രവർത്തകരെ ആദരിക്കണമെന്ന് പ്രസിഡന്റ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് അതേപടി അനുസരിച്ച ജനത, പക്ഷേ ഇങ്ങനെ ചെയ്ത് പ്രസിഡന്റിന്റെ രാജിയാണ് ആവശ്യപ്പെട്ടത്. പ്രസിഡന്‍റുമായുള്ള നിരന്തര ഏറ്റമുട്ടലിന് പിന്നാലെ ബ്രസീലിലെ നിയമമന്ത്രി സെര്‍ജിയോ മാരോ കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു.

6300 പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച് ബ്രസീലില്‍ മരിച്ചിട്ടുള്ളത്. 91000 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

First published: May 3, 2020, 8:00 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading