COVID 19 | 'ബ്രേക്ക് കൊറോണ ആപ്പ്'; വൈറസിനെ നേരിടാൻ ആപ്പുമായി വിദ്യാർത്ഥികൾ

ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന ഒരാൾ സഞ്ചരിക്കുന്ന സ്ഥലത്ത് COVID 19 സ്ഥിരീകരിച്ച ആളോ ക്വാറന്റൈൻ ചെയ്യപ്പെട്ട ആളോ ഉണ്ടെങ്കിൽ ആപ്ലിക്കേഷൻ സൂചന നൽകും.

News18 Malayalam | news18-malayalam
Updated: April 4, 2020, 6:00 PM IST
COVID 19 | 'ബ്രേക്ക് കൊറോണ ആപ്പ്'; വൈറസിനെ നേരിടാൻ ആപ്പുമായി വിദ്യാർത്ഥികൾ
Break corona App
  • Share this:
തിരുവനന്തപുരം: കോവിഡിനെ നേരിടാൻ മൊബൈൽ ആപ്പുമായി വള്ളിവട്ടം യൂണിവേഴ്സൽ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ. 'Break Corona App' എന്ന ആപ്ലിക്കേഷനാണ് ആണ് വിദ്യാർത്ഥികൾ അവതരിപ്പിച്ചിരിക്കുന്നത്. ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന ഒരാൾ സഞ്ചരിക്കുന്ന സ്ഥലത്ത് COVID 19 സ്ഥിരീകരിച്ച ആളോ ക്വാറന്റൈൻ ചെയ്യപ്പെട്ട ആളോ ഉണ്ടെങ്കിൽ ആപ്ലിക്കേഷൻ സൂചന നൽകും.

ലോക്ക്ഡൗൺ സമയത്ത് ആളുകൾ വീടുകളിൽ തന്നെ കഴിയാത്തത് പ്രതിസന്ധിയാണ്. ഇങ്ങനെയുള്ള സാഹചര്യത്തിൽ ഈ ആപ്ലിക്കേഷൻ വളരെയധികം സഹായകരമാണ്.

ഈ ആപ്പ് ഉപയോഗിക്കുന്നയാൾക്ക് കോവിഡ് സ്ഥിരീകരിച്ചാൽ ആ വ്യക്തിയുടെ റൂട്ട് മാപ്പ് തയ്യാറാക്കാൻ ആപ്പ് സഹായിക്കും. അതുകൂടാതെ സഞ്ചരിക്കുമ്പോൾ അയാളുമായി അടുത്ത് വന്നവരെയും കണ്ടെത്താൻ സാധിക്കും. രോഗം സ്ഥിരീകരിച്ച ആൾ ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങി സഞ്ചരിച്ചാൽ ആ വിവരം ആപ്ലിക്കേഷൻ നേരിട്ട് അധികൃതരെ അറിയിക്കും.
BEST PERFORMING STORIES:ലോക്ക് ഡൗൺ: കേരളത്തിൽ കുടുങ്ങിയ വിദേശികളെ സ്വന്തം നാടുകളിലേക്ക് തിരിച്ചയച്ചു [PHOTO]ലോക്ക്ഡൗൺ ലംഘിച്ച് കുർബാനയും ജുമുഅ നമസ്കാരവും: 59 പേർ അറസ്റ്റിൽ [PHOTO]പത്തനംതിട്ടയില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്നയാളുടെ പിതാവ് മരിച്ചു; സാമ്പിള്‍ പരിശോധനക്കയച്ചു [NEWS]

രോഗലക്ഷണങ്ങളെക്കുറിച്ച് സംശയങ്ങൾ ദൂരീകരിക്കുന്നതിന് ഒരു ചാറ്റ് ബോട്ട് ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അടുത്തുള്ള കടകൾ കണ്ടുപിടിക്കാനും, വിവരങ്ങൾ അറിയാനും, ആവശ്യമെന്നാൽ അയാളുമായി സംസാരിക്കാനും ആപ്ലിക്കേഷനിലൂടെ സാധിക്കും.

ചെറിയ രോഗങ്ങൾക്ക് ആശുപത്രി സന്ദർശനം ഒഴിവാക്കാനായി ഡോക്ടറുമായി ബന്ധപ്പെടാനുള്ള സൗകര്യവും ലഭ്യമാണ്. ആപ്ലിക്കേഷനിലൂടെ കോവിഡ് സ്ഥിതിവിവരക്കണക്കുകളും അതിനോടനുബന്ധിച്ചുള്ള വാർത്തകളും ലഭ്യമാകും.ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നതിനനുസരിച്ച് CPU & RAM Upscale ചെയ്യാൻ സാധിക്കുന്ന Digital ocean droplet server സംവിധാനം ആണ് ഈ ആപ്പിന്റെ പ്രധാന സവിശേഷത.

വിദ്യാർത്ഥികളായ വിഷ്ണു മുരളി, ജാഫർ, അഖിൽ കുമാർ, അശ്വിൻ ബാബു, സായൂജ് സുജീവ്, ഹാഷിം എന്നിവർ ചേർന്നാണ് ആപ് നിർമിച്ചിരിക്കുന്നത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: April 4, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading