നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19| ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി ബ്രിട്ടനും; വെള്ളിയാഴ്ച്ച മുതൽ യാത്രാ വിലക്ക്

  COVID 19| ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി ബ്രിട്ടനും; വെള്ളിയാഴ്ച്ച മുതൽ യാത്രാ വിലക്ക്

  ഇന്ത്യയിലെ കോവിഡ് വകഭേദത്തിന്റെ വ്യാപനം കണക്കിലെടുത്താണ് നടപടി

  (Image Source: Reuters)

  (Image Source: Reuters)

  • Share this:
   കോവിഡ് 19 യാത്രാവിലക്കുള്ള രാജ്യങ്ങളുടെ റെഡ് ലിസ്റ്റിൽ ഇന്ത്യേയേയും ഉൾപ്പെടുത്തി ബ്രിട്ടൻ. ഇതോടെ ഇന്ത്യയിലേക്കുള്ള എല്ലാ യാത്രകളും ബ്രിട്ടൻ വിലക്കുകയും ഇന്ത്യയിൽ നിന്ന് തിരിച്ചെത്തുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് ക്വാറന്റീനും നിർബന്ധമാക്കി. ഇന്ത്യയിൽ നിന്ന് തിരിച്ചെത്തുന്നവർക്ക് പത്ത് ദിവസത്തെ ഹോട്ടൽ ക്വാറന്റീൻ ഇനി മുതൽ നിർബന്ധമാണ്. വെള്ളിയാഴ്ച്ച മുതലാണ് യാത്രാ വിലക്ക്.

   ഇന്ത്യയിലെ കോവിഡ് വകഭേദത്തിന്റെ വ്യാപനം കണക്കിലെടുത്താണ് നടപടിയെന്ന് യുകെ ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് അറിയിച്ചു. ഇന്ത്യൻ വകഭേദത്തിനവുമായി ബന്ധപ്പെട്ട് 103 കേസുകളാണ് യുകെയിൽ റിപ്പോർട്ട് ചെയ്തത്. ഇതിൽ ഭൂരിഭാഗവും പുറത്ത് നിന്ന് വന്നവരാണ്. ഇന്ത്യയിലെ പുതിയ കോവിഡ് വകഭേദത്തിന്റെ അതിതീവ്ര വ്യാപനം കണക്കിലെടുത്ത് മുൻകരുതൽ നടപടിയെന്നോണമാണ് ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചതെന്നും മാറ്റ് ഹാൻകോക്ക് പറഞ്ഞു.

   ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയതോടെ, യുകെ, ഐറിഷ്  പാസ് പോർട്ട് ഇല്ലാത്തവർക്ക് ബ്രിട്ടനിൽ പ്രവേശനാനുമതിയില്ല. പത്ത് ദിവസത്തിനിടയിൽ ഇന്ത്യയിൽ സന്ദർശനം നടത്തിയവർക്കും ബ്രിട്ടനിൽ പ്രവേശനാനുമതി ലഭിക്കില്ല. വെള്ളിയാഴ്ച്ച മുതൽ നിരോധനം നിലവിൽ വരും.

   ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി മണിക്കൂറുകൾക്ക് പിന്നാലെയാണ് ഇന്ത്യയെ ബ്രിട്ടൻ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ 26 മുതല്‍ അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായിരുന്നു ബോറിസ് ജോൺസൺ ഇന്ത്യയിൽ എത്തേണ്ടിയിരുന്നത്. കോവിഡ് സാഹചര്യത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ഇന്ത്യയിൽ എത്താൻ സാധിക്കില്ലെന്നും ഇതിനു പകരമായി മാസം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബോറിസ് ജോണ്‍സണും ഫോണിലൂടെ സംസാരിക്കുമെന്നുമാണ് യുകെ-ഇന്ത്യ സര്‍ക്കാരിന്റെ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞത്.

   You may also like:Covid 19 | കോവിഡ് വ്യാപനം; ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കി

   ഇതു രണ്ടാം തവണയാണ് ബോറിസ് ജോണ്‍സണ്‍ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കുന്നത്. റിപ്പബ്ലക് ദിന പരേഡില്‍ മുഖ്യാതിഥിയായി ബോറിസ് ജോണ്‍സണ്‍ ജനുവരിയില്‍ ഇന്ത്യയിൽ എത്താനിരുന്നതായിരുന്നു. എന്നാല്‍ യുകെയില്‍ കോവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവുണ്ടായ സാഹചര്യത്തിലായിരുന്നു അന്ന് സന്ദര്‍ശനം റദ്ദാക്കിയത്.

   കഴിഞ്ഞ അഞ്ച് ദിവസമായി ഇന്ത്യയിലെ പ്രതിദിന കോവിഡ് കണക്കുകൾ രണ്ട് ലക്ഷത്തിന് മുകളിലാണ്. കഴിഞ്ഞ ദിവസം പുറത്തു വന്ന കണക്കുകൾ പ്രകാരം രാജ്യത്ത് രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം 2,73,810 ആണ്. ഇതോടെ ഇന്ത്യയിൽ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1.50 കോടിക്ക് മുകളിലായി. ഇന്നലെ മാത്രം 1,619 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 1,44,178 പേർ ഇന്നലെ കോവിഡ് മുക്തരായി ആശുപത്രി വിട്ടതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു.

   രാജ്യത്ത് വാക്സിനേഷൻ നടപടികളും ത്വരിതപ്പെടുത്തുകയാണ്. മെയ് ഒന്നു മുതൽ 18 വയസിന് മുകളിലുള്ള എല്ലാ പൗരന്മാർക്കും വാക്സിനേഷൻ ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. നിലവിൽ 45 വയസിനു മുകളിൽ മാത്രം പ്രായമുള്ളവർക്കാണ് കോവിഡ് വാക്സിനേഷൻ പരിമിതപ്പെടുത്തിയിരിക്കുന്നത്.
   Published by:Naseeba TC
   First published:
   )}