നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • Covid 19 | കോവിഡിനെ നേരിടാന്‍ ഇന്ത്യയിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ അയക്കും; ബ്രിട്ടന്‍

    Covid 19 | കോവിഡിനെ നേരിടാന്‍ ഇന്ത്യയിലേക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ അയക്കും; ബ്രിട്ടന്‍

    495 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, 120 വെന്റിലേറ്റര്‍, 20 മാനുവല്‍ വെന്റിലേറ്ററുകള്‍ ഉള്‍പ്പെടെ ഒന്‍പത് എയര്‍ലൈന്‍ കണ്ടെയ്‌നര്‍ ലോഡ് സപ്ലൈകള്‍ ഈ ആഴ്ച രാജ്യത്തേക്ക് അയക്കും

    യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി

    യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി

    • Share this:
      ന്യൂഡല്‍ഹി: കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി ബ്രിട്ടന്‍. 600ലധികം സുപ്രധാന മെഡിക്കല്‍ ഉപകരണങ്ങള്‍ ഇന്ത്യയിലേക്ക് അയക്കുമെന്ന് യുകെ സര്‍ക്കാര്‍ ശനിയാഴ്ച അറിയിച്ചു. വിദേശ, കോമണ്‍വെല്‍ത്ത്, വികസന ഓഫീസ് ധനസഹായം നല്‍കുന്ന പാക്കേജില്‍ സ്റ്റോക്കുകളില്‍ നിന്ന് വെന്റിലേറ്ററുകളും ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ഇതില്‍ ഉള്‍പ്പെടുന്നു. കോവിഡ് രോഗികള്‍ക്ക് സുപ്രധാന വൈദ്യചികിത്സ നല്‍കുന്നതിന് ഇത് സര്‍ക്കാരിനെ സഹായിക്കും.

      ആരോഗ്യ, സാമൂഹിക പാരിപാലന വകുപ്പ് എന്‍എച്ചഎസുമായും യുകെയിലെ വിതരണക്കാരും നിര്‍മ്മാതക്കളുമായും ചേര്‍ന്ന് ഇന്ത്യയിലേക്ക് അയക്കാവുന്ന ഉപകരണങ്ങള്‍ കണ്ടെത്താന്‍ പ്രവര്‍ത്തിച്ചെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. മഹാമാരി ആരംഭിച്ചതിനുശേഷം ഓക്‌സിജന്റെ കടുത്ത ക്ഷാമം നേരിടുന്ന ഇന്ത്യയില്‍ പുതിയ കേസുകളിലും മരണങ്ങളിലും വര്‍ധനവുണ്ടായി.

      Also Read- Covid 19 | കോവിഡ് വ്യാപനം; എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

      കേന്ദ്രസര്‍ക്കാരുമായി നടന്ന ചര്‍ച്ചയെതുടര്‍ന്ന് ഉപകരണങ്ങളുടെ ആദ്യ കയറ്റുമതി ഞായറാഴ്ച യുകെയില്‍ നിന്ന് പുറപ്പെടും. ചൊവ്വാഴ്ച ഇന്ത്യയിലെത്തും. കൂടുതല്‍ കയറ്റുമതി ഈ ആഴ്ച അവസാനം നടക്കുമെന്നും അറിയിച്ചു. 495 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, 120 വെന്റിലേറ്റര്‍, 20 മാനുവല്‍ വെന്റിലേറ്ററുകള്‍ ഉള്‍പ്പെടെ ഒന്‍പത് എയര്‍ലൈന്‍ കണ്ടെയ്‌നര്‍ ലോഡ് സപ്ലൈകള്‍ ഈ ആഴ്ച രാജ്യത്തേക്ക് അയക്കും.

      'കോവിഡിനെതിരായ പോരാട്ടത്തില്‍ ഒരു സുഹൃത്തും പങ്കാളിയും എന്ന നിലയില്‍ ഞങ്ങള്‍ ഇന്ത്യയുമായി ചേര്‍ന്ന് നില്‍ക്കുന്നു'യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. നൂറുക്കണക്കിന് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും വെന്റിലേറ്ററുകളും ഉള്‍പ്പെടെയുള്ള പ്രധാന മെഡിക്കല്‍ ഉപകരണങ്ങള്‍ വൈറസില്‍ നിന്ന് ജീവനുകള്‍ രക്ഷിക്കുന്നതിനായി യുകെയില്‍ നിന്ന് ഇന്ത്യയിലേക്ക് അയക്കാന്‍ പോവുകയാണെന്നും അദ്ദേഹം അറിയിച്ചു.

      Also Read-Covid 19 | എറണാകുളം ജില്ലയിൽ സിനിമ ഷൂട്ടിങ് അനുവദിക്കില്ല.വിലക്ക് ഒരാഴ്ചത്തേക്ക്

      'ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് തുടരും. പകര്‍ച്ചവ്യാധിക്കെതിരായ ആഗോള പോരാട്ടത്തില്‍ അന്തരാഷ്ട്ര സമൂഹത്തെ പിന്തുണയ്ക്കാന്‍ യുകെ ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഞാന്‍ ദൃഢനിശ്ചയത്തിലാണ്'അദ്ദേഹം വ്യക്തമാക്കി.

      അതേസമയം രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് വിദഗ്ധ ഡോക്ടടര്‍ രംഗത്തെത്തിയിരുന്നു. രാജ്യത്ത് കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കോവിഡിനെതിരെ അനുയോജ്യമായ പെരുമാറ്റം സ്വീകരിക്കണമെന്നും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും രാജ്യത്തെ വിദഗ്ധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. വെര്‍ച്വല്‍ മീറ്റിങ്ങില്‍ എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ, മെഡന്റ ചെയര്‍മാന്‍ ഡോ. നരേഷ് ട്രഹാന്‍, എയിംസ് മെഡിസിന്‍ എച്ച്ഒഡിയും പ്രൊഫസറുമായ ഡോ. നവീത് വിഗ്, ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ജനറല്‍ ഡോ. സുനില്‍ കുമാര്‍ എന്നിവരാണ് യോഗം ചേര്‍ന്നത്.

      മുംബൈയില്‍ മാര്‍ച്ച് 30 ന് ശേഷം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതുകൊണ്ട് കോവിഡ് വ്യാപനത്തില്‍ വലിയ കുറവാണുണ്ടെയതെന്നും അതിനാല്‍ കോവിഡിനെ നേരിടാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. കോവിഡ് വ്യാപനത്തെ തടയാന്‍ ഒരു പരിധി വരെ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നും ജനങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
      Published by:Jayesh Krishnan
      First published:
      )}