HOME » NEWS » Corona » BROTHERS DIED DAYS APART AFTER COVID 19

Covid 19 | കോവിഡ് ബാധിച്ചു സഹോദരങ്ങൾ ദിവസങ്ങളുടെ വ്യത്യാസത്തിൽ മരിച്ചു

മുല്ലക്കാനം വരയംപിള്ളി സാറാമ്മയുടെയും പരേതനായ ഡോ. ജെ. വര്‍ഗീസി​ന്‍റെയും മക്കളായ മോഹന്‍ (62), നോബിള്‍ (42) എന്നിവരാണ് 12 ദിവസത്തെ ഇടവേളയിൽ കോവിഡ് ബാധിച്ചു മരിച്ചത്.

News18 Malayalam | news18-malayalam
Updated: May 16, 2021, 5:29 PM IST
Covid 19 | കോവിഡ് ബാധിച്ചു സഹോദരങ്ങൾ ദിവസങ്ങളുടെ വ്യത്യാസത്തിൽ മരിച്ചു
നോബിളും മോഹനും
  • Share this:
മൂന്നാർ: കോവിഡ് 19 ബാധിച്ച്‌ സഹോദരങ്ങള്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ മരിച്ചു. ഇടുക്കി അടിമാലി മുല്ലക്കാനം വരയംപിള്ളി സാറാമ്മയുടെയും പരേതനായ ഡോ. ജെ. വര്‍ഗീസി​ന്‍റെയും മക്കളായ മോഹന്‍ (62), നോബിള്‍ (42) എന്നിവരാണ് 12 ദിവസത്തെ ഇടവേളയിൽ കോവിഡ് ബാധിച്ചു മരിച്ചത്.

നേപ്പാളില്‍ അധ്യാപകനായിരുന്നു മോഹന്‍. കോവിഡിനെ തുടര്‍ന്ന്​ ന്യൂമോണിയ ബാധിച്ച ഇദ്ദേഹം ചികിത്സ തേടിയെങ്കിലും മെയ്​ 14ന്​ മരിച്ചു. സംസ്കാരം നേപ്പാളില്‍ നടത്തി. റജീനയാണ് മോഹന്‍റെ ഭാര്യ. ഇവർക്ക് ഒരു മകനുണ്ട്. സാറാമ്മയുടെ ഇളയ മകൻ നോബിൾ ഉത്തർപ്രദേശിൽവെച്ചാണ് മരിച്ചത്.

ഗോരഖ്പൂരിലെ സ്കൂളില്‍ അധ്യാപകനായിരുന്ന നോബിൾ, ചെറിയ പനിയെ തുടര്‍ന്ന് വിമാനത്തില്‍ നാട്ടിലെത്തിയെങ്കിലും രോഗം മൂർച്ഛിച്ചു മരിക്കുകയായിരുന്നു. കോലഞ്ചേരി മെഡിക്കല്‍ കോളജ്​ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് നോബിൾ മരിച്ചത്. മേയ് രണ്ടിനാണ്​ മരണം. അവിവാഹിതനാണ്. സംസ്കാരം പഴയവിടുതി സി. എസ്. ഐ പള്ളി സെമിത്തേരിയില്‍ നടത്തി.

പ്രസവം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ യുവതി കോവിഡ് ബാധിച്ചു മരിച്ചു. കുന്നംകുളം തെക്കേ അങ്ങാടി സ്രാമ്പിക്കല്‍ വീട്ടില്‍ ജിന്റോ ജോര്‍ജിന്റെ ഭാര്യ അനീറ്റ ജിന്റോ (25)ആണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. പ്രസവം കഴിഞ്ഞ് ചൊവ്വന്നൂരിലെ സ്വന്തം വീട്ടിലേക്ക് പോയതായിരുന്നു. കഴിഞ്ഞ ഏഴാം തീയതിയാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. മകന്‍ ഐബല്‍, (14 ദിവസം പ്രായമുള്ള ഒരു കുട്ടി കൂടി ഉണ്ട്).
 ഇക്കഴിഞ്ഞ ഏപ്രിൽ 26ന് കോട്ടയത്ത് കോവിഡ് ബാധിച്ച് മരിച്ച മെറിൻ മാത്യു (36) കോവിഡ് മഹാമാരി നൽകിയ മറ്റൊരു നൊമ്പരമായിരുന്നു. ആൺകുഞ്ഞിന് ജന്മം നൽകി അഞ്ചാം ദിനമാണ് കോവിഡ് മെറിന്റെ ജീവൻ അപഹരിച്ചത്. ഗാന്ധിനഗർ മുടിയൂർക്കര പ്ലാപ്പറമ്പിൽ പ്രസാദ് പി. ഏബ്രഹാമിന്റെ ഭാര്യ മെറിൻ മാത്യുവാണ് (36) കോവിഡ് മൂലം മരിച്ചത്.

Also Read- COVID 19| കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവർത്തക അശ്വതിക്ക് മന്ത്രി ശൈലജ ടീച്ചര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു


അതിരമ്പുഴ പഞ്ചായത്തിലെ സിഡിഎസ് അക്കൗണ്ടന്റാണ് മെറിൻ. 8 മാസം ഗർഭിണിയായിരുന്ന മെറിൻ കഴിഞ്ഞ 20ന് കോട്ടയം മെഡിക്കൽ കോളജിൽ എത്തി നടത്തിയ ആന്റിജൻ‌ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ശ്വാസം മുട്ടലിനെ തുടർന്നാണ് പരിശോധന നടത്തിയത്. തുടർന്ന് അത്യാഹിത വിഭാഗത്തിൽ മെറിനെ അഡ്മിറ്റ് ചെയ്തു. രാത്രി 9ന് മെറിൻ ഒരു ആൺകുട്ടിക്ക് ജന്മം നൽകി. ഒരു നോക്ക് മെറിനെ കാണിച്ച ശേഷം ബന്ധുക്കൾ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോയി. കുഞ്ഞ് കോവിഡ് നെഗറ്റീവായിരുന്നു.

Also Read- റമദാനില്‍ പള്ളികളില്‍ പരമാവധി 50 പേര്‍ക്ക് മാത്രം പ്രവേശനാനുമതി; സ്ഥല സൗകര്യമനുസരിച്ച് എണ്ണം കുറയ്ക്കണമെന്ന് മുഖ്യമന്ത്രി

പ്രസവത്തിന് പിന്നാലെ മെറിന് ശ്വാസ തടസ്സം രൂക്ഷമായി. തുടർന്ന് നടത്തിയ പരിശോധനയിൽ ന്യുമോണിയ ബാധിച്ചതായും കണ്ടെത്തി. ഞായറാഴ്ച രാത്രി 10ന് മെറിന്റെ അന്ത്യം സംഭവിച്ചു. സംസ്കാരം ഇന്നലെ മുടിയൂർക്കര ഹോളിഫാമിലി പള്ളിയിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടത്തി. തോമസ് പി. പ്രസാദ് മെറിന്റെ മൂത്ത മകനാണ്.
Published by: Anuraj GR
First published: May 16, 2021, 5:29 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories