Covid19|ഓഗസ്റ്റിൽ ഓരോ ജില്ലയിലും രോഗികളുടെ എണ്ണം 5000 എത്തിയേക്കുമെന്ന് വിലയിരുത്തൽ

ഓഗസ്റ്റിൽ സംസ്ഥാനത്ത് രോഗികളുടെ എണ്ണം ഏറ്റവും ഉയർന്നനിരക്കിൽ എത്തുമെന്ന് വിദഗ്ധ സമിതി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

News18 Malayalam | news18-malayalam
Updated: July 15, 2020, 8:25 PM IST
Covid19|ഓഗസ്റ്റിൽ ഓരോ ജില്ലയിലും രോഗികളുടെ എണ്ണം 5000 എത്തിയേക്കുമെന്ന് വിലയിരുത്തൽ
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം:സംസ്ഥാനത്ത് ഓഗസ്റ്റ് മാസം അവസാനത്തോടെ ഓരോ ജില്ലയിലും ശരാശരി 5000ത്തോളം കോവിഡ് രോഗികളുണ്ടാകുമെന്ന് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തൽ. നേരത്തെ തന്നെ ഓഗസ്റ്റിൽ സംസ്ഥാനത്ത് രോഗികളുടെ എണ്ണം ഏറ്റവും ഉയർന്നനിരക്കിൽ എത്തുമെന്ന് വിദഗ്ധ സമിതി മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് സാധൂകരിക്കുന്ന രീതിയിലാണ് കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നത്.

ഓഗസ്റ്റ് അവസാനത്തോടെ ഓരോ ജില്ലയിലും ശരാശരി 5000 രോഗികൾ എന്ന നിലയിൽ കോവിഡ് രോഗികളുടെ എണ്ണം ഉയർന്നേക്കും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കൂടി ഉൾപ്പെടുത്തി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാണ് മന്ത്രിസഭ തീരുമാനം.

TRENDING:Covid19 Hotspot| സംസ്ഥാനത്ത് 16 പുതിയ ഹോട്ട്സ്പോട്ടുകൾ; ആകെ 234
[NEWS]
Covid19|ജൂലൈ 31വരെ സമരം വിലക്കി ഹൈക്കോടതി; പ്രതിഷേധ സമരങ്ങള്‍ പാടില്ലെന്ന കേന്ദ്ര മാര്‍ഗനിർദേശം പാലിക്കണം
[NEWS]
Covid 19 in Kerala| തുടർച്ചയായ രണ്ടാംദിവസവും 600 കടന്ന് കോവിഡ് രോഗികൾ; ഇന്ന് 623 പേർക്ക്; സമ്പർക്കത്തിലൂടെ 432 പേർക്ക്

സ്വകാര്യ ആശുപത്രികളും കോവിഡ് ചികിത്സ സൗകര്യം ഏർപ്പെടുത്തും. തീരമേഖലയിൽ അതീവ ഗുരുതരമാണ് സാഹചര്യമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ജനങ്ങളെ അവിടെനിന്ന് മാറ്റിയുള്ള പ്രതിരോധം പ്രായോഗികമല്ല. തീരമേഖലയിൽ തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിൽ സമ്പർക്ക രോഗികൾ 25 ശതമാനത്തിന് മുകളിലെത്തി. മെയ് നാലിന് ശേഷം 8431 പേർക്കാണ് ഇന്നലെ വരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ സമ്പർക്ക രോഗികളുടെ എണ്ണം 2223 ആണ്. രണ്ടാഴ്ച കൊണ്ടാണ് സമ്പർക്ക രോഗികളുടെ എണ്ണം കുത്തനെ ഉയർന്നത്. വിവിധ മേഖലകൾ കേന്ദ്രീകരിച്ചാണ് രോഗം പകരുന്നത്. ക്ലസ്റ്ററുകൾക്ക് പുറത്തേയ്ക്കും രോഗം പകർന്നാൽ കേരളത്തിൽ സമൂഹവ്യാപനം സ്ഥിരീകരിക്കും
Published by: Gowthamy GG
First published: July 15, 2020, 8:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading